"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ലോകത്തെ ഭീതിയിലാഴ്ത്തിയ കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഭീതിയിലാഴ്ത്തിയ കോറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 1
| color= 1
}}
}}
{{Verified1|name=MT_1227|തരം=ലേഖനം}}

16:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ ഭീതിയിലാഴ്ത്തിയ കോറോണ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകജനത ഒന്നടങ്കം ഭീതിയിലാഴ്ത്തപ്പെട്ട കാലം. ആധിപത്യം നേടാൻ വേണ്ടി ലോകരാജ്യങ്ങൾ പരസ്പരം മത്സരിക്കുന്നതിനിടയിൽ ഒരു വൈറസ് നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കീടാണു എല്ലാത്തിനെയും പിടിച്ചുകെട്ടുകയാണ്. മാനവരാശി മൊത്തം അവിടെ പാവപ്പെട്ടവനോ പണക്കാരനോ ജാതിയോ മതമോ വർണ്ണമോ വ്യത്യാസമില്ലാതെ വീടിനുള്ളിൽ കുടുങ്ങി പോയ അവസ്ഥ . മൂന്നു മാസത്തോളമായി ഒരു ചെറു വൈറസ് ലോകത്തെ ഒറ്റയടിക്ക് നിശ്ചലമാക്കി കൊണ്ടിരിക്കുന്നു.മനുഷ്യൻ്റെ ആസൂത്രണങ്ങളും പദ്ധതികളും തകർത്തെറിഞ്ഞു കൊണ്ട് പടർന്നു പിടിക്കുന്ന ഈ മഹാമാരിയെക്കുറിച്ച് ഒന്ന് മനസ്സിലാക്കാം.

     2019 ഡിസംബർ മാസത്തോടു കൂടി ചൈനയിലെ വുഹാനിൽ ഒരു കൂട്ടം ജനതയ്ക്ക് കഠിനമായ ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസകോശ സംബന്ധമായ രോഗം കാണപ്പെട്ടു. ഒരു കൂട്ടം ജനതയുടെ ജീവനപഹരിച്ചു കൊണ്ട് ഇത് പടർന്നു കയറി. ചൈനീസ് ഡോക്ടർ ആയ ലി ബെൻലിയാങ് ഇത് ഒരു തരം RNA ഗണത്തിൽപെട്ട കൊറോണ വൈറസ് ആണെന്ന് കണ്ടെത്തി. കോവിഡ് - l9 അഥവാ കോറോണ വൈറസ് ഡിസീസ് എന്ന രോഗം ആണെന്ന് തിരിച്ചറിഞ്ഞു.ചൈനയിൽ ഉൽഭവിച്ച് പല രാജ്യങ്ങളേയും കീഴടക്കി കൊണ്ടിരിക്കുന്നു ' അതിവേഗം പടർന്ന് ഇന്ന് നമ്മുടെ തൊട്ടടുത്ത് എത്തി നിൽക്കുന്നു. ഇവിടെ ചാർളി ചാപ്ലിൻ്റെ വാക്കുകൾ നമുക്ക് ഓർമിക്കാം " ദൂരെ നിന്ന് നോക്കുമ്പോൾ തമാശയും അടുത്ത് നിന്ന് കാണുമ്പോൾ ദുരുന്തവുമാണ് ജീവിതം".
നവനീത്.പി.വി
IV B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം