"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/കൊറോണാ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണാ വൈറസ് | color=3 }} <center> <poem> വൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
   | സ്കൂൾ കോഡ്=  45328
   | സ്കൂൾ കോഡ്=  45328
   | ഉപജില്ല= കുറവിലങ്ങാട്   
   | ഉപജില്ല= കുറവിലങ്ങാട്   
   | ജില്ല= ക്ടത്തുരുത്തി
   | ജില്ല= കോട്ടയം
   | തരം= കവിത   
   | തരം= കവിത   
   | color=4
   | color=4
   }}
   }}
{{Verification4|name=abhaykallar|തരം=കവിത}}

14:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണാ വൈറസ്

 വൻമതിലുള്ളൊരു ദേശത്ത്
പിറന്നുവീണൊരു വൈറസ്
കരുത്തനായൊരു വൈറസ്
മാനവരാശി നശിക്കാനായ്
ജന്മം കൊണ്ടൊരു വൈറസ്
എന്തു ചൊല്ലി വിളിക്കേണ്ടൂ
ശാസ്ത്രലോകം ചോദിച്ചു
എല്ലാരും ചേർന്നതിനായി
കൊറോണാ എന്നു പേരിട്ടു
ജീവനില്ലാത്തോനവൻ
കണ്ണിനുകാണാൻ പറ്റാത്തോൻ
ദൂരെ നിന്നാൽ രസമാണേ
ചാരെയണഞ്ഞാൽ അപകടവും
ഉരിണ്ടിരിക്കും കുഞ്ഞനവൻ
നാടുകൾ താണ്ടി ദേശം താണ്ടി
ലോകത്തെല്ലാം ചെല്ലുന്നു
മനുഷ്യരെയവൻ കൊല്ലുന്നു
സമ്പത്തൊന്നും നോക്കാതെ
ജാതിമതവും നോക്കാതെ
പ്രായമൊന്നും നോക്കാതെ
എല്ലാജീവനുമെടുക്കുന്നു
ആതുരസേവകൾ നോക്കിനിൽക്കെ
ഓരോ ജീവനും പൊലിയുന്നു
ആതുരാലയമെല്ലാമെല്ലാം
ശവങ്ങൾ കൊണ്ടു നിറയുന്നു
ഭയന്നു വിറച്ചു ശാസ്ത്രലോകം
ഭയന്നു വിറച്ചു ലോകജനത
എങ്ങനെ തടയും വൈറസിനെ
എങ്ങനെ കൊല്ലും കൊറോണയെ
അധികാരികളും ആതുരസേവകരും
ഒറ്റക്കെട്ടായ് അണിചേർന്നു
കൊറോണായെന്ന വൻമാരിയെ
തുടച്ചുനീക്കാൻ കരുത്തുമായ്
ലോകജനത ഒരൊറ്റമനസ്സായ്
ഒരുകൈ അകലം പാലിച്ചു
കൈകൾ കഴുകി കാൽ കഴുകി
മുഖാവരണവും ധരിച്ചിടുവാൻ
ജനങ്ങൾ തന്നുടെ ഐക്യം കണ്ട്
പകച്ചുപോയൊരു വൈറസ്
സ്വന്തം ജിവൻ രക്ഷിക്കാനായ്
ഓടിയോളിച്ചു അകലേയ്ക്ക്
 

ക്രിസ് ജെനീഫ്
3 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത