"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്=ലോകത്തെ വിറപ്പിച്ച് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

{

ലോകത്തെ വിറപ്പിച്ച്

യുവ തലമുറയ്ക്ക് മഹാമാരി എന്നാൽ വെറും കേട്ടു കേൾവി മാത്രമാണ് . വസൂരി , കോളറാ , മലേറിയ എന്നീ പദങ്ങൾ മാത്രമാണ് പരിചയം . ആധുനിക ശാസ്ത്രത്തിന് വളർച്ചയിൽ എല്ലാം കരസ്ഥമാക്കാം എന്ന മനുഷ്യന്റെ വ്യാമോഹത്തിന് ഏറ്റ തിരിച്ചടിയാണ് കോവിഡ് 19. മാനവരാശിക്ക് മുന്നിൽ ചോദ്യ ചിഹ്നം ഉയർത്തുന്ന മഹാമാരി ആണിത് .

            ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ എന്ന പ്രദേശത്തെ മൃഗചന്തയിൽ നിന്നും മനുഷ്യരിലേക്ക് പ്രവേശിച്ച ഈ മാരക വയറസ് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . മനുഷ്യ പരിണാമങ്ങളുടെ കാലത്തിൽ കുറെയേറെ മൃഗങ്ങളെ ഒപ്പം കൂട്ടുകയും കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുകയും ചെയ്തിരുന്നു . എന്നാൽ ഇന്ന് പരിഷ്കാരത്തിന്റെയും മാംസ ഭക്ഷണത്തിന്റെയും പേരിൽ സംസ്കാരത്തിൻറെ സകല സീമകളും ലംഘിച്ച് പെട്ടിരിക്കുന്നു . ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും മനുഷ്യനൊഴികെ മറ്റൊരു മൃഗവും അനാവശ്യമായി മറ്റൊന്നിനെ ഉപദ്രവിക്കില്ല .

മാംസഭോജികളായ വന്യ മൃഗങ്ങൾ പോലും വിശപ്പിൻറെ നിലവിൽ ഇല്ലാതാക്കുവാനും ജീവൻ നിലനിർത്താനും മാത്രമാണ് ഇരകളെ ആക്രമിക്കുന്നത് . മനുഷ്യന് വേണ്ടിയാണ് എല്ലാ ജീവജാലങ്ങളും എന്ന അബദ്ധധാരണയാണ് നിലനിൽക്കുന്നത് . നമ്മുടെ സംസ്കാര പൈതൃകത്തെ മാറ്റിമറിക്കുക പെടുന്ന മാനവ സമൂഹത്തിന് ഒരു തിരിച്ചടിയാണ് ഈ മഹാമാരി.

                 ഭയന്നത് പോലെ കേരളത്തിലും എത്തി കഴിഞ്ഞു കോവിഡ് 19 . ഈ വൈറസിന്റെ വ്യാപന ശേഷി കൂടുതലാണ് . ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് അതിവേഗം വയറസ് സമൂഹത്തിലേക്ക് വ്യാപിക്കുന്നു . നൈസർഗികമായ പ്രതിരോധത്തിന്റെ അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയായ ആകുന്നു . അതായത് കോവിഡ് 19 ഇതിനുമുമ്പ് ആർക്കും വന്നിട്ടില്ല എന്നതു കൊണ്ട് പ്രതിരോധശേഷിയും കുറവാണ് . നമ്മുടെ ആരോഗ്യ പ്രവർത്തകരും ക്രമസമാധാനധാരണയുള്ള വരും സ്വന്തം ജീവൻ പണയം വച്ചാണ് മഹാമാരിയായ കോവിഡ് 19-നെ തുരത്താൻ പോരാടുന്നത് . ഈ രോഗത്തിന് വ്യാപനം ദ്രുതഗതിയിൽ ആയാൽ നമ്മുടെ ആരോഗ്യമേഖലയ്ക്ക് നോക്കിനിൽക്കാനേ കഴിയു . ഇനി അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി . എല്ലാം ഇനിക്ക് എന്ന ചിന്ത മാറ്റി ശാസ്ത്രീയമായ അറിവും സാമാന്യ ബുദ്ധിയും സാമൂഹിക പ്രതിബദ്ധതയും എല്ലാവരും ഏറ്റെടുക്കണം . ഏറ്റെടുക്കുന്ന അതിനോടൊപ്പം ആത്മസമർപ്പണത്തൊടെ ചെയ്യേണ്ട ചുമതല തന്നിൽ നിക്ഷിപ്തം ആണെന്നും ഓരോരുത്തരും മനസ്സിലാക്കണം . ലോകജനതയുടെ കൂട്ടായ പ്രവർത്തനത്തിന് ഫലമായി വളരെ പെട്ടെന്നു തന്നെ കോവിഡിനെ പ്രതിരോധിക്കാൻ ഉള്ള മരുന്ന് കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം .
         "ലോക സമസ്ത
               സുഖിനോ ഭവന്തു"
ആര്യ കൃഷ്ണ കെ ജി
11 വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം