"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ സന്തുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ സന്തുലനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
പ്രകൃതിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണം
പ്രകൃതിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണം
തടയാം. പ്രകൃതിയെ സംരക്ഷിക്കാം. " പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല".
തടയാം. പ്രകൃതിയെ സംരക്ഷിക്കാം. " പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല".
BoxBottom1
{{BoxBottom1
| പേര്= അബിജിത് ജി
| പേര്= അബിജിത് ജി
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 40: വരി 40:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ സന്തുലനം

മനുഷ്യരാശിയുടെ നിലനിൽപ്പ്‌തന്നെ പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് . ഇന്ന് പ്രകൃതി പലതരത്തിലുള്ള അമിത ചൂഷണത്തിനും മലിനീകരണത്തിനും വിധേയമാകുന്നു. മനുഷ്യൻ അവൻ്റെ സ്വാർത്ഥതക്കു വേണ്ടി പൂർവ്വികരുടെ ഈടുവപ്പുകളായ വനങ്ങൾ വെട്ടിനശിപ്പിക്കുകയും കുന്നുകളും മലകളും ഇടിച്ചു നിരത്തുകയും ചെയ്യുന്നു. പ്രകൃതിയിൽ കൂടുതലായി അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും നടക്കുന്നു. വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്ന മലിനജലവും രാസവസ്തുക്കളും പരിസരവാസികളിൽ മാത്രമല്ല സുന്ദരമായ പ്രകൃതിയിലും വലിയ മാറ്റങ്ങൾ വരുത്തുന്നു. വാഹനങ്ങൾ പുറം തള്ളുന്ന കാർബൺ മോണോക്സൈഡും, ശബ്ദവും നഗരവാസികൾക്കു മാത്രമല്ല ഗ്രാമവാസികൾക്കും ദോഷകരമായി തീർന്നിരിക്കുന്നു. നമ്മുടെ ജലസ്രോതസ്സുകളായ കുളങ്ങളും. പുഴകളും , കിണറുകളും ഇന്ന് മലിനമാക്കപ്പെടുക ആണ് . വ്യവസായശാലകളിൽ നിന്ന് പുറം തള്ളുന്ന മലിനജലവും മാലിന്യങ്ങളും റീസൈക്കിൾ ചെയ്ത് ഉപയോഗിച്ചാൽ വലിയൊരു വിപത്തിനെ തടയാനാകും. എന്നാൽ മനുഷ്യൻ്റെ അത്യാഗ്രഹം ഇതിനനുവദിക്കുന്നില്ല. മനുഷ്യൻ കാടുകളും വൃക്ഷങ്ങളും വെട്ടിനശിപ്പിക്കുന്നതുമൂലം പക്ഷികൾക്കും ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കുന്നു. ഒരു ജീവിക്ക് പൂർണ്ണമായി വംശനാശം സംഭവിച്ചാൽ അതുമായി ബന്ധപ്പെട്ട അടുത്ത ജീവിവർഗ്ഗത്തെ അതു ബാധിക്കും . ഈ ചങ്ങല നീണ്ടുനീണ്ടു പോയി മനുഷ്യനെ ബാധിക്കും. നാം അനാവശ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ‘ സിന്തറ്റിക് ഉത്പന്നങ്ങൾ , കുപ്പികൾ തുടങ്ങിയവ പ്രകൃതിയേയും ജലത്തേയും മലിനമാക്കുന്നതിനൊപ്പം കൊതുക് ,ഈച്ച, എലി തുടങ്ങിയവയുടെ പെറ്റുപെരുകലിനെ പ്രോത്സാഹിപ്പിക്കുകയും അനേകം പകർച്ചവ്യാധികൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. നമുക്ക് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. പ്ലാസ്റ്റിക്കിൻ്റെ ‘ ഉപയോഗം കുറക്കാം. പ്രകൃതിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണം തടയാം. പ്രകൃതിയെ സംരക്ഷിക്കാം. " പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല".

അബിജിത് ജി
6 B ഗവ യു പി എസ്സ്‌ വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം