"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/നിമിഷങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നിമിഷങ്ങളിൽ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:39, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിമിഷങ്ങളിൽ

എനിക്കായ് നീ ഒരു
പാട് കരയുന്നിതാ
നിമിഷങ്ങളിൽ

നമ്മളൊന്നായ് പ്രണയിച്ച
കാവ്യ മായി ഒഴുകുന്ന
നിമിഷങ്ങളിൽ

നിൻ ഒരു വിളി
ശബ്ദത്തിനായി കാതോർത്ത
നിമിഷങ്ങളിൽ

എന്നോടായി നീ ചേർന്ന
നിമിഷങ്ങളിൽ

എൻ പ്രിയനായി
നീയെൻ ചാരത്ത്
നിൽക്കും നിമിഷങ്ങളിൽ

നമ്മൾ രണ്ടായി
പിരിഞ്ഞ വേർപാടിൽ
നിമിഷങ്ങളിൽ

എൻ കണ്ണുനീർ
നിൻ മഴത്തുള്ളിയായ്
പൊഴിയുന്ന നിമിഷങ്ങളിൽ

അന്നാദ്യമായി ഞാൻ
നിന്നെ അറിഞ്ഞ
നിമിഷങ്ങളിൽ

ഞാൻ നിന്നെ
അറിയാതെ പ്രണയിച്ച
നിമിഷങ്ങളിൽ

എൻ പ്രിയതോഴ-
നായി നീ ചേർന്ന
നിമിഷങ്ങളിൽ

എൻ വിലാപത്തിൽ
നീ അറിയാതെ പൊ-
ഴി ഞ്ഞ നിമിഷങ്ങളിൽ
ഞാൻ നിന്നിൽ ലയിച്ചു പോയി.

അമീറ എ
9 D എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത