"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ചില പൊടികൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചില പൊടികൈകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

13:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചില പൊടികൈകൾ

ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ധാന്യങ്ങളും പയർ, പരിപ്പ് വർഗങ്ങളും മുഴുധാന്യങ്ങളിലെ തവിടിൽ അടങ്ങിയ സിങ്ക്, കോപ്പർ, സെലേനിയം, ബി വൈറ്റമിൻസ് എന്നിവ പ്രതിരോധശേഷി കൂട്ടുന്നു. ചെറുപയർ മുളപ്പിച്ചത് സാലഡിലോ, പുട്ടിന്റെ കൂടെയോ, കറികളിലോ ചേർത്ത് കഴിക്കുന്നത് ശീലമാക്കുക. ജലാംശം ധാരാളം അടങ്ങിയ പഴങ്ങൾ (തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയവ) ശീലിക്കുക തിളപ്പിച്ചാറിയ വെള്ളം മൂന്നര ലിറ്റർ കുടിക്കാൻ ശ്രദ്ധിക്കുക. ശീതളപാനീയങ്ങൾ ഒഴിവാക്കി ജലാംശം കൂടുതലുള്ള പഴങ്ങളും പഴച്ചാറുകളും ശീലമാക്കുക വ്യാജസന്ദേശങ്ങൾ ഒഴിവാക്കുക വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ, കരിംജീരകം, മഞ്ഞൾ തുടങ്ങിയവ കൊറോണയ്ക്കോ മറ്റ് അസുഖങ്ങൾക്കോ മരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് (കറികളിൽ ചേർത്ത്) പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രോഗബാധിതർ വേഗത്തിൽ ദഹിക്കുന്ന ഇഡ്ഢലി, ദോശ, കഞ്ഞി തുടങ്ങിയ ഭക്ഷണം ശീലമാക്കുക. പ്രോട്ടീൻ അടങ്ങിയ പയർ, കടല, പരിപ്പ്, മീൻ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക. ചൂടുകാലമായതിനാൽ ധാരാളം (ചെറുചൂടുവെള്ളം) കുടിക്കുക. ദിവസം മൂന്നര ലിറ്റർ വെള്ളം കുടിക്കുക. വെള്ളം കുറഞ്ഞത് 10 മിനിട്ട് വെട്ടിത്തിളപ്പിച്ച് ഉപയോഗിക്കുക. പുറത്ത് നിന്നുള്ള ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക. ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അധികഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജിൽ മാംസാഹാരം മറ്റ് ഭക്ഷണപദാർഥങ്ങളോടൊപ്പം ഒരുകാരണവശാലും സൂക്ഷിക്കരുത്. മുട്ട, മീൻ എന്നിവ കഴുകി വൃത്തിയാക്കിയശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. തൈര്, യോഗർട്ട് തുടങ്ങിയവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും.

ആദിത്യൻ എസ എൽ
7 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം