"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എൽ.പി.എസ്_കിഴക്കേതല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ് കിഴക്കേത്തല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48515
| സ്കൂൾ കോഡ്= 48515
| ഉപജില്ല= വണ്ടൂ‍ർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കഥ}}

15:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ

നേരം പുലർന്നു. കടത്തിണ്ണയിൽ നിന്ന് ചക്കി പൂച്ച ഉറക്കം ഉണർന്നു "ഇന്ന് ഒരുപാട് വൈകിയല്ലോ, എന്തു പറ്റി അങ്ങാടിയിൽ തിരക്കും കാണാനില്ല, അല്ലെങ്കിൽ ഈ സമയം ആവുമ്പോയേക്കും ആകെ ബഹളമായിരിക്കും "ചക്കി പൂച്ച റോഡിലേക് ഇറങ്ങി നടക്കാൻ തുടങ്ങി അവിടം മുഴുവൻ വിജനമായിരുന്നു. അവൾ മീൻ മാർക്കറ്റ് ലക്ഷ്യം വെച്ച് നടന്നു. രണ്ടു മെനെങ്കിലും കിട്ടാതിരിക്കില്ല, അവൾ വിചാരിച്ചു. മീൻ മാർക്കറ്റിനടുത്തെത്തിയ ചക്കി പൂച്ച അത്ഭുതപ്പെട്ടു. മീൻമാർക്കറ്റ് തുറന്നിട്ടുപോലുമില്ല. സാധാരണ അടുക്കാൻ പറ്റാത്തത്ര തിരക്കുണ്ടായിരിക്കും ഈ സമയത്ത്. അവൾ ചുറ്റുപാടും നടന്നു നിരീക്ഷിച്ചു. ഒരു മനുഷ്യകുഞ്ഞിൻെറ പൊടിപോലും കാണുന്നില്ല. അല്ലെങ്കിലും കുറച്ചു ദിവസമായി കാര്യങ്ങളൊന്നും അത്ര പന്തിയല്ലെന്ന് അവൾക്കും തോന്നിയിരുന്നു. എല്ലാവരും മുഖത്തു തുണികെട്ടിയിട്ടായിരുന്നു നടപ്പ്. എവിടെ നോക്കിയാലും ബക്കറ്റിൽ വെള്ളവും ഒരു കുപ്പിയും. അതിന്റെ പേര് സാനിറ്റൈസർ എന്നാണെന്ന് ആണ് മാളു പൂച്ച പറഞ്ഞതു. കൊറോണ എന്നാ വൈറസിനെ കുറിച്ചും. ലോകം മുഴുവൻ പടർന്നു പിടിക്കുന്ന covid -19 എന്നാ രോഗത്തെ കുറിച്ചും തനിക്കറിയുന്നതും വീട്ടുകാരിൽ നിന്റെ കേട്ടതും ആയ വിവരങ്ങളെല്ലാം മാളു പൂച്ച മാർക്കറ്റിൽ വച്ചു കണ്ടപ്പോൾ ചക്കി പൂച്ചയെ പറഞ്ഞു കേൾപ്പിച്ചിരുന്നു. അവളെ ഒന്നും കണ്ടിരുന്നെങ്കിൽ ചോദിക്കാമായിരുന്നു, എന്താണ് കാര്യമെന്ന്. അപ്പോഴാണ് കണ്ടൻ പൂച്ച ആ വഴി വന്നത്. ആള് നല്ല സന്തോഷത്തിൽ ആണ്, ചക്കി പൂച്ച വിളിച്ചു ചോദിച്ചു :"കണ്ടൻ ചേട്ടാ ഇതെന്താ പതിവില്ലാതെ കടകളെല്ലാം അടച്ചിട്ടിരിക്കുന്നദ്? ". അപ്പോൾ കണ്ടൻ പൂച്ച പറഞ്ഞു :"അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ഇന്ന മുതൽ നമ്മുടെ നാട്ടിൽ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്, ജനങ്ങളെല്ലാം വിട്ടിൽ തന്നെ കഴിയണം, കൊറോണ വൈറസിനെ തുരത്താൻ ഇതേ ഒള്ളു മാർഗം. ഏതായാലും കുറച്ചു കാലം മനുഷ്യരുടെ ശല്യം ഉണ്ടാവില്ലല്ലോ. സ്വാതന്ത്രിത്തിൻെറ വില അവരും മനസ്സിലാക്കട്ടെ". ഇതു കേട്ട ചക്കി പൂച്ച പറഞ്ഞു :"അപ്പോൾ അതാണ് കാര്യം, ഏതായാലും ഈ covid -19 പെട്ടന്ന് തന്നെ ഇല്ലാതാവുമെന്നും ലോക്ക് ഡൌൺ ഉടനെ തീരുമെന്നും നമുക്ക് പ്രതീക്ഷിക്കാം ".

നിദ എം കെ
3 ബി ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ