"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അനുഭവക്കുറിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആലിയ മുഹമ്മദ് | | പേര്=ആലിയ മുഹമ്മദ് | ||
| ക്ലാസ്സ്=2 | | ക്ലാസ്സ്=2 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=13716 | | സ്കൂൾ കോഡ്=13716 | ||
| ഉപജില്ല= | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
13:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ്
മാർച്ച് പത്താം തിയ്യതി സ്കൂൾ വിട്ട് സന്തോഷത്തോടെ വീട്ടിലെത്തി. പരീക്ഷ അടുത്തയാഴ്ച തുടങ്ങുമെന്ന് വീട്ടുകാർ ഓർമ്മിപ്പിക്കാൻ തുടങ്ങി. അന്നു രാത്രി വാർത്തയിൽ കൊറോണ രോഗികൾ ഉള്ളതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്നും, ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ റദ്ദാക്കിയെന്നും പറഞ്ഞു. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വല്ല്യുപ്പായെ വിളിച്ച് പതിനൊന്നാം തിയ്യതി തന്നെ ഉമ്മയുടെ വീട്ടിലെത്തി. വല്യുപ്പായും വല്ല്യുമ്മായും കൂടാതെ ഉമ്മയുടെ വല്യുമ്മയും (ഉമ്മൂമ്മ ) കൂടിയുണ്ട് അവിടെ.രണ്ട് മാസത്തിന് ശേഷമാണ് ഇവിടേക്ക് വരുന്നത്. വളരെ ഉത്സാഹമായിരുന്നു. അടുത്ത വീട്ടിലെ കുട്ടികൾ ദിവസവും കളിക്കാൻ വരുമായിരുന്നു. പിന്നീട് അവർ വരാതായി. ഉമ്മൂമ്മയുടെ കഥ ആദ്യമൊക്കെ വലിയ ഇഷ്ടമായിരുന്നു. പിന്നീട് അതുംമടുത്ത പോലെ തോന്നി. പത്തുപന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാം മടുത്തു. നടുവിൽ വീട്ടിലേക്ക് ഒന്ന് വന്ന് കിട്ടിയാൽ മതിയെന്ന് തോന്നി. ഉമ്മയെ കാണാൻ കൊതിയാകുന്നു എന്ന് ഫോൺവളിച്ചപ്പോൾ പറഞ്ഞു. അങ്ങനെ ഉമ്മയും ഞങ്ങളുടെ അടുത്തെത്തി. പിറ്റേന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. അവിടെ നിന്ന് വരാൻ ഒരു വാഹനവും ഇല്ലാതായി.കാരണം അത് കാസർകോഡ് ജില്ലയാണ്. ഉമ്മയും നാലഞ്ചു ദിവസം അവിടെ കഴിച്ചുകൂട്ടി. ചേട്ടന്മാർ വീട്ടിൽ ഒറ്റക്കാണ്.അവരെ നടുവിലെ തറവാട്ട് വീട്ടിലേക്ക് പറഞ്ഞു വിട്ടു. അവസാനം പോലീസ് പെർമിഷനോടെ ഒരു ടാക്സിയിൽ ഞങ്ങൾ നടുവിലെത്തി. വഴിയിൽ ഒരു കടപോലും തുറന്നിട്ടില്ല. എല്ലാ സ്ഥലത്തും പോലീസ് ചെക്കിങ്ങ് ഉണ്ടായിരുന്നു. പേടിച്ചാണ് ഞങ്ങൾ വീട്ടിൽ എത്തിയത്.വീട്ടിലെത്തിയതിൽ സന്തോഷം തോന്നി, എന്നാൽ അയൽക്കാരെയും കൂട്ടുകാരെയും കാണാനോ കളിക്കാനോ കഴിയാത്തതിൽ സങ്കടം തോന്നി. അതിഥി തൊഴിലാളികൾ ഉച്ചയ്ക്ക് ഓരോ പാതങ്ങളുമായി പഞ്ചായത്ത് കിച്ചണിലേക്ക് പോകുന്നത് ജനലിൽകൂടി ഞാൻ നോക്കി നിന്നു.എല്ലാ സുരക്ഷയും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണല്ലോ.സ്കൂളും കൂട്ടുകാരെയും ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട്. " മാതാപിതാക്കൾ പറയുന്നത് നാം അനുസരിക്കുക, ശുചിത്വം പാലിക്കുക, കൊറോണ മഹാമാരിയിൽ നിന്നും രക്ഷ നേടുക... നമ്മുടെ നാടിനെയും രക്ഷിക്കുക.."
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം