"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ലോകം കൊറോണ വൈറസിന്റെ പിടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം കൊറോണ വൈറസിന്റെ പിടിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം }}

19:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോകം കൊറോണ വൈറസിന്റെ പിടിയിൽ
        2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു. 
            2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച്‌ 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്. 
          ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച്‌ 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്‌ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം. 
അഞ്ചുഷ. എസ്. ആർ
III A ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം