"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പരിസ്ഥിതിയും | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=      3
| color=      3
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

11:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനും പരിസ്ഥിതിയും
       പരിസ്ഥിതി എന്നാൽ നമ്മുടെ ചുറ്റുപാടുമുള്ള പ്രകൃതിയും ജീവജാലങ്ങളും എല്ലാം ചേർന്നതാണ്. പരിസ്ഥിതി നന്നായാലേ മനുഷ്യജീവിതവും മറ്റെല്ലാ ജീവജാലങ്ങളുടെ നിലനിൽപും നന്നാവുകയുള്ളൂ. എന്നാൽ ദുരാഗ്രഹം മൂലം മനുഷ്യൻ പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്യുകയും പരിസ്ഥിതിയുടെ നിലനിൽപും അതുവഴി മറ്റെല്ലാ ജീവജാലങ്ങളുടെ നിലനിൽപും അപകടത്തിലാക്കുന്നു. പരിസ്ഥിതി എങ്ങനെയെല്ലാം മലിനമാകുന്നു എന്ന് നോക്കാം.
       പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ട് നിർമിക്കൽ, കാടുകൾ, മരങ്ങൾ എന്നിവ വെട്ടി നശിപ്പിക്കൽ, കുന്നുകൾ, പാറകൾ എന്നിവ ഇടിച്ചു നിരത്തൽ, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലഖളിൽ നിന്നും വാഹനങ്ങളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുക, ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷജലം, ഇലക്ടോണിക് വേസ്റ്റുകൾ മണ്ണിലേക്ക് വലിച്ചെറിയുന്നത്, മറ്റ് ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ അമിതമായ തോതിൽ രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിക്കുന്നത്, ഇങ്ങനെ പരിസ്ഥിതി നാശത്തിന്റെ പട്ടിക നീളുന്നു.
       ഇതിനെതിരെ എല്ലാവരും ബോധവാന്മാരായാലേ ഒരു മാറ്റം സൃഷ്ടിക്കാനാവൂ. പരിസ്ഥിതി സംരക്ഷണം വീട്ടിൽ നിന്ന് തുടങ്ങണം. വിദ്യാലയത്തിലൂടെ വികസിക്കണം. പുതിയ തലമുറ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകരാകട്ടെ.
ആദിത്യൻ. എസ്.
3 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം