"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കൊറോണ എനിക്ക് സമ്മാനിച്ച അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം= ലേഖനം  }}
{{verified1|name=Nixon C. K.|തരം= ലേഖനം  }}

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എനിക്ക് സമ്മാനിച്ച അവധിക്കാലം

ഈ കൊറോണക്കാലം എല്ലാവരേയും ബുദ്ധിമുട്ടിച്ചെങ്കിലും എനിക്ക് സന്തോഷത്തിന്റെ കാലമായിരുന്നു എന്നതാണ് സത്യം. എന്തെന്നാൽ തുടർച്ചയായി 7 മണി മുതൽ ട്യൂഷനും സ്കൂളും വൈകിട്ടത്തെ ട്യൂഷനും എല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ വൈകുന്നേരം 6.30 മണി കഴിയും. എനിക്ക് കളിക്കാനും എന്റെ അയൽവക്കത്തുളള കുട്ടികളും വീട്ടുകാരുമായോ സൗഹൃദം പങ്കിടാനും കഴിഞ്ഞില്ല.

ഇപ്പോൾ എനിക്ക് ഏറ്റവും സന്തോഷമുളള കാര്യം ഞാൻ എന്റെ അച്ഛനുമായി മുൻപുള്ളതിനേക്കാൾ അടുപ്പവും സൗഹൃദവുമായി. എന്തെന്നാൽ മുൻപ് അച്ഛൻ ജോലി കഴിഞ്ഞ് രാത്രി വരുമ്പോൾ ഞാൻ പഠനപ്രവർത്തനങ്ങളിലായിരിക്കും. അതിനാൽ അച്ഛനുമായി അടുത്ത് ഇടപഴകാൻ സാധിച്ചില്ല. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഞാനും അച്ഛനും അമ്മയും ചേച്ചിയും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും അമ്മയെ പാചകത്തിൽ ഞങ്ങൾ എല്ലാവരും സഹായിക്കുകയും ചെയ്തു. ഇതെന്റെ കുടുംബ ബന്ധം ദൃഢമാക്കി. അച്ഛന് ജോലി ഇല്ലാത്തതിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഞങ്ങൾ മനസ്സ് തുറന്ന് സന്തോഷിച്ച ദിവസങ്ങളായിരുന്നു. പറയാതിരിക്കാൻ വയ്യ കൊറോണ നിനക്ക് നന്ദി.!

നവനീത്. ആർ.വി
6 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം