"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ദീപുവിന്റെ സ്വപ്ന നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദീപുവിന്റെ സ്വപ്നനഗരം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കഥ}}

12:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദീപുവിന്റെ സ്വപ്നനഗരം


ജാഗ്വാർ, അതായിരുന്നു ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ആ നഗരത്തിന്റെ പേര്. ആ നഗരത്തിൽ എല്ലാ ശനിയാഴ്ച്ചയും നഗരവാസികൾ ഒത്തുചേർന്ന്‌ യോഗം കൂടുക പതിവായിരുന്നു. നഗരത്തിൻ്റെ ജീവിതരീതി വിലയിരുത്തുവാനുള്ള ആ യോഗത്തിൽ നഗരവാസികൾക്ക് അവരവരുടെ അഭിപ്രായ സ്വാതന്ത്യവും ഉണ്ടായിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ വിലയിരുത്തുകയും വേണ്ട പരിഹാരങ്ങൾ കണ്ടെത്തുകയും പതിവായിരുന്നു.

ജാഗ്വാർ നഗരത്തിലെ ഒരു ഒമ്പതാം ക്ലാസ്സുകാരനായിരുന്നു ദീപു. പ്രകൃതിയെ സ്നേഹിക്കുകയും അതിലെ ഓരോ പ്രതിഭാസങ്ങൾ വീക്ഷിക്കുകയും മനോഹാരിത ആസ്വദിക്കുന്നതും അവൻ്റെ നിത്യ വിനോദമായിരുന്നു. ഒരിക്കൽ വീടിനരികിലുള്ള അരുവിയുടെ തീരത്ത് ചെല്ലുകയും അതിലുള്ള മീനുകളെയും ഞണ്ടുകളെയും മറ്റു ജീവികളേയും വീക്ഷിക്കുകയുമായിരുന്നു അവൻ. അപ്പോഴാണ് അവൻ്റെ ആസ്വാദനത്തെ വൃണപ്പെടുത്തുന്ന ഒരു കാഴ്ച്ച കാണുവാൻ ഇടയായത്. ദുർഗന്ധത്തോടുകൂടിയ ഒരു കെട്ട് പ്ലാസ്റ്റിക് മാലിന്യം ഒഴുകി വരുന്നതും അവയെ മീനുകൾ കൊത്തിപ്പറിയ്ക്കുന്നതും അങ്ങിങ്ങായി മീനുകൾ ചത്തുപൊങ്ങി കിടക്കുന്നതും അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഈ കാഴ്ച്ച അവനെ വല്ലാതെ വേദനിപ്പിച്ചു. അടുത്ത യോഗത്തിൽ തന്നെ ഈ വിഷയം അവതരിപ്പിക്കണമെന്ന് അവൻ തീരുമാനിച്ചു.

യോഗത്തിൻ്റെ തലവനായ ഹർഷവർധനൻ ഒരു അദ്ധ്യാപകനായിരുന്നു. യോഗത്തിനിടയിൽ ആർക്കെങ്കിലും പരാതിയുണ്ടോ എന്നു ചോദിച്ചതും ദീപു ചാടി എഴുന്നേറ്റു. എന്നിട്ട് തൻ്റെ പരാതി പറഞ്ഞു. വിഷയത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയും അന്നത്തെ പ്രധാന ചർച്ച നമ്മുടെ പരിസ്ഥിതിയെക്കുറിച്ചാകാമെന്ന് മാഷ് അഭിപ്രായപ്പെട്ടു. "നമ്മളെല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം." ചർച്ചയ്ക്കിടയിൽ മാഹു അഭിപ്രായപ്പെട്ടു. "അപ്പോൾ തോടുകളും പുഴകളും റോഡരികുകളും മറ്റും ആര് സംരക്ഷിക്കും?" എന്ന ചോദ്യം ദീപുവിൽ നിന്നുയർന്നു. "അതിന് നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും?" ദീപുവിൻ്റെ സുഹൃത്ത് ചോദിച്ചു. "നമ്മളല്ലാതെ നമ്മുടെ നാടും നഗരവും മറ്റാര് ശുചിയാക്കും?" ദീപുവിൻ്റെ ശബ്ദം ഉയർന്നു. ആ ശബ്ദം ജാഗ്വാർ നഗരവാസികളായ ഒരോരുത്തരുടെയും മനസ്സിൽ തൊട്ടു. തങ്ങളുടെ നാടും നഗരവും വൃത്തിയായി സൂക്ഷിക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വം അവരുടെ മനസ്സിൽ പൊട്ടിമുളച്ചു. നമുക്ക് എല്ലാവർക്കുംകൂടി ഈ തോടുകളും പരിസരവും വൃത്തിയാക്കുവാൻ നാളെതന്നെ തുടങ്ങാം. ഇത് വൃത്തിയാക്കിയതിനുശേഷം ആരും മാലിന്യം റോഡരികുകളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുകയില്ലയെന്ന് ഇവിടെ വച്ച് പ്രതിജ്ഞയെടുക്കുകയും വേണം . ഈ നിയമം അരെങ്കിലും ലംഘിച്ചാൽ അവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും ദീപു മാഷിനോട് അഭ്യർത്ഥിച്ചു.

ദീപുവിൻ്റെ വാക്കുകൾ കേട്ട് ഹർഷവർധനൻ അവനെ അനുകൂലിച്ചു കൊണ്ട് സംസാരിച്ചുത്തുടങ്ങി. "ദീപു പറഞ്ഞത് വളരെയധികം ശരിയാണ്. നമ്മുടെ വീടും പരിസരവും മാത്രം വൃത്തിയാക്കണമെന്ന ചിന്ത എല്ലാവർക്കുമുണ്ട്. അതിനുവേണ്ടി റോഡരികിലും തോട്ടരികിലുമെല്ലാം മാലിന്യം നിക്ഷേപിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വൃത്തിഹീനമാകുന്നത് പരിസ്ഥിതി മാത്രമല്ല നമ്മുടെ മനസ്സും കൂടിയാണ്." ദീപുവിൻ്റെയും മാഷിൻ്റെയും വാക്കുകൾ ശരിവച്ച് എല്ലാവരും അവിടെ വച്ചുതന്നെ പ്രതിജ്ഞ ചെയ്യുകയും അന്നത്തെ യോഗം പിരിയുകയും ചെയ്തു.

അടുത്ത ദിവസം ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങൾ എല്ലാം എടുത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. അണ്ണാൻ കുഞ്ഞിനും തന്നാലായി എന്ന രീതിയിൽ ചെറിയ കുട്ടികൾ പോലും അവരാൽ കഴിയുന്ന രീതിയിൽ സഹായിച്ചു. ഇതിനിടയിൽ ദീപുവിൻ്റെ കുഞ്ഞനുജൻ ദാമു ഒരു മാവിൻതൈ കൊണ്ടുവന്ന് തൻ്റെ അച്ഛനോട് അതെവിടെയെങ്കിലും നടണമെന്ന്‌ വാശിപിടിച്ചു. കുഞ്ഞിൻ്റെ വാശി കണ്ട നാട്ടുകാരിൽ ഒരാൾ ആ പിതാവിനോടൊപ്പം മാവിൻതൈ നടുവാൻ കുഴിയെടുത്തപ്പോൾ അവർ അമ്പരന്നുപോയി. കുഴിക്കുന്തോറും സിമൻറ് കല്ലുകളും പ്ലാസ്റ്റിക്കുകളും മാത്രം. ഒരു തൈ നടുവാൻ പോലും പറ്റാത്ത തരത്തിൽ മണ്ണ് മലിനമായിരിക്കുന്നു. വീടും പരിസരവും ശുചിയാക്കുന്നതിലൂടെ മനുഷ്യർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും മറ്റും മണ്ണിന് ദോഷകരമായിയെന്ന് ഏറെ വേദനയോടെ ആ പിതാവ് മനസ്സിലാക്കി .

നാട്ടുകാർ എല്ലാവരും ഉത്സാഹിച്ചതിൻ്റെ ഫലമായി ആ ശുചികരണ പ്രവർത്തനം പുരോഗമിച്ചു. റോഡരുകിൽ നല്ല മരങ്ങൾ വച്ചുപിടിപ്പിച്ചു. ഇതിലൂടെ വായുമലിനീകരണം തടയാൻ സാധിച്ചു. രോഗം ബാധിച്ച് കിടപ്പിലായവരിൽ ഭൂരിഭാഗമാളുകളും സുഖം പ്രാപിച്ചു തുടങ്ങി. ഇതിലൂടെ ആളുകൾ പരിസ്ഥിതി ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയും തങ്ങളുടെ നഗരത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.

അവർ പതിവുപോലെ ഒരു ശനിയാഴ്ച യോഗം കൂടി. ആ യോഗത്തിൽ ഹർഷവർധനൻ മാഷ് പറഞ്ഞു. "നമ്മുടെയെല്ലാം കണ്ണു തുറപ്പിച്ചത് ദീപുവിൻ്റെ പ്രകൃതി സ്നേഹമാണ്. പരിസ്ഥിതിദിനമായ ഈ ജൂൺ അഞ്ചിന് ദീപുവിനെ അനുമോദിക്കുകയും അവന് സമ്മാനമായി ഒരു തെങ്ങിൻ തൈ നൽകുകയും ചെയ്യാം." പിന്നീടൊരിക്കലും ആ നഗരത്തിൽ ആരും മാലിന്യം നിക്ഷേപിച്ചിട്ടില്ല. അങ്ങനെ ജാഗ്വാർ പ്ലാസ്റ്റിക്ക് വിമുക്തനഗരമായി പ്രഖ്യാപിക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടു കൂടി രോഗനിർമ്മാർജനത്തിനുള്ള വഴിത്തിരിവുണ്ടാവുകയും അതിനുശേഷം സാധാരണ പനിയോ ചുമയോ പോലും ആ നാടിനെ അലട്ടിയിരുന്നില്ല. അവിടുത്തെ ആളുകളെല്ലാം സന്തോഷത്തോടെ ഒരു കുടുംബംപോലെ ജീവിച്ചു. സുന്ദരവും മനോഹരവുമായി പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും തെളിനീരൊഴുകുന്ന നദികളും തോടുകളും ജാഗ്വാറിൻ്റെ കാഴ്ച്ചയായി.

ഈ നഗരത്തിലെ ഒരു കുരുന്നു ബാലൻ്റെ മനസ്സിനേറ്റ ചെറിയ നൊമ്പരമാണ് ഈ മാറ്റത്തിനെല്ലാം കാരണം. അവനിലെ ആ നല്ല മനസ്സ് ആ നഗരത്തിനപ്പുറത്തും വാർത്തയായി. അനുമോദനങ്ങൾ ദീപുവിനെത്തേടിയെത്തി. ഈ മാറ്റം മറ്റുള്ള നഗരങ്ങൾക്കും പ്രചോദനമായി.

.............

നയന ഉണ്ണി
9 D സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ