"എ.എം.എൽ.പി.എസ്.നാട്യമംഗലം/അക്ഷരവൃക്ഷം/ടീച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = ടീച്ചർ | color= 2 <!-- 1 മുതൽ 5 വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്.നാട്യമംഗലം/അക്ഷരവൃക്ഷം/ടീച്ചർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
{{Verification|name=Latheefkp | തരം= കവിത }}
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ടീച്ചർ

 
.എനിക്കുണ്ടൊരു ടീച്ചർ
ചന്തമുള്ള ടീച്ചർ
പിച്ചവെച്ച നേരമെന്നിൽ
അക്ഷരങ്ങളോതി
നന്മയുടെ വെളിച്ചമേകി
കൂരിരുട്ടകറ്റി
അച്ഛനായി അമ്മയായി
ചേച്ചിയായിമാറി
എന്നിലുള്ള തിന്മകളെ
മാറ്റിവെച്ച ടീച്ചർ
ചൂരലിന്റെ കുഞ്ഞുനോവ്
ഞാനറിഞ്ഞ നേരം
കുതിർന്നു വീണ തുള്ളികൾ
തുടച്ചു മാറ്റി ടീച്ചർ
എന്നുമെന്റെ മനസ്സിനുള്ളിൽ
ഓടിയെത്തും ടീച്ചർ
എന്റെ മാത്രം ടീച്ചർ
സ്നേഹമുള്ള ടീച്ചർ

ഷിഫാ മെഹബിൻ.കെ
4 എ.എം.എൽ.പി.എസ്.നാട്യമംഗലം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത