"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ്– 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്– 19

വേണം രോഗപ്രതിരോധ ശക്തിയും, കഴിക്കേണ്ടതും ചെയ്യേണ്ടതും


കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. അതായത് രോഗപ്രതിരോധ ശക്തി വർധിപ്പിച്ചുകൊണ്ടുള്ള മുൻകരുതലുകൾ വേണമെന്ന്. കൊറോണവൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷേ ബാഹ്യമായ മുകരുതലുകൾ മാത്രമേ നാം മിക്കവരും സ്വീകരിക്കുന്നുള്ളൂ. അതായത് മാസ്‌ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽനിന്നു തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നുകയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാവില്ല. അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി. കോവിഡ്– 19, എന്നല്ല, മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്ന് നമ്മെ കീഴ്‌പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവൂ. ആരുടെയൊക്കെയാണോ, രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികളായി മാറുന്നതും, തുടർന്നുള്ള കുഴപ്പങ്ങളിലേക്കു പോകുന്നതും. അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഏതുവിധേനയെങ്കിലും നമ്മുടെ രോഗപ്രതിരോധ ശക്തി കഴിയുന്നത്ര വർധിപ്പിക്കാനുള്ള മാർഗം ഉടൻതന്നെ സ്വീകരിക്കുക എന്നതാണ്. എന്തൊക്കെയാണ് പ്രതിരോധശക്തി (Immunity power) വർധിപ്പിക്കാനുള്ള മാർഗങ്ങൾ? വൈറ്റമിൻ സി ധാരാളം കഴിക്കുക - എങ്ങനെ? ഇന്ത്യക്കാരന്റെ ഭാഗ്യമാണ് നമ്മുടെ നെല്ലിക്കയും മുരിങ്ങയിലയും. കൂടാതെ നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങൾ. അവ കഴിയുന്നത്ര കഴിക്കുക - നാലു നെല്ലിക്ക, ഒരു പിടി മുരിങ്ങയില മാത്രം മതിയാകും. ഒന്നിനും സാധ്യമല്ലെങ്കിൽ മാത്രം വൈറ്റമിൻ സി ഗുളികകൾ ഉപയോഗിക്കുക

വൈറ്റമിൻ B6 - ആവശ്യത്തിന് കഴിക്കുക ഏറ്റവും നല്ലത് വിലയില്ലാത്ത മുരിങ്ങയില തന്നെ, കൂടാതെ നമ്മുടെ കറിക്കടലയിലും (chickpea) ധാരാളമുണ്ട്. അതുകൊണ്ട് അവയിൽ ഏതെങ്കിലും ധാരാളമായി കഴിക്കുക വൈറ്റമിൻ ഇ

വീണ്ടും മുരിങ്ങയില തന്നെയാണ് വിലകൊടുക്കാതെ ഇതിനുള്ള നല്ല മാർഗം. കൂടാതെ എല്ലാവിധ നട്സിലും ഇത് ധാരാളമായുണ്ട്. ഇഞ്ചി

അതെ നമ്മുടെ ഇഞ്ചിക്ക് ഇമ്മ്യുണിറ്റി കൂട്ടാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. കഴിയുന്നത്ര ഇഞ്ചി ഉപയോഗിക്കുക മഞ്ഞൾ

മഞ്ഞളാണ് ഇപ്പോഴത്തെ ലോക താരം - ഇമ്മ്യുണിറ്റി അടക്കം ആന്റി ഇൻഫ്ലമേറ്ററി ശക്തി വരെയുള്ള നമ്മുടെ മഞ്ഞൾ നന്നായി കഴിക്കുക. വൈറ്റമിൻ ഡി

ദിവസവും ആവശ്യത്തിന് ഇളംവെയിൽ കൊള്ളുക(രാവിലെയും വൈകിട്ടും മാത്രം). അല്ലെങ്കിൽ മുട്ട, പാൽ എന്നിവ കഴിക്കുക. വ്യായാമം

മിതമായ വ്യായാമം ചെയ്യുക. ദിവസവും എപ്പോഴെങ്കിലും 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വേഗത്തിൽ നടക്കുക. Last and the best

മാനസിക സംഘർഷങ്ങൾ ആവുന്നത്ര കുറയ്ക്കുക അതിനായി മെഡിറ്റേഷൻ, യോഗ എന്തെങ്കിലും ചെയ്യുക (ഞാൻ കണ്ടുപിടിച്ച ഏറ്റവും നല്ല meditation technique എന്നത് 'മുരിങ്ങയില ധ്യാനം' ആണ്. അതായത് - അഞ്ചാറ് മുരിങ്ങയില തണ്ടെടുത്ത് ഏതെങ്കിലും ശാന്തമായ സംഗീതം ശ്രവിച്ചുകൊണ്ട് എവിടെയെങ്കിലും ശാന്തമായിരുന്ന് ഇലകൾ ഓരോന്നായി തണ്ടിൽ നിന്ന് സാവകാശം വേർപെടുത്തുക അതിൽമാത്രം പൂർണശ്രദ്ധ വച്ചുകൊണ്ട് അരമണിക്കൂറെങ്കിലും ഇത് ചെയ്‌താൽ ആരുടെയും മനസ്സ് ശാന്തമാകുന്നതാണ് - ഞാൻ ഉറപ്പ് നൽകുന്നു. ഇത് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചതാണ്. കൂടാതെ ഇമ്മ്യൂണിറ്റി കൂട്ടാനുള്ള മുരിങ്ങയിലയും ലഭിക്കുമെന്ന ഇരട്ട ഗുണവും ഈ ധ്യാനത്തിനുണ്ട്. മേൽപ്പറഞ്ഞ എല്ലാകാര്യങ്ങളും മുരിങ്ങയില ധ്യാനവും ഇന്നുമുതൽതന്നെ തുടങ്ങണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അതുമാത്രമേ നമുക്ക് ചെയ്യാനുള്ളൂ. (ഇത് ചികിത്സയല്ല കേവലം മുൻകരുതൽ മാത്രം. കൊറോണ വൈറസിനെതിരെയുള്ള മരുന്നല്ല, പകരം ഒരാളുടെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള നിർദ്ദേശം മാത്രമാണ്) MORE IN WELL BEING ലോക്ഡൗൺ ദിനങ്ങളിൽ ബുദ്ധിപൂർവം അകലുക, ഹൃദയപൂർവം അടുക്കുക

Sreedev c .v
7 D ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം