"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ശുചിത്വ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലത്തെ ശുചിത്വ ചിന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലത്തെ ശുചിത്വ ചിന്തകൾ

ഭക്തിപോലെ പ്രധാനമാണ് ശുചിത്വം . ശുചിത്വം ഒരുവനെ ദൈവത്തോട്‌ അടുപ്പിക്കുന്നു .ഗുരുദേവൻ ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം . ഒരു പക്ഷേ , മലയാളികളുടെ ഇന്നത്തെ മികച്ച ശുചിത്വബോധത്തിന് അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരിക്കാം .ശുചിത്വത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ആദ്യകാല ശ്രമങ്ങൾ ആളുകളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തി എന്നതിനു സംശയമില്ല .ഇതിന്റെ വെളിച്ചത്തിൽ ,ശുചിത്വം ജീവരക്ഷാകരമായ ഒരു സംഗതിയാണെന്നുതന്നെ പറയാം . "ദൈവഭക്തിക്ക് തൊട്ടടുത്ത് ശുചിത്വം ഉണ്ട് "എന്ന് ജോൺ വെസ്‌ലി പറഞ്ഞിട്ടുണ്ട് . ശുചിത്വം ഒരു വ്യക്തിക്ക് ഗുണം ചെയ്യുന്ന ഒരു നല്ല ശീലം പോലെയാണ് .

രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി . ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളേയും ക്ഷണിച്ചുവരുത്തുന്നത് . അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ ഒരേയൊരു പ്രതിവിധി മാത്രമേയുള്ളൂ ,ശുചിത്വം . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . വ്യക്തിശുചിത്വം , ഗൃഹശുചിത്വം , പരിസരശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം .പൊതുജനാരോഗ്യം അടിസ്ഥാനപരമായി ഓരോ പുരുഷന്റെയും സ്‌ത്രീയുടേയും കുട്ടിയുടെയും വ്യക്തിപരമായ ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു .ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല .ജീവിതത്തിന്റെ സമസ്തതലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണത് . ആരോഗ്യം പോലെതന്നെ വ്യക്തിക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു .

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്ന് നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ് .സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന മലയാളി തന്റെ കപടസംസ്കാരത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ? ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം 'എന്ന ബഹുമതിക്ക് നാം അർഹരാകും . ഇതിനൊരു മാറ്റം വരുത്തണം .വീടുകൾ ,സ്കൂളുകൾ , ഹോട്ടലുകൾ , ഹോസ്റ്റലുകൾ , ആശുപത്രികൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട് .നമ്മുടെ കപട സംസ്‌കാരബോധം ഇതൊന്നും കണ്ടില്ലന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു .അതുകൊണ്ടു ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമ്മുക്ക് തോന്നുന്നില്ല . ശുചിത്വമില്ലായ്മ വായു-ജല മലിനീകരണത്തിന് ഇടയാക്കുന്നു .അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു .അതൊരു സാമൂഹ്യപ്രശ്നമായി രൂപാന്തരപ്പെടുന്നു . ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു .തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ് അപകടത്തിലാക്കുന്നു .ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്കു കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് . അവ കൃത്യമായി പാലിച്ചാൽ ,പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും . കൂടെക്കുടെയും ഭക്ഷണത്തിന് മുൻപും പിൻപും പൊതുസ്ഥലസമ്പർക്കത്തിന് ശേഷവും നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപതു സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ് . വയറിളക്ക രോഗങ്ങൾ ,വിരകൾ , കോവിഡ് വരെ ഒഴിവാക്കാം .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാലകൊണ്ടോ മുഖം മറയ്ക്കുക . മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും ഇത് ഉപകരിക്കും . രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം , രാത്രിയിൽ ഉറങ്ങുന്നതിന് മുൻപും .പാദരക്ഷ കൊക്കോപ്പുഴുവിനെ ഒഴിവാക്കും . പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക . നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും .

ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായിരിക്കുന്നത് നോവൽ കൊറോണ വൈറസാണ് .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും .വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും .വ്യക്തി ശുചിത്വമാണ് കൊറോണ പടരുന്നത് ഒരു പരിധിവരെ തടയാനുള്ള മാർഗം . കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക .കൈകൾ കൊണ്ട് കണ്ണുകൾ , മൂക്ക് ,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കണം .പനി , ജലദോഷം എന്നിവ ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക . പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ ,വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത് .ലോകത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ,മനുഷ്യകുലത്തെ ഉൻമൂലനം ചെയ്യാൻ കഴിവുള്ള നോവൽ കൊറോണ വൈറസിനെ ലോകത്ത്‌ നിന്നും ഉന്മൂലനം ചെയ്യാൻ വ്യക്തിശുചിത്വംകൊണ്ട് കഴിയും .

രോഗപകർച്ച ചെറുക്കാൻ കൈകൾ കഴുകേണ്ടത് എപ്പോൾ ,എങ്ങനെ എന്നൊക്കെ വളരെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലോകാരോഗ്യസംഘടന നൽകുന്നുണ്ട് .അതിങ്ങനെയാണ് : പുറത്തുപോയിട്ട് തിരികെ വീട്ടിലെത്തിയാലുടൻ നമ്മൾ കൈകൾ ശുചിയാക്കണം .രോഗികളെ കാണാനോ അല്ലാതെയോ ആസ്പത്രി സന്ദർശനം നടത്തിയാൽ അതിനുശേഷം ,അതുപോലെ രോഗികളെ പരിചരിച്ചതിനുശേഷം കൈകൾ കഴുകി വൃത്തിയാക്കണം .ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും .ആഹാരംപാചകം ചെയുന്നതിമുൻപ് .മൃഗങ്ങളെ സ്പർശിച്ചതിനുശേഷം .മലമൂത്രവിസർജനത്തിനുശേഷം .മുറിവുകളിൽ സ്പർശിക്കുന്നതിനുമുൻപും ശേഷവും .മാസ്ക് ധരിക്കുന്നതിനുമുൻപും ശേഷവും .ഇനി കൈകഴുകലിന്റെ കാര്യമെടുക്കാം . വെള്ളത്തിൽ കാട്ടി കൈ നനച്ച് കഴുകിയെന്ന് നടിക്കുന്ന ഏർപ്പാടല്ല ,ശരിയായ കൈകഴുകൽ . അതിനും വ്യക്തമായ മാർഗനിർദ്ദേശങ്ങളുണ്ട് .ആദ്യം കൈയിലെ ആഭരണങ്ങളും വാച്ചും ഊരിമാറ്റണം .ലോകാരോഗ്യസംഘടനയുടെ നിർദ്ദേശമനുസരിച്ച് 20മുതൽ 30വരെ സെക്കൻഡ് കൈ സോപ്പിട്ട് കഴുകണം .

ഞാൻ ഉണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം സ്വയം ഉണ്ടാകും .പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമ്മുക്ക് വേണ്ടത് .നാളെയെങ്കിലും നമ്മുടെ വീടുകൾ ,ഓഫീസുകൾ ,സ്ഥാപനങ്ങൾ ശുചിത്വമുള്ളവയാകണം . എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമ്മുക്ക് കഴിയും .

ലെയ് ന .ജെ
10 F ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം