"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ കാരുണ്യത്തിന് ഉറവകൾ നിലയ്ക്കുന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കാരുണ്യത്തിൻറെ ഉറവകൾ നിലയ്ക്കുന്നില്ല <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
17:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാരുണ്യത്തിൻറെ ഉറവകൾ നിലയ്ക്കുന്നില്ല
ഓലമേഞ്ഞ കുടിലിൽ കീറി പഴകിയ തഴപ്പായ്യിൽ ഒറ്റയ്ക്കിരുന്ന് മേൽക്കൂരയുടെ ചെറിയ ഓട്ടകളിലൂടെ കാണുന്ന ആകാശത്തേക്ക് നോക്കി ചിഞ്ചുമോൾ സ്വയം ചോദിച്ചു ആകാശത്തിലെ നക്ഷത്രങ്ങൾക്ക് തിളക്കം കുറവാണോ? അതോ എൻറെ ജീവിതത്തിനു? ഇന്നലെവരെ അപ്പച്ചനും, അമ്മച്ചിയും, ചേട്ടൻറെയും പുന്നാരയായി വളർന്ന ആറുവയസ്സുകാരി ഇന്നുമുതൽ കാപട്യം നിറഞ്ഞ ഈ ലോകത്ത് തനിച്ചായി. തകർത്തു പെയ്യുന്ന മഴ ഇത്രയും നാളും ചിഞ്ചുവിനെ വളരെ ഇഷ്ടമായിരുന്നു എന്നാൽ ഇപ്പോൾ അവൾക്കു മഴയോട് പറഞ്ഞാൽ തീരാത്ത പകയാണ് കാരണം ആ തകർത്തു പെയ്യുന്ന മഴയാണ് അവളുടെ അച്ഛനെയും അമ്മച്ചിയും ഏട്ടനെയും തന്നിൽ നിന്നും തട്ടിപ്പറിച്ച് എടുത്തത്.കഴിഞ്ഞതെല്ലാം അവളുടെ ആ കുഞ്ഞു മനസ്സിലൂടെ കടന്നു പോയി. കൂലിപ്പണിക്കാരനായ ജോണിയും, ജോണിയുടെ അമ്മ മറിയാമ്മച്ചേടത്തിയും, ഭാര്യ ലിസി, മക്കളായ ചിന്നുവും. അപ്പു രണ്ടാം ക്ലാസിൽ പഠിക്കുന്നു. ചിന്നു അവിടെ അടുത്തുള്ള നഴ്സറിയിൽ. ഏട്ടൻറെ കൈപിടിച്ച് ഏട്ടൻ പഠിക്കുന്ന സ്കൂളിലേക്ക് പോകുവാൻ ചിന്നുവിന് എന്തു കൊതിയായിരുന്നു. അങ്ങനെ ആ വർഷത്തെ ജൂൺ മാസം വന്നുചേർന്നു. ചിന്നുവിനെ അപ്പുവിനെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർക്കാൻ തീരുമാനിച്ചു അതിനുള്ള ബാഗും, കുടയും, യൂണിഫോമും വാങ്ങുവാൻ അപ്പച്ചനും അമ്മച്ചിയും ഏട്ടനും കൂടി അടുത്ത പട്ടണത്തിലേക്ക് പോയി. ചെറിയ പനി ആയതിനാൽ ചിന്നുവിനെ അമ്മയുടെ അടുത്ത് ആക്കി, അവൾക്ക് ടാറ്റ പറഞ്ഞ് ,അകത്തേക്ക് പോരുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത യാത്രയാണത് എന്ന് അവൾക്കു അറിയില്ലായിരുന്നു.പിറ്റേന്ന് നേരം വെളുത്തപ്പോൾ മഴ നന്നായി തോർന്നിരുന്നു. അവൾ കണ്ണു തുറക്കുമ്പോൾ കാണുന്നത് മൂന്ന് വെള്ള പുതപ്പിച്ച ശരീരങ്ങൾ ആയിരുന്നു. അത് അപ്പച്ചനും, അമ്മച്ചിയും, ഏട്ടനും ആയിരുന്നു. ഇന്നലെ വൈകുന്നേരം ആയപ്പോൾ ആളുകൾ വരുന്നതും അമ്മാമ്മയുടെ എന്തൊക്കെയോ പറയുന്നതും അമ്മാമ്മ പൊട്ടിക്കരയുന്നതും കണ്ടു. എന്താണെന്ന് ചോദിച്ചിട്ട് ആരും ഒന്നും മിണ്ടാതെ സഹതാപത്തോടെ നോക്കുക മാത്രമാണ് ചെയ്തത് ഇപ്പോൾ ഈ നിമിഷം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു എന്താണ് സംഭവിച്ചിരുന്നത് എന്ന്. അവർ കയറിയ വഞ്ചി കാറ്റിലും മഴയിലും പെട്ട് മറിയുകയും, ശക്തമായ ഒഴുക്കിൽ പെടുകയും വഞ്ചിയിൽ ഉണ്ടായിരുന്ന എല്ലാവരും മരിക്കുകയും ചെയ്തു. നാളെ സ്കൂൾ തുറക്കും രോഗിയായ അമ്മാമ്മയെ നോക്കാൻ ഇനി ഞാൻ മാത്രം അങ്ങനെ ചിന്തിച്ച് ഇരിക്കുമ്പോഴാണ് അപ്പുവിനെ സ്കൂളിലെ ടീച്ചറും അപ്പുവിനെ കൂട്ടുകാരും ഇവിടേയ്ക്ക് വന്നത്. ചിന്നുവിനെ ടീച്ചർ ചേർത്തു പിടിച്ചിട്ട് അമ്മാമ്മയോട് പറഞ്ഞു ഞങ്ങളുടെ സ്കൂളിലേക്ക് വിടണം കൂട്ടുകാരും മാതാപിതാക്കളും കൂടി ഒരു തീരുമാനം എടുത്തിട്ടുണ്ട് ചിന്നുവിനും അമ്മയ്ക്കും ജീവിക്കാനുള്ള വീട്ടുചെലവ്, പഠനചെലവും എല്ലാം ഞങ്ങൾ തരും അമ്മാമ്മയുടെ കണ്ണുനിറഞ്ഞു ഒപ്പം ചിന്നുവിനെയും ഈ ലോകത്തിൻറെ കാരുണ്യം നിരക്കാത്തതാണെന്ന് അവൾക്ക് അപ്പോൾ മനസ്സിലായി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ