"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/കൊറോണ ഒരു മുന്നറിയിപ്പ് എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മുന്നറിയിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ ഒരു മുന്നറിയിപ്പ്      

കഴിഞ്ഞ രണ്ടു വർഷങ്ങളായി കൊച്ചു കേരളത്തെ ദുരിതത്തിലാഴ്ത്തിയതാണ് പ്രളയം. എന്നാൽ ലോക രാഷ്ട്രങ്ങളെ മുഴുവനും ദുരിത കടലിലേക്ക് തള്ളിവിട്ടു കൊണ്ടാണ് കുഞ്ഞൻ കൊറോണ വൈറസ് ആഗതനായത്. ആ ദുരിതത്തിൻ്റെ ഫലം എന്നോണം നാം ഇന്ന് നമുക്ക് വേണ്ടി തിർത്ത തടവറയിലാണ്.

തടവറയിലാണെങ്കിലും നാം ഇന്ന് ഒരു ജിവിതസും അനുഭവിക്കുന്നവരാണ് കാരണം പരസ്പരം ഒരു ഹായ് പറഞ്ഞ് ഒതുക്കിയിരുന്ന കുശലാന്വേഷണം ഇന്ന് ഏറെ കുറേ ദൃഢമായിരിക്കുന്നു കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കുന്നു സ്വയം അറിയാനും മറ്റുള്ളവരെ അറിയാനുമുള്ള പ്രകൃതിയുടെ വികൃതിയായി ഈ മഹാവ്യാതി മാറിയിരിക്കുന്നു (ഇത് എൻ്റെ മാത്രം കാഴ്ചപാടാണ് പലർക്കു പല രീതിയിലായിരിക്കാം )

നാം ഈ രോഗത്തെ ഭയന്ന് വീട്ടിൽ കഴിയുമ്പോഴും കരുതലും തലോടലുമായി ഓരോ രോഗിയേയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ ആരോഗ്യ വിഭാഗവും പൊരിവെയിലത്ത് ലാത്തിയും തൂക്കി നിയമം നടപ്പാക്കാനിറങ്ങുന്ന പോലീസുകാരും തുടങ്ങി പല ഉദ്യോഗസ്ഥരും അവരുടെ ജിവനും പ്രിയപെട്ടവരെയും മറന്ന് നമുക്ക് വേണ്ടി രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുമ്പോൾ അവർ പറയുന്നത് അനുസരിക്കാൻ നമുക്ക് ബാധ്യത എറേയാണ്

എന്തിന് പറയുന്നു ഒരിറ്റ് ദാഹജലത്തിനും ഭക്ഷണത്തിനും വേണ്ടി അലയുന്ന പക്ഷിമൃഗാതികൾക്കു പോലും അവർ ഒരത്താണി ആകുന്നത് നമുക്ക് കാണാൻ കഴിഞ്ഞു യുദ്ധക്കൊതി മൂത്ത പല ലോക രാഷ്ട്രങ്ങളും ഇന്ന് ഒറ്റകെട്ടാണ് പരസ്പരം സഹായിക്കാൻ തയാറാണ്

ഭൂമിയോടും പ്രകൃതിയോടും നാം ചെയ്ത പല ക്രൂരതകൾക്കും വലിയ ഒരു അയവ് വരുത്താൻ ഈ മഹാവ്യാതിക്ക് സാധിച്ചു ഇനിയെങ്കിലും വരും നാളുകളിൽ ഒരു വ്യാതിയേയുo കൂട്ടുപിടിക്കാതെ നമുക്ക് നമ്മുടെ ഭൂമാതാവിൻ്റെ ആരോഗ്യത്തിനായി കൈകോർക്കാം.

നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം ഓർത്തുകൊണ്ട് നല്ലൊരു നാളേയ്ക്കായ് സാമൂഹിക അകലം പാലിച്ച് ശരീരം കൊണ്ട് അകന്ന് മനസ്സുകൊണ്ട് ഒന്നായ് വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് ഈ വ്യാതിയെ നേരിടാം അതിജീവിക്കാം....

കീർത്തി കൃപേഷ്
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം