"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/അപരിചിതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപരിചിതൻ | color= 1 }} '''<big>ദി</big>''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 105: | വരി 105: | ||
കുട്ടൻ ഇനി തിരിച്ചു വരുമോ എന്തോ... | കുട്ടൻ ഇനി തിരിച്ചു വരുമോ എന്തോ... | ||
ഈ കാലഘട്ടം നമ്മൾ എല്ലാരും സൂക്ഷിച്ചു വീട്ടിൽ തന്നെ കഴിയുക. ഇത് പോലെ അപരിചിതർ നമ്മെ പിന്തുടരാതെ ഇരിക്കട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സാന്ദ്രിമ ടി | | പേര്= സാന്ദ്രിമ ടി | ||
വരി 118: | വരി 118: | ||
| color= 1 | | color= 1 | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
10:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപരിചിതൻ
ദിവസങ്ങളായിട്ട് കുട്ടൻ വീട്ടിൽ ഇരിക്കുകയായിരുന്നു. കൊറോണ കാരണം പുറത്തിറങ്ങാൻ വയ്യാതെ ബോറടിച്ച് ദിവസങ്ങൾ തള്ളി നീക്കി അങ്ങനെ ഇരിക്കുകയാണ് അവൻ. ആകെ ഒരു ആശ്വാസം ഇടയ്ക്ക് വരുന്ന വാട്സാപ് മെസേജുകൾ ആണ്. ദിവസവും കൂട്ടുകാർ അയക്കുന്ന മെസ്സേജ് വായിച്ച് മറുപടി അയച്ച് ഇരിക്കും. ചിലർ പുറത്തു പോയിരുന്നു എന്നൊക്കെ കാണിക്കാൻ സ്റ്റാറ്റസ് ഇട്ട് കാണുമ്പോൾ അവന് കൊതിയാകും എനിക്ക് പോകാൻ കഴിയുന്നില്ലല്ലോ എന്ന് ഓർത്ത്. അന്ന് അവന് ഒരു ആശ. എങ്ങനെ എങ്കിലും പുറത്തു പോകണം. കാരണം ഇല്ലാതെ പുറത്തു പോയാൽ പൊലീസ് പിടിക്കും. വീട്ടിൽ നിന്നു പുറത്തു പോകണമെങ്കിൽ അത്യാവശ്യ കാരണം വേണം. അവൻ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി. തലവേദനയ്ക്ക് മരുന്ന് വാങ്ങണം .. അവൻ പതുക്കെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. അതാ പുറകിൽ നിന്ന് ഒരു വിളി കുട്ടാ നീ ഏങ്ങോട്ടാ.... അവൻ മെല്ലെ തിരിഞ്ഞു നോക്കി .......അമ്മയാണ്. ‘എന്താ അമ്മേ’ അമ്മ : പുറത്തു പോകുന്നത് ഒക്കെ കൊള്ളാം. തിരിച്ച് വരുമ്പോൾ കൊറോണയെ കൂടി വന്നാൽ വീട്ടിലേക്ക് കേറ്റൂലാ. കുട്ടൻ :- എന്റെ ബൈക്കിൽ ഒരു കൊറോണയെയേം കേറ്റൂലാ. അവൻ അമ്മയെ നോക്കി കൂളിങ് ഗ്ലാസ് എടുത്ത് വെച്ച് ബൈക്കുമായി പുറത്തേക്ക് ഇറങ്ങി. അൽപദൂരം കഴിഞ്ഞിട്ടും ചെക്കിങ് കാണുന്നില്ല. അവനു സന്തോഷമായി. ആളുകൾ ചുമ്മാ പറയുന്നതാ. പൊലീസുകാർ കൊറോണയെ പേടിച്ച് വീട്ടിൽ ഇരിക്കുകയായിരികും. അവൻ ഉള്ളിൽ ചിരിച്ചു. ബൈക്ക് അൽപം സ്പീഡ് കൂട്ടി മുന്നോട്ടു നീങ്ങി. അൽപദൂരം കഴിഞ്ഞപ്പോൾ അതാ അവിടെ ഒരു കട തുറന്നിട്ടുണ്ട് .. ഒരു കൂൾഡ്രിങ്ക്‌സ് കുടിക്കാം. അവൻ മെല്ലെ ബൈക്ക് നിർത്തി. ചേട്ടാ കുടിക്കാൻ എന്താ ഉള്ളത്? കടക്കാരൻ: സോഡാ, പെപ്സി ഇതൊക്കെ ഒള്ളൂ. അവൻ ഗ്ലാസ് മെല്ലെ മാറ്റി. ‘തണുത്ത ഒരു പെപ്സി താ..’ അവൻ പെപ്സി കടയുടെ തൂണിൽ ചാരി നിന്നു കുടിച്ചു. കാശു കൊടുത്തിട്ട് മെല്ലെ ബൈക്കിനടുത്തെത്തി അതിൽ കയറി ഇരുന്നു. ബൈക്ക് മെല്ലെ സ്റ്റാന്റ് മാറ്റി ഉയർത്താൻ നോക്കി. ബാലൻസ് പോകുന്ന പോലെ തോന്നി. അവൻ മെല്ലെ ബാക്കിലേക്ക് നോക്കി. ഒന്നും ഇല്ല. തനിക്ക് തോന്നിയതായിരിക്കും. ബൈക്ക് സ്റ്റാർട്ട് ചെയ്ത മുന്നോട്ടു നീങ്ങി. അൽപദൂരം കഴിഞ്ഞ് അതാ ഒരു വളവിൽ പൊലീസ് നിൽക്കുന്നു. അവൻ പെട്ടന്നു ബൈക്ക് നിർത്തി പക്ഷേ പൊലീസുകാർ അവനെ കണ്ടിരുന്നു. പൊലീസുകാരൻ : വാ മോനെ ഇങ്ങോട്ട് വാ. അമ്മേ! പൊലീസ് പിടിച്ചല്ലോ. പെട്ടു .... അവൻ മെല്ലെ ചിരിച്ചു കൊണ്ട് വണ്ടി അവരുടെ അടുത്തു നിർത്തി. പൊലീസുകാരൻ : എവിടെ പോയതാ? കുട്ടൻ : സർ ഞാൻ ഒരു വിക്സ് മേടിക്കാൻ പോയതാ. പൊലീസുകാരൻ : ഒരു വിക്സ് മേടിക്കാൻ രണ്ടു പേരാണോ പോകുന്നേ. കുട്ടൻ: ഇല്ല സർ ഞാൻ ഒറ്റക്കാ പോയെ. പൊലീസുകാരൻ:- അപ്പൊ പിന്നിൽ ഇരിക്കുന്ന ഇവൻ ആരാ. കുട്ടൻ: മെല്ലെ തിരിഞ്ഞു നോക്കി. സർ, എനിക്ക് അറിയില്ല ഇവനെ. നീ ആരാ എന്തിനാ എന്റെ ബൈക്കിൽ കേറിയിരിക്കു ന്നത്. അപരിചിതൻ: ചേട്ടൻ അല്ലേ എന്നെ വിളിച്ച് കേറ്റിയത്. പൊലീസുകാരൻ: എന്താടാ രണ്ടും കൂടി ഞങ്ങളെ കളിയാക്കുകയാണോ? കുട്ടൻ : സർ എനിക്ക് അറിയില്ല ഇവനെ. ഞാൻ വീട്ടിൽ നിന്നും തനിച്ചാ വന്നേ.
അപരിചിതൻ: എനിക്ക് ചേട്ടനെ അറിയില്ല. ഇപ്പോൾ ആ കടയിൽ വച്ചാണ് പരിചയപ്പെട്ടത്. പൊലീസുകാരൻ: പിന്നെ ഇവനോട് ചോദിക്കാതെ നീ എന്തിനാ ഇവന്റെ കൂടെ കേറിയത്. അപരിചിതൻ: ഞാൻ കേറിയത് അല്ല ചേട്ടൻ എന്നെ പിടിച്ചു കയറ്റിയത്. രാജു : സർ ഇവൻ കള്ളം പറയുകയാ ഇവനെ എനിക്ക് അറിയില്ല. പൊലീസുകാരൻ : ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല. കോൺസ്റ്റബിൾ കേസ് റജിസ്റ്റർ ചെയ്യ് പേരും അഡ്രസ് പറയടാ. ഐ ഡി കാർഡ് ഉണ്ടോ? കുട്ടൻ : ഇതാ സർ എന്റെ ഐഡി ..സർ ഞാൻ പൊക്കോട്ടെ സർ ഇവനെ എനിക്ക് അറിയില്ല ....കേസ് ആക്കണ്ട സർ. പൊലീസുകാരൻ : നീ അങ്ങോട്ട് മാറി നില്ല്. എടാ ഇനി നിന്റെ ഐ ഡി കാർഡ് കാട്ടെടാ. അപരിചിതൻ: സർ എന്റെ കൈയിൽ ഐ ഡി കാർഡ് ഇല്ല. പേര് പറഞ്ഞാ സർ അറിയും. പൊലീസുകാരൻ: എന്താ നീ ഇവിടത്തെ മന്ത്രി ആണോ? എന്താ നിന്റെ പേര്? അപരിചിതൻ: സർ എന്റെ പേര് കൊറോണാ എന്നാ... ഹ ഹ ഹ അവൻ മെല്ലെ ചിരിച്ചു. അവിടെ ഉള്ളവർ എല്ലാം ഞെട്ടി. കുട്ടൻ: എന്ത് നീ കൊറോണയാണോ. നീ എന്തിനാ എന്റെ കൂടെ കൂടിയത്. കൊറോണ : ഹ ഹ ഹ എന്നെ ചേട്ടൻ ആ കടയിൽ നിന്ന് കൂട്ടിയത്. ഞാൻ മറ്റൊരു ചേട്ടന്റെ കൂടെ വന്നതാ ആ ചേട്ടൻ എന്നെ തനിച്ചാക്കി പോയി. ഇനി എങ്ങോട്ടു പോകണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു. ഹ ഹ അഹ് അപ്പോളാ ചേട്ടൻ വന്നത്. കുട്ടൻ : ദൈവമേ ആവശ്യം ഇല്ലാതെ പുറത്തു ഇറങ്ങിയത് കൊണ്ട് ദേ ഇവനെ പോലുള്ള വതൂരി കൂടെ കൂടി. കുട്ടൻ മെല്ലെ കരഞ്ഞു. അമ്മ പറഞ്ഞതാ പോകണ്ട എന്ന്. പൊലീസുകാരൻ: എന്തായാലും മോൻ ഒരു കാര്യം ചെയ്യ് ഇവനെ കൂട്ടി വീട്ടിൽ പോയി ഇരിക്ക് കുറച്ചു ദിവസം. രാജു : ഇല്ല സർ എനിക്ക് വീട്ടിൽ പോകാൻ കഴിയില്ല, ഇവനെ കൂട്ടി അങ്ങ് ചെന്നാൽ അമ്മ വീട്ടിൽ കേറ്റില്ല. പൊലീസുകാരൻ: എന്നാ ഒരു കാര്യം ചെയ്യ്. രണ്ടുപേരും കൂടി ഹോസ്പിറ്റലിൽ പോയി കെടന്നോ. പിസി ആംബുലൻസ് വിളിക്ക്... കൊറോണ : സന്തോഷം കൊണ്ട് തുള്ളിച്ചാടി. അഹ് ആഹാ ഹ..സർ എനിക്ക് അങ്ങോട്ടു തന്നെയാ പോകേണ്ടത്. ഞാൻ അവിടെനിന്നാ വന്നേ. ചേട്ടാ അങ്ങോട്ട് പോകാം. നല്ല രസം ആണ് അവിടെ. എന്റെ കുറെ കൂട്ടുകാർ അവിടെ ഉണ്ട്. ല ല ല... ആംബുലൻസ് വന്നു കൊറോണ ചാടി വണ്ടിയിൽ കയറി. ചേട്ടാ വേഗം കേറ് ഡ്രൈവർ പെട്ടെന്നു പോകാം. ആ നിലവിളി ശബ്ദം ഇടൂ ..ഹ. ഹ...രാജു മനസില്ലാ മനസോടെ വണ്ടിയിൽ കേറി ....അവർ ഒരുമിച്ചു യാത്ര ആയി. കുട്ടൻ ഇനി തിരിച്ചു വരുമോ എന്തോ... ഈ കാലഘട്ടം നമ്മൾ എല്ലാരും സൂക്ഷിച്ചു വീട്ടിൽ തന്നെ കഴിയുക. ഇത് പോലെ അപരിചിതർ നമ്മെ പിന്തുടരാതെ ഇരിക്കട്ടെ.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ