"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/വില്ലനായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
22:32, 5 മേയ് 2020-നു നിലവിലുള്ള രൂപം
വില്ലനായ കൊറോണ
ഞാനൊരു കഥ പറയട്ടെ. ഒരു കുട്ടിയുടെ കഥ. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു .അച്ഛനും അമ്മയും ഞാനും മാത്രമുള്ള ഒരു ചെറിയ കുടുംബം. അച്ഛനുമമ്മയും ജോലിക്കാരാണ്. പറഞ്ഞിട്ട് കാര്യമില്ല, എന്നെ നോക്കാൻ അവർക്ക് എവിടെയാ സമയം. ഞാൻ അച്ഛനെ കാണുന്നത് ഞായറാഴ്ച മാത്രമാണ് .ഞാൻ ഉണരുമ്പോൾ അച്ഛൻ ജോലിക്ക് പോയിട്ടുണ്ടാവും . അച്ഛൻ വരുമ്പോൾ ഞാനുറങ്ങിയിരിക്കും. അമ്മയാണെങ്കിൽ വീട്ടുജോലിയും ഓഫീസ് ജോലിയും കഴിഞ്ഞു വന്നാൽ ടിവിക്കു മുന്നിൽ ആകും ബാക്കിസമയം. സ്കൂൾ വിട്ടു വന്നാൽ എന്തെങ്കിലും ബേക്കറി പലഹാരവും അകത്താക്കി നേരെ ട്യൂഷൻ. പിന്നെ രാത്രി എട്ട് മണിവരെ ട്യൂഷൻ ടീച്ചറിൻറെ ഇരയാകണം. കൂട്ടുകാർക്ക് മനസ്സിലായില്ലേ എൻറെ ജീവിതം.
ഇങ്ങനെ ഒരു രസവും ഇല്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ലോകത്തിലെ ജനങ്ങളുടെ ജീവനെടുക്കുന്ന വില്ലനായ കൊറോണ വന്നത്. എല്ലാവർക്കും കൊറോണ വില്ലൻ ആയെങ്കിലും എനിക്ക് കൊറോണ സന്തോഷം തന്നു. എൻറെ അച്ഛനുമമ്മയും ഇന്ന് വീട്ടിൽ ഇരിക്കുന്നു, രുചികരമായ ആഹാരം വെച്ച് തരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു, ഒരുമിച്ച് കളിക്കുന്നു. അച്ഛൻ എനിക്ക് പുതിയ കളികൾ പഠിപ്പിച്ചു തന്നു. പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി തന്നു. അച്ഛൻ കഥ പറഞ്ഞുതരുന്നു. അമ്മ പാട്ടുപാടി തരുന്നു.
അതുമാത്രമല്ല കൊറോണ എന്ന അസുഖത്തെ നേരിടാൻ വേണ്ട മുൻകരുതലുകൾ അച്ഛൻ എനിക്ക് പഠിപ്പിച്ചു തന്നു. ഞാൻ അതെല്ലാം ഫോണിലൂടെ എൻറെ കൂട്ടുകാരെ വിളിച്ചറിയിച്ചു. അങ്ങനെ എല്ലാ രീതിയിലും എന്നെ അച്ഛനുമമ്മയും സ്നേഹംകൊണ്ട് പൊതിയുന്നു. കൊറോണ കാരണം എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായി എന്നു വേണം കരുതാൻ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ