"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പ്രവാസി മലയാളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രവാസി മലയാളികൾ | color=2 }} <p> <br> പണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രവാസി മലയാളികൾ  
| തലക്കെട്ട്= പ്രവാസി മലയാളികൾ  
| color=2
| color=5
}}
}}
<p> <br>
<p> <br>
വരി 18: വരി 18:
| color=3
| color=3
}}
}}
{{Verified1|name=Manu Mathew| തരം= ലേഖനം }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രവാസി മലയാളികൾ


പണ്ടൊക്കെ കുടുംബത്തിൽ ഒരു പ്രവാസി ഉണ്ടെന്നു പറയുന്നതു തന്നെ അഭിമാനമായിരുന്നു. എന്നാലിന്ന് സ്ഥിതി മാറി. വീട്ടിൽ ഒരു പ്രവാസി ഉണ്ടെന്നു പറയാൻ തന്നെ ഇന്നത്തെ ഈ കൊറോണക്കാലത്ത് ഭയമാണ്. വീട്ടുകാർക്കുവരെ ഭയമാണ്. അയൽക്കാർക്കും ഭയം. പ്രവാസികളിൽ നിന്ന് കൊറോണ രോഗം പകർന്നതാണ് ഇതിനെല്ലാം കാരണം. എല്ലാ പ്രവാസികളും കോവിഡ് രോഗികളല്ല. എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുതന്നെ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ആയിരക്കണക്കിനു പ്രവാസികൾ ഇപ്പോൾ നാട്ടിലുണ്ട്. അവരേയും അവരുടെ കുടുംബാംഗങ്ങളെയും ഭയത്തോടെയാണ് നാട്ടുകാർ നോക്കുന്നത്. കടയിലോ, മറ്റോ പോയാൽ സാധനങ്ങൾ നൽകില്ല. അവരോട് അവഗണനയാണ് എല്ലാവർക്കും. നാട്ടിലെത്തിയ പ്രവാസികളേക്കാൾ അവഗണന നേരിടുന്നത് വിദേശത്ത് താമസിക്കുന്ന പ്രവാസികളാണ്. വേണ്ട പോഷകാഹാരമോ, ചികിത്സയോ ഒന്നും ആവർക്കു ലഭിക്കുന്നില്ല. അവരെ സംരക്ഷിക്കേണ്ടത് ഒരു ഭാരതീയനെന്ന നിലയിൽ നാമോരോരുത്തരുടേയും കടമയാണ്. അവർക്ക് സാമ്പത്തികസഹായങ്ങൾ നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. താൻ സമ്പാദിക്കുന്ന പണമെല്ലാം നാട്ടിലേക്കയച്ച്, അവധിക്കു നാട്ടിലേക്കു വരുന്നതും പ്രതീക്ഷിച്ച് ജീവിക്കുന്ന ആ മനുഷ്യരുടെ വേദന നാം കാണാതെ പോകരുത്. കോവിഡ് 19 പോലുള്ള രോഗങ്ങൾ ജനങ്ങൾ തിങ്ങി പാർക്കുന്ന വിദേശത്തു, പിടിപ്പെടാൻ ഉള്ള സാഹചര്യം കൂടുതലാണ്. നല്ല ഭക്ഷണമോ, ചികിത്സയോ എന്തിന് മാസ്കുപോലുമില്ലാതെ ജീവിക്കുന്ന അവർക്കുവേണ്ടി നമുക്ക് അവരുടെ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കാം. പ്രവാസികളുടെ ഇപ്പോഴത്തെ മുഖ്യ ആശങ്ക രൂക്ഷമായ സമ്പത്തിക മാന്ദ്യം അണ്‌. അവർ വിദേശത്തു നിന്ന് മടങ്ങി വരുമ്പോൾ ക്വാറന്റിനിൽ ആകേണ്ടത് അത്യന്താപേക്ഷിതമാണ് .രോഗം പ്രതിരോധിക്കുന്നതിൽ " ക്വാറന്റീൻ " വലിയ പങ്ക് വഹിക്കുന്നുണ്ട്.ഈ ഘട്ടത്തിൽ ഇന്ത്യയും നാം ഉൾപ്പെടുന്ന കേരളവും കരുതൽ കരങ്ങളുമായി അവർക്കൊപ്പം നിൽക്കണം. ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ കർത്തവ്യം വളരെ വലുതാണ്. ആ രോഗത്തെ പ്രതിരോധിക്കാൻ അവർക്കു കഴിയണം.

നയന ആനന്ദ്
9 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം