"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/"ഇതും കടന്നു പോകും...."" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   Pallithura hss      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     പള്ളിത്തുറ. എച്ച്.എസ്.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=  Kaniyapram   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Thiruvananthapuram
| ജില്ല= തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheebasunilraj| തരം= കഥ}}

18:27, 3 മേയ് 2020-നു നിലവിലുള്ള രൂപം

"ഇതും കടന്നു പോകും...."
                                      വളരെ ചെറിയ ഗ്രാമമാണ് ചെന്തുരുത്ത്... പാടവും പുഴയും കുന്നും കുണ്ടനിടവഴിയും ഒക്കെയായ് അതി മനോഹരമായ പ്രദേശം ...... വികസനമെന്ന പേരിൽ കോൺക്രീറ്റ് സൗധങ്ങളൊന്നും അധികമില്ല..... പക്ഷേ പുതുതായ് കോൺക്രീറ്റ് വീടുകൾ ഉയർന്നു വരുന്നുണ്ട്.... മെയിൻ റോഡിൽ നിന്ന് പാടത്തോട് ചേർന്നുള്ള ചെറിയ വഴിയിലൂടെ 10 മിനിട്ട് നടക്കണം അമ്മുവിൻ്റെ വീട്ടിലേക്ക്... 5-ാം ക്ലാസ്സുകാരിയാണ് .... കോളേജിൽ പഠിക്കുന്ന ചേച്ചിയും അമ്മയും മുത്തശ്ശിയും അടങ്ങുന്നതാണ് അമ്മുവിൻ്റെ ലോകം... വലിയ പറമ്പ് നിറയെ പേരയും ചക്കയും ആത്തിയും മത്തനുമൊക്കെയായ് നല്ല പച്ചപ്പിന്ന നടുവിൽ കാണുന്ന ഇരുനില കെട്ടിടമാണ് അമ്മുവിൻ്റെ വീട്.... അവൾ 1 -ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിദേശത്തേക്ക് പറന്നതാണ് അച്ഛൻ ..... എന്നും വിളിക്കും...... വാട്ട്സ്ആപ്പും ഫേസ് ബുക്കുമൊക്കെയായ് അച്ഛൻ അരികിലാണെന്ന തോന്നലേയുള്ളൂ..... അകലെയെങ്കിലും അമ്മയുടെ തല്ലിൽ നിന്ന് രക്ഷിക്കാൻ അച്ഛൻ മദ്ധ്യസ്ഥം പറയും..... അച്ഛൻ പറഞ്ഞാൽ പിന്നെ അമ്മ തൊടില്ല .....

" അച്ഛനൊരു സൂപ്പർമാൻ തന്നെ ... " അവളുടെ കുഞ്ഞു മനസ്സോർത്തു...

അങ്ങനെയിരിക്കെ അതിരാവിലെ നെറുകയിൽ ഉമ്മതന്ന് ഇക്കിളി കൂട്ടി ഉണർത്തവെ അമ്മ ചെവിയിൽ മന്ത്രിച്ചു... " പൊന്നേ അച്ഛൻ വരുന്നു ബുധനാഴ്ച"

അവളുടെ കുഞ്ഞിക്കണ്ണുകൾ വിടർന്നു ചാടിയെണീറ്റ് കലണ്ടറിനടുത്തേക്കോടി... ഇന്ന് തിങ്കൾ .... അപ്പോ മറ്റന്നാളെ ..... അവൾക്ക് സന്തോഷം നിയന്ത്രിക്കാനായില്ല...... ഓടിനടന്ന് എല്ലാ പേരോടും പറയണമെന്നവൾ ഓർത്തു ..... പക്ഷേ....


പക്ഷേ ഇപ്പോ കൂട്ടുകാരെ കാണാനെ പറ്റുന്നില്ല ... ഈ വേനലവധി മഹാ ബോറാകുന്നുണ്ടെന്ന് ഓർത്തതായിരുന്നു ..... അമ്മ ഈ അവധിക്ക് ഒരിടത്തും വിട്ടില്ല ... കാണാൻ പറ്റാത്തത്ര ചെറിയ ഒരു കീടാണു - കൊറോണ എന്നാണു പോലും പേര് - കാരണം ആരും പുറത്തിറങ്ങുന്നില്ല ... തൊട്ടാൽ അസുഖം പകരുമത്രേ...... ചേച്ചി ഇടക്ക് കൂട്ടുകാരെ കൂട്ടി അമ്മ പൊതിഞ്ഞ് നൽകിയ 15 പാക്കറ്റ് ചോറും കൊണ്ട് എവിടേക്കോ പോവുന്നതു കാണാം... വഴിയിലൊക്കെ ആരും ഇല്ലാത്തതിനാൽ പട്ടിണിയായവർക്ക് നൽകാനാന്നു പറയും..... ചേച്ചി പോകുന്ന കാഴ്ച ബഹു രസമാണ് തുണികൊണ്ടുള്ള മാസ്ക് വച്ച് മുഖം മറച്ച് ...... കൊള്ളക്കാരിയെന്നു വിളിച്ച് അമ്മു എപ്പോഴും കളിയാക്കും.... പക്ഷേ ചേച്ചി ഒന്നു ചിരിച്ചിട്ട് പോകും..... ദൂരെ നിന്ന് തിരിച്ച് വരുന്ന കാണുമ്പോൾ ഓടി ചെല്ലാനൊന്നും അമ്മ സമ്മതിക്കില്ലിപ്പോൾ ..... ചേച്ചി പുറത്തെ കുളിമുറിയിൽ കുളിച്ചാണ് വീട്ടിനകത്ത് കയറുക ...... "അല്ലെങ്കിൽ നമുക്കും അസുഖം വരും " എന്നു പറഞ്ഞ് അമ്മ അമ്മുവിൻ്റെ തലയിൽ തലോടും.....

ഇനിയിപ്പോ പറമ്പിലൊന്ന് കറങ്ങാം .... ആരേലും കാണാനായാലോ എന്നോർത്ത് അമ്മു മുറ്റത്തേക്കിറങ്ങി ... അകലെ അയലത്തെ വീടിൻ്റെ ഉമ്മറത്തിരിക്കുന്ന നാരായണിയമ്മയോട് അവളുറക്കെ കൂവി :" കേട്ടോ എൻ്റെ അച്ഛൻ വരുന്നുണ്ട് "

അവർ കേട്ടിട്ടുണ്ടാവുമോ എന്തോ..... പക്ഷേ അവൾക്ക് സമാധാനമായ്... പറമ്പിലെ കൊറ്റിയുടെ പിറകെ അവളാഞ്ഞു പിടിച്ചു ..... ശലഭത്തോടെന്തോ രഹസ്യം പറഞ്ഞു.... അവളാകെ സന്തോഷത്തിലാണ് .....

രാത്രി അമ്മയോടൊപ്പം കിടക്കവെ അവളുടെ മനസ്സു നിറയെ അച്ചനായിരുന്നു ...... അവൾക്ക് നന്നായ് ഉറങ്ങാൻ കഴിഞ്ഞില്ല ......


അതിരാവിലേ ഉണർന്നു .... അമ്മ ഇന്ന് മൊബൈലും വച്ച് ടീവിക്ക് മുന്നിലാണല്ലോ.... എന്തു പറ്റി..... അവൾ പിന്നിലൂടെ ചെന്ന് അമ്മയെ കെട്ടിപ്പുണർന്നു ..... തേങ്ങലല്ലാതെ വലിയ സന്തോഷമില്ല ...


"എന്തു പറ്റി അമ്മേ " അവൾ ചോദിച്ചു

"അച്ഛനുടനെ വരില്ല മോളേ ഇനിയിങ്ങോട്ട് ഉടനൊന്നും പ്ലെയിനില്ലത്രേ.... "

"അതെന്താ ... അമ്മേ " അമ്മു കരയുന്ന പോലായ്: ..

" എല്ലായിടത്തും ഈ അസുഖമാ... കൊറോണ ..... അതു കൊണ്ട് സർക്കാർ വിദേശത്തുള്ളവരെ ഇപ്പോ കൊണ്ടു വരില്ലത്രേ.... എയർപോർട്ട് അടച്ചു ... "

അവളുടെ വിടർന്ന കണ്ണുകൾ തുളുമ്പി.... ഒന്നും മിണ്ടാതെ അവൾ പറമ്പിലേക്ക് നടന്നു..... പ്ലാവിഞ്ചോട്ടിൽ അലസം നിന്ന കൊറ്റി അവളെ സാകൂതം നോക്കി......

അവൾ ആരോടെന്നില്ലാതെ ചോദിച്ചു " അപ്പോ എൻ്റെ അച്ഛന് അസുഖം വരില്ലേ? ....."

പെട്ടെന്ന് ചേച്ചിയുടെ സുന്ദരമായ കരങ്ങൾ അവളെ പൊതിഞ്ഞു: "എന്താ ചക്കരെ?..... ഈ കാലവും കടന്നു പോകും..... കരയാതെ...


Asin Francis
VIll A പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ