"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മാന്ത്രിക പാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാന്ത്രിക പാത്രം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഗവ. എൽ.പി.എസ്. കന്യാകുുളങ്ങര/അക്ഷരവൃക്ഷം/മാന്ത്രിക പാത്രം എന്ന താൾ ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മാന്ത്രിക പാത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
17:04, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാന്ത്രിക പാത്രം
ഒരു ഗ്രാമത്തിൽ രണ്ടു സഹോദരിമാർ ജീവിച്ചിരുന്നു. വളരെ ദരിദ്രരായ അവർ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്നു.എങ്കിലും മറ്റുള്ളവരോട് കരുണയുള്ളവർ ആയിരുന്നു രണ്ടു പേരും. കാട്ടിൽ പോയി ശേഖരിച്ച് കൊണ്ട് വരുന്ന വിറകു വിറ്റാണ് അവർ ജീവിച്ചിരുന്നത്.ഒരു ദിവസം അലീനക്ക് സുഖമില്ലാത്തതു കൊണ്ട് നിലീന ഒറ്റക്ക് കാട്ടിൽ വിറക് ശേഖരിക്കാൻ പോയി. അവൾ ശേഖരിച്ച വിറകെല്ലാം കൂട്ടിക്കെട്ടി വീട്ടിലേക്ക് പോകാൻ തയ്യാറായി. അപ്പോൾ ഒരു കരച്ചിൽ കേട്ടു."അയ്യോ....രക്ഷിക്കണേ, രക്ഷിക്കണേ....". അവൾ കാട്ടിലാകെ ഓടി നടന്നു. "ആരാണ് കരയുന്നത്? എവിടെ നിന്നാണ് ഇൗ കരച്ചിൽ?"അതാ ഒരു മുത്തശ്ശി വള്ളിയിൽ കുരുങ്ങി വീണ് കിടക്കുന്നു. കുറച്ച് പാട് പെട്ടെങ്കിലും അവൾ മുത്തശ്ശിയെ എഴുന്നേൽപ്പിച്ചു . കുടിക്കാൻ വെള്ളവും നൽകി. എന്നിട്ട് അമ്മൂമ്മയെ കാടിനു പുറത്തെത്തിച്ചു. വീട്ടിലേക്ക് തിരിച്ചു പോരുന്നതിന് മുൻപ് അമ്മൂമ്മ നിലീനക്ക് ഒരു സമ്മാനം നൽകി. എന്നിട്ട് പറഞ്ഞു."മോളെ ഇതൊരു സാധാരണ പാത്രമല്ല.നീ ചോദിക്കുന്ന ആഹാരം പാത്രം നൽകും. മതിയെന്ന് പറഞ്ഞാൽ നിർത്തും."അമ്മൂമ്മക്ക് നന്ദി പറഞ്ഞു അവൾ വീട്ടിലേക്ക് പോയി.വീട്ടിലെത്തിയ ഉടനെ അവൾ അലീനയോട് കാട്ടിൽ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.മാത്രമല്ല മാന്ത്രിക പാത്രത്തിനോട് പറഞ്ഞ് അലീനക്ക് നല്ല മധുരക്കഞ്ഞി നൽകുകയും ചെയ്തു.ബാക്കിയുള്ള കാലം മുഴുവൻ മാന്ത്രിക പാത്രം ഉപയോഗിച്ച് അവർ സുഖമായി ജീവിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ