"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ കാലത്തിന്റെ കൈയൊപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ കാലത്തിന്റെ കൈയൊപ്പ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ കാലത്തിന്റെ കൈയൊപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കാലത്തിന്റെ കൈയൊപ്പ്
വർത്തമാന ദിനരാത്രങ്ങൾ പോലെ, മനുഷ്യമനസ്സുകൾ ആകെ പകച്ചുനിൽക്കുന്ന അധികം സാഹചര്യങ്ങൾ നമുക്ക് ചരിത്ര ഏടുകളിൽ നിന്നും അടർത്തിയെടുക്കാൻ ഉണ്ടാവില്ല. ഒരിടം അല്ലെങ്കിൽ മറ്റൊരിടം എപ്പോഴും സമാധാനവും സുരക്ഷിതവുംമാണെന്ന്, നമുക്ക് അഭിമാനത്തോടെ പറയാം. എന്നാൽ ഈ മഹാമാരി, മനുഷ്യൻ തന്റെ ഇച്ഛയ്‌ക്കോത്ത് സൃഷ്ടിച്ച, അതിർവരമ്പുകൾ ഭേദിച്ച് പടർന്നു പന്തലിക്കുക യാണ്. അതിന്റെ സഞ്ചാര പാതയെ തടയിടാൻ, ചന്ദ്രനെ തൊട്ട് സർവ്വതിനേയും കീഴടക്കിയ മനുഷ്യന് കഴിയുന്നില്ല. ഇതിലും മികച്ച രീതിയിൽ മനുഷ്യന്റെ നിസ്സാരതയെ ദൈവത്തിന് കാട്ടി തരാൻ കഴിയില്ല. 'അതിജീവനം', അത് നമുക്കൊരു പ്രശ്നമല്ലല്ലോ!. ഇതിനുമുൻപും ഈ ഭൂമുഖത്ത് ഉണ്ടായിരുന്ന വിപത്തുകളായ വസൂരി,മലമ്പനി,പ്ലേഗ്,മലേറിയ... തുടങ്ങിയവയെ നാം; ഈ ലോകം തന്നെ, അതിജീവിച്ചു. നമ്മൾ മലയാളികൾക്ക് ഏറെ പ്രിയമായ പദത്തിൽ, ഒന്നാണല്ലോ 'അതിജീവനം'. കാരണം, ഇതിനു മുൻപുള്ള പല പ്രകൃതി ദുരന്തങ്ങളെയും, മഹാപ്രളയങ്ങളെയും, എന്തിനേറെ പറയുന്നു 'നിപ്പയെ' പോലും അതിജീവിച്ചവരാണ് നമ്മൾ.ഇതും (കൊറോണ) നാം അതിജീവിക്കും; തീർച്ചതന്നെ. കാരണങ്ങളും മരുന്നുകളും തേടി പോകുന്നു നമ്മൾ, ഇതിൽ നിന്ന് ഉൾക്കൊള്ളേണ്ട ചില പാഠങ്ങളുണ്ട്, അവയിലൊന്നാണ് ' പരിസ്ഥിതിയോടുള്ള ക്രൂരത'. മാറുന്ന മനുഷ്യൻ, മാറ്റിയെഴുതിയ പല കാര്യങ്ങളുണ്ട്. അത് നാം, നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാക്കാൻ സാധിക്കും."കാടുകൾ വെട്ടി, നാട് ആക്കുകയും;കാട്ടാനകളെ, നാട്ടാനകൾ ആക്കുകയും; ഒഴുകി നടക്കേണ്ട പുഴകളെ,തടയിടുകയും; പാറി പറക്കേണ്ട,പക്ഷികളെ കൂട്ടിൽ ആക്കുകയും; വർണ്ണം തോന്നുന്ന എന്തിനെയും തന്റെ കീഴിൽ ആക്കണമെന്ന," മനുഷ്യമനസ്സുകളുടെ ചിന്താഗതികളാണ്; ഈ മഹാവിപത്തിന്റെ കാരണങ്ങളിലൊന്ന്,എന്ന് നമുക്ക് എടുത്തു പറയാം. ഇന്ന് ലോകം തന്നെ,പൂട്ടി ഇടലിന്റെ വക്കിലാണ്."ആർക്കാണ് പുറത്തിറങ്ങാൻ ധൈര്യം ഉള്ളത്?" ദുരിതങ്ങൾ വിതയ്ക്കുന്ന പകർച്ചവ്യാധികൾ, മനുഷ്യരാശിക്ക് പുതുമയല്ല. ആകസ്മികമായി,നമ്മെ ബാധിക്കുന്ന ഓരോ മഹാമാരിയെയും പ്രതിരോധിക്കാൻ കെല്പ് ഉള്ളവരാണ്,നാം മനുഷ്യർ. രോഗം ഒരു കുറ്റമല്ല, പാപവും. ആധുനിക ആഡംബരം മൂലമുണ്ടാകുന്ന പരിസര മലിനീകരണവും, കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നഷ്ടമായ വ്യക്തിശുചിത്വവും, സാമൂഹികശുചിത്വവും; നമ്മൾ തിരിച്ചുപിടിക്കാനുള്ള ഒരു അവസരമായി ഇതിനെ കണക്കാക്കാം. സാമൂഹിക അകലം പാലിക്കുന്നതിലൂടെ, രോഗമുണ്ടെന്ന് അടയാളപ്പെടുത്തുക അല്ല; മറിച്ച് രോഗത്തിൽ നിന്ന് ഏറെ അകലെയാണെന്ന് ഉറപ്പാക്കുകയാണ്. കോവിഡ് കാലം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, 'ശുചിത്വം' നമ്മുടെ ജീവിതഘടകമാക്കി മാറ്റണം എന്ന്. നാം അഭിമുഖീകരിക്കുന്ന ഈ അസാധാരണമായ പരീക്ഷണഘട്ടത്തെ മുൻനിർത്തി, 'വ്യക്തിശുചിത്വം ജീവിതഭാഗം ആക്കിമാറ്റണം'.... ഒരുപക്ഷേ പുകയാത്ത വ്യവസായശാലകളുടെ ചിമ്മിനികൾ, ഈ നൂറ്റാണ്ട് കാണുന്നത് ഇതാദ്യമായിരിക്കും. കൂടെയുള്ളയാൾ ഒന്നുറക്കെ ചുമച്ചാൽ; ഭീതി നിറഞ്ഞ കണ്ണുകളും, സംശയത്തിന്റെ സാഗരവും ആണ് മനുഷ്യമനസ്സുകളിൽ. സാമൂഹികജീവിയായ മനുഷ്യൻ, സമൂഹത്തിൽ നിന്ന് അകലം പാലിച്ചു കഴിയേണ്ടി വരുന്നു. വന്യജീവികളെ പോലെ ജീവിക്കുന്നത്, മനുഷ്യന് അസാധ്യമാണ്. എന്നാൽ പ്രകൃതിയെ സേവിച്ചു ജീവിക്കാൻ നമുക്ക് കഴിയും. ഇവിടെ പുറത്തിറങ്ങരുത് എന്ന് പറഞ്ഞിട്ടും,പുറത്തിറങ്ങുന്ന ചില വിരുതരുണ്ട്. യഥാർത്ഥത്തിൽ 'കൊറോണ'യെക്കാൾ അപകടകരമാണ്, ഇത്തരത്തിലുള്ള 'കുറെയെണ്ണം'. ഇവിടെ കുറച്ചു പേർ വഴിമാറി സഞ്ചരിക്കുമ്പോൾ, നമുക്കുണ്ടാവുന്ന ദേഷ്യവും അമർഷവും ; ഒരുപക്ഷേ ഭൂമിക്ക് കാണില്ല.കാരണം, നൂറ്റാണ്ടുകളായി ഭൂമി ഈ ക്രൂരതയാണ് കാണുന്നത്. അവസാനിക്കണം; പരിസ്ഥിതിയോടുള്ള ക്രൂരത... അവസാനിക്കണം; ഭൂമിയോടുള്ള അവഗണന... സ്ഥിതി തുടരുകയാണെങ്കിൽ നമുക്കായി അവർ കാത്തുവെച്ചിരിക്കുന്നത്, ഇതിലും വലിയ വിപത്തുകൾ ആയിരിക്കും. മറ്റു മഹാമാരികളെയും ഈ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്തത് പോലെ,കോവിഡ്-19 എന്നെ ഈ മഹാമാരിയെയും; ഉന്മൂലനം ചെയ്യുമെന്ന ശുഭപ്രതീക്ഷയോടെ നമുക്ക് മുന്നേറാം... മടങ്ങണം!! പ്രകൃതിയുടെ മടിത്തട്ടിലേക്ക്;... പ്രാർത്ഥിക്കാം,പോരാടാം;... ഒറ്റക്കെട്ടായി, നല്ലൊരു നാളേക്കായി.........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം