"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/ശുചിത്വം കൊണ്ടിരിക്കുന്ന ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശുചിത്വം കൊണ്ടിരിക്കുന്ന ഭാഗം) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 19068 | | സ്കൂൾ കോഡ്= 19068 | ||
| ഉപജില്ല= പരപ്പനങ്ങാടി | | ഉപജില്ല= പരപ്പനങ്ങാടി | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
22:11, 1 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം കൊണ്ടിരിക്കുന്ന ഭാഗം
ഇന്ന് ലോകമെമ്പാടും ഒരു മഹാമാരിയായി പടർന്ന് നാശം വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കോറോണ അഥവാ കോവിഡ്- 19 വൈറസ്:മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ഈ വൈറസ് പടരുന്നതിന്റെ പ്രധാനകാരണം ശുചിത്വമില്ലായ്മയാണ്. എവിടെ ചെന്നാലും കണ്ടിടത്ത് തുപ്പുകയും തൂവാല ഉപയോഗിക്കാതെ തുമ്മുകയുമൊക്കെ ചെയ്യുന്നത് മലയാളിയുടെ ഒരു ശീലമാണ്. ഈ ശീലം ഇപ്പോൾ മാറ്റേണ്ട അവസ്ഥ വന്നിരിക്കുകയാണ്.ശുചിത്വം എന്നത് പേരിനു മാത്രമുള്ള ഒരു പദമല്ലെന്നും അത് നിത്യജീവിതത്തിൽ അത്യന്താപേക്ഷികമാണെന്നും നാം മനസ്സിലാക്കി കഴിഞ്ഞപ്പോഴേയ്ക്കും കാലം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരുന്നു ഇന്നേ വരെ ഇത്രയും സമയം വീട്ടിലിരുന്നിട്ടില്ലാത്ത നമ്മൾ ഇന്ന് ദിവസങ്ങളായി വീട്ടിൽ അടച്ചിട്ട പോലെ ഇരിക്കുകയാണ് എന്തെന്നാൽ ഇന്ന് സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് നാളെ സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കുകയുള്ളു.സമൂഹത്തിലിറങ്ങിനടക്കുമ്പോൾ ഒരു തുണികൊണ്ടു പോലും മുഖം മറയ്ക്കാത്ത നമ്മളിന്ന് മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നില്ല . ഇന്ന് അതുപോലെതന്നെയാണ് ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും. ഇത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുകയാണ്ഒരു വ്യക്തിയിലുള്ള കഴിവുകൾ അയാൾ തന്റെ ജോലിത്തിരക്കുകൾക്കിടയിൽ മറന്നതാണെങ്കിൽ ഇന്ന് ഈ ലോക്ക് ഡൗൺ കാലത്ത് അതെല്ലാം ഓർത്തെടുക്കുകയാണ്.അതുപോലെ തന്നെയാണ് ഇന്ന് നമുക്കു വേണ്ടി നമ്മുടെ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാൻ വേണ്ടി പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരും. അവർ ഇത്രയും നമുക്കുവേണ്ടി ചെയ്തു തരുമ്പോൾ അവരുടെ വാക്കുകൾ കേൾക്കാതിരിക്കുന്നത് ശരിയല്ല. അതുകൊണ്ട് നമുക്കെല്ലാവർക്കും വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ച് സമൂഹത്തിന് നല്ല ഒരു മാതൃകയാകാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം