"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/എയറോസോളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എയറോസോളുകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
സൾഫേറ്റ്, നൈട്രേറ്റ് എയറോസോളുകളാണ് പ്രധാനപ്പെട്ടവ. കൽക്കരിയും ഇന്ധനവുമൊക്കെ കത്തുമ്പോഴാണ് സൾഫേറ്റ് എയറോസോളുകൾ ഉണ്ടാകുന്നത്. ഓസോണും നൈട്രജന്റെ ഓക്സൈഡുകളും ചേർന്ന് ഉണ്ടാകുന്ന സ്മോഗ് ആണ് നൈട്രേറ്റ് എയറോസോളുകളുടെ മുഖ്യ സ്രോതസ്സ്.

വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടിട്ടുണ്ടാകും. കാർബൺ കണികകൾ നിറഞ്ഞ ഈ പുകയും എയറോസോളുകളാണ്. ഇവയും അന്തരീക്ഷത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നു. കാർബൺഡൈ ഓക്സൈഡ്‌ കഴിഞ്ഞാൽ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നതിൽ ഏറ്റവും വലിയ പങ്ക് ഈ പുകയ്ക്കാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ എയറോസോളുകളുടെ അളവ് ഇരട്ടിയായി.വ്യവസായങ്ങൾ കൂടുതലുള്ള ഉത്തരാർദ്ധഗോളത്തിലാണ് ഇവയുടെ സാന്ദ്രത കൂടുതൽ.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ എയറോസോളുകളുടെ അളവ് ഇരട്ടിയായി.വ്യവസായങ്ങൾ കൂടുതലുള്ള ഉത്തരാർദ്ധഗോളത്തിലാണ് ഇവയുടെ സാന്ദ്രത കൂടുതൽ.

{{BoxBottom1
{{BoxBottom1
വരി 22: വരി 22:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

എയറോസോളുകൾ

ഗ്രീൻ ഹൗസ് വാതകങ്ങൾ കഴിഞ്ഞാൽ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്ന വില്ലൻമാരാണ് എയറോസോളുകൾ (Aerosols) .അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഖര വസ്തുക്കളുടെ കൊച്ചു കണികകളാണിവ. സൂര്യനിൽ നിന്നുള്ള കുറേ ചൂട് പ്രതിഫലിക്കുകയും ബാക്കി വലിച്ചെടുക്കുകയും ചെയ്യുന്ന ഇവ ചുറ്റുമുള്ള അന്തരീക്ഷം ചൂട് പിടിപ്പിക്കുന്നു. എയറോസോളുകൾ അധികനേരം വായുവിൽ തങ്ങിനിൽക്കില്ല. അന്തരിക്ഷത്തിലെ കാറ്റിനൊപ്പം സഞ്ചരിക്കുന്ന ഇവ മഴയും മഞ്ഞുമൊക്കെ ഉണ്ടാകുമ്പോൾ കൂടി ചേർന്ന് അടിയുന്നു. ജല തന്മാത്രകളെ ചേർത്ത് പിടിക്കാൻ എയറോ സോളുകൾക്ക് കഴിവുണ്ട്. അതിനാൽ ഇവ മിക്കവാറും മേഘങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് ചൂട് കൂട്ടും. സൾഫേറ്റ്, നൈട്രേറ്റ് എയറോസോളുകളാണ് പ്രധാനപ്പെട്ടവ. കൽക്കരിയും ഇന്ധനവുമൊക്കെ കത്തുമ്പോഴാണ് സൾഫേറ്റ് എയറോസോളുകൾ ഉണ്ടാകുന്നത്. ഓസോണും നൈട്രജന്റെ ഓക്സൈഡുകളും ചേർന്ന് ഉണ്ടാകുന്ന സ്മോഗ് ആണ് നൈട്രേറ്റ് എയറോസോളുകളുടെ മുഖ്യ സ്രോതസ്സ്. വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടിട്ടുണ്ടാകും. കാർബൺ കണികകൾ നിറഞ്ഞ ഈ പുകയും എയറോസോളുകളാണ്. ഇവയും അന്തരീക്ഷത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്നു. കാർബൺഡൈ ഓക്സൈഡ്‌ കഴിഞ്ഞാൽ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നതിൽ ഏറ്റവും വലിയ പങ്ക് ഈ പുകയ്ക്കാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ എയറോസോളുകളുടെ അളവ് ഇരട്ടിയായി.വ്യവസായങ്ങൾ കൂടുതലുള്ള ഉത്തരാർദ്ധഗോളത്തിലാണ് ഇവയുടെ സാന്ദ്രത കൂടുതൽ.

വിജിൻ ബി
7 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം