"ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/മനുഷ്യന്റെ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ തിരിച്ചറിവ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

11:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യന്റെ തിരിച്ചറിവ്


                                         മനുഷ്യൻ പണത്തിന്റെയും അധികാരത്തിന്റെയും സമ്പത്സമൃദ്ധിയുടെയും കൊടുമുടിയിൽ വാണിരുന്ന കാലം. പണം ഉണ്ടെങ്കിൽ എല്ലാം ആയി . അതുകൊണ്ട് എന്തും ചെയ്യാം എന്ന അഹങ്കാരം. ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമാണ് എന്ന ചിന്ത. പക്ഷിമൃഗാദികളെ കൊന്നും തിന്നും കൂട്ടിലടച്ചും മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം അറിയുന്ന ശപിക്കപ്പെട്ട ജന്മം . മനുഷ്യനെ നന്നാക്കാൻ പ്രളയം വന്നു, നിപ്പ വന്നു, ഓഖി വന്നു എന്നിട്ടും മനുഷ്യൻ നന്നായില്ല. വീണ്ടും മനുഷ്യൻ പ്രകൃതിയെ ചൂഷണത്തിനിരയാക്കി. ഈ സമയം പണവും അധികാരവും ഒന്നും അല്ലാതാക്കി തീർക്കുന്ന തരത്തിൽ ഒരു കുഞ്ഞു വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കി. മനുഷ്യനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ വൈറസ് മറ്റൊന്നുമല്ല കോവിഡ് 19 തന്നെയാണ്. ഹസ്തദാനത്തിലൂടെയും സമ്പർക്കത്തിലൂടെയും ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നുപിടിച്ചു. വൈറസ് ബാധയുള്ളവരെ തൊട്ടാൽ തൊട്ടവരോടോപ്പം പോരുന്ന ഒരു പൊടി വൈറസ് . ഈ സന്ദർഭത്തിൽ അഹങ്കരിച്ചു നടന്ന മനുഷ്യന് താൻ അധ്വാനിച്ചു നേടിയ പണമൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവുണ്ടായി. മടിയൻമാരായ നമ്മളുടെ ഊൺ മേശയിലെ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണപദാർത്ഥങ്ങളെ നിയന്ത്രിച്ച് നിർത്താൻ ഈ കുഞ്ഞു വൈറസിനു സാധിച്ചു. പാവപ്പെട്ടവനെന്നോ പണക്കാനെന്നോ ഇല്ലാതെ എല്ലാവരേയും ഒരുപോലെ കീഴ്പെടുത്തിയ ഈ വൈറസ്‌ ലോകം മുഴുവൻ സംസാര താണ്ഡവമാടുകയാണ്. എന്നിരുന്നാലും മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് ഈ വൈറസിനെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിച്ചു. ഈ സമയത്ത് ഞങ്ങുടെ സന്നദ്ധ സംഘടനകൾ നാടിന് മാതൃകയായി സേവനങ്ങൾ ചെയ്യാൻ തുടങ്ങി. " അതിജീവിയ്ക്കും നമ്മൾ " ഈ കൊറോണയെ .അതുവരെ നമ്മൾക്കു വീട്ടിനുള്ളിൽ ഇരിക്കാം. ഓർക്കുക കൂട്ടിലടിച്ച കിളിയുടെ അവസ്ഥയും ഇതുപോലെയാണെന്ന്. "അഹങ്കരിയ്ക്കരുത് ഒന്നിന്റെ പേരിലും "

ആര്യ കൃഷ്ണ.വി
6 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം