"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ അടുത്തറിയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ അടുത്തറിയുമ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2   
| color=  2   
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

20:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ അടുത്തറിയുമ്പോൾ

ഭൂമിയുടേയും അതിലെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് അടിസ്ഥാനം പരിസ്ഥിതിയുടെ തുലനമാണ്. എന്നാൽ വികസനത്തിൻറെ കുതിപ്പിൽ മനുഷ്യർ നഷ്ടമാകുന്നത് സ്വന്തം വാസസ്ഥലമാണെന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഇന്ന് ലോകത്തുണ്ടാകുന്ന ഓരോ വിപത്തുകളും ആ തിരിച്ചറിവിലേക്ക് മനുഷ്യരെ എത്തിക്കാൻ ഓർമപ്പെടുത്തുന്നവയാണ്. പരിസ്ഥിതിയുടെ താളം തെറ്റുമ്പോൾ കാലാവസ്ഥാവ്യതിയാനം, മലിനീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. മഴ ലഭിക്കണ്ടേ സമയത്ത് കടുത്ത വരൾച്ചയും ജലക്ഷാമവും സംഭവിക്കുകയും അല്ലാത്തപ്പോൾ മഴ അതിൻറെ മൂർദ്ധന്യാവസ്ഥയിൽ പ്രളയത്തിനു കാരണമാവുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥകളും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഈ ഭൂമിയിലെ വാസത്തിനു ഭീഷണിയാണ്.

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ഈ അവസരത്തിൽ സ്വീകരിക്കാൻ സാധിക്കുന്ന ഏക മാർഗ്ഗം. അതിനായി ആദ്യം ചെയ്യേണ്ടത് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ്. ഒരു വ്യക്തി തൻറെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ അത് ഒരു സമൂഹത്തിൻറെ, നാടിൻറെ, രാഷ്ട്രത്തിൻറെ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു തുല്യമാണ്.

ഇത്തരത്തിൽ പരിസ്ഥിതി ശുചിത്വം ഉറപ്പു വരുത്താൻ കഴിഞ്ഞാൽ അടുത്തതായി നടപ്പിലാക്കേണ്ടത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ മുമ്പേ രോഗംവരാതെ പ്രതിരോധിക്കാൻ കഴിയണം. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വ്യക്തി ശുചിത്വം പാലിക്കുകയാണ് അതോടൊപ്പം പോഷകഹാരങ്ങൾ കഴിക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. എന്നാൽ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടല്ലാതെ ഇവയൊന്നും നേടിയെടുക്കാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രപഞ്ചസത്യം.

ആൻ തെരേസ
11 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം