"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/വെള്ളപ്പൊക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെള്ളപ്പൊക്കം }} ഇന്ന് മഴ തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/വെള്ളപ്പൊക്കം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=      4
| color=      4
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വെള്ളപ്പൊക്കം

ഇന്ന് മഴ തോരാതെ പെയ്യാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി അങ്ങിങ്ങ് വെള്ളം കയറാൻ തുടങ്ങി നാളെ കൂടി മഴ തോരാതെ പെയ്താൽ പുഴകൾ നിറയും പുഴ നിറഞ്ഞാൽ വെള്ളം റോഡിലേക്ക് ഒഴുകും ആകെ പ്രശ്നമാകും ഇന്ന് മഴ ചോർന്നു കിട്ടാൻ ഞാൻ പ്രാർത്ഥിക്കുകയാണ് പിറ്റേന്ന് മഴ കുറഞ്ഞില്ല കുഴികളിൽ വെള്ളം നിറഞ്ഞു ഗതാഗതം തടസ്സപ്പെട്ടു പല ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു അങ്ങനെ നമ്മുടെ ജില്ലയിലും..

സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു അതാണ് ഏക ആശ്വാസം റോഡുകളിലേക്ക് വെള്ളം ഇരച്ചു കയറിയത് മൂലം പല വീടുകളും പൂർണമായും തകർന്നു ഞങ്ങളുടെ കടയുടെ തൊട്ടടുത്തായി ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട് പൂർണമായും നിലംപതിച്ചു ആ കാഴ്ച എല്ലാവരെയും പോലെ എൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

പിന്നെയും മഴ തോർന്നില്ല പലർക്കും പലതും നഷ്ടമായി കോരിച്ചൊരിയുന്ന മഴ ചെവി പൊട്ടുന്ന തരത്തിലുള്ള ഇടിമിന്നൽ ഈ സമയത്തും ഇതൊന്നും വകവയ്ക്കാതെ ഒരു ഭയമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന രക്ഷാപ്രവർത്തകർ വോളണ്ടിയർമാർ ഫയർ ഫോഴ്സ് സ്വന്തം ജീവൻ ബലിയർപ്പിച്ച മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഇവരാണ് എൻറെ ഹീറോസ്.. മഴ ചെറുതായി തോരാൻ തുടങ്ങി മൂന്നു ദിവസങ്ങൾക്ക് ശേഷം സ്കൂൾ വീണ്ടും തുറന്നു ഞാൻ കൂട്ടുകാരെ കാണാൻ ഉള്ള സന്തോഷത്തിൽ സ്കൂളിലെക്ക് ഓടി ചളിയിലൂടെ ഓടിയത് കൊണ്ടാകാം എൻറെ യൂണിഫോമിൽ ആകപ്പാടെ ചെളിയായി. അടുത്തുള്ള പൈപ്പിൽ നിന്ന് ചെളി കഴുകി വൃത്തിയാക്കി ഞാൻ എത്രയും വേഗം എന്റെ ക്ലാസിൽ കയറി കൂട്ടുകാരെ പലരെയും ഞാൻ അന്ന് ക്ലാസിൽ കണ്ടില്ല അപ്പോഴാണ് മാഷ് പറഞ്ഞത് പലരുടെയും വീട് വെള്ളപ്പൊക്കത്തിൽ തകർന്നുപോയെന്ന്..

ആകെ സങ്കടമായി പിറ്റേ ദിവസം സ്കൂളിൽ സമ്മേളിച്ച ഹെഡ്മാസ്റ്റർ പറഞ്ഞു നമ്മളാൽ കഴിയുന്ന ചെറിയ ചെറിയ സഹായങ്ങൾ ചെയ്തു കൊണ്ട് നമുക്ക് നമ്മുടെ കൂട്ടുകാരുടെ വീടുകൾ പുതുക്കിപ്പണിയാൻ സൗകര്യം ചെയ്തു കൊടുക്കാം അങ്ങനെ നമുക്ക് നമ്മുടെ കൂട്ടുകാരുടെ ജീവിതം പഴയ നിലയിൽ കൊണ്ടുവരാം എന്ന് അത് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം ഉണ്ടായി കുറച്ചു കാലങ്ങൾക്കു ശേഷം എല്ലാവരുടെയും ജീവിതം പഴയതുപോലെ ആയി കളിച്ചും ചിരിച്ചും ജീവിതം ആഘോഷിക്കുകയാണ് ഞാനും എൻറെ കൂട്ടുകാരും

മുഹമ്മദ് സൈൻ കെ
6B ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം