"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൂട്ടുകാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (20557-pkd എന്ന ഉപയോക്താവ് ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/കൂട്ടുകാരെ എന്ന താൾ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൂട്ടുകാരെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
കൂട്ടുകാരെ
ഇന്നത്തെ സാഹചര്യത്തിൽ ഭൂമിയിൽ പല മഹാമാരികളും ഉണ്ടാകുന്നുണ്ട്. അതിന് പ്രധാന കാരണം രോഗപ്രതിരോധ ശക്തി ഇല്ലാത്തതും, വ്യക്തി ശുചിത്വം ഇല്ലാത്തതുമാണ്. നമ്മുടെ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പോഷകാഹാരങ്ങൾ കഴിക്കണം. നമ്മുടെ ചുറ്റുപാടുകളും, നമ്മളും വുത്തിയാണെങ്കിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ ഉണ്ടാകില്ല. കൊതുക്, ഈച്ച മുതലായവ വെള്ളത്തിൽ മുട്ട ഇട്ട് പെരുകാൻ സമ്മതിക്കാതെ അതിനെ തുരത്തുക. അവ മറ്റു വൃത്തിഹീനമായ സ്ഥലങ്ങളിൽ പോയിരുന്ന് നമുക്ക് അസുഖങ്ങൾ വരുത്തുന്നു. അനാവശ്യമായി വെള്ളം കെട്ടിക്കിടക്കുന്നത് നശിപ്പിക്കുന്നതിലൂടെ നമുക്കിവയെ തുരത്താം. വ്യക്തി ശുചിത്വത്തിനായി നമ്മൾ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ഒരു തൂവാലയോ, മാസ്കോ ഉപയോഗിച്ച് മൂക്കും, വായും മറയ്ക്കണം. സാമൂഹിക അകലം പാലിക്കണം. നമുക്ക് വായുവിലൂടെയും അസുഖം പടരുന്നതാണ്. അതുകൊണ്ട് ശുദ്ധവായു ലഭിക്കാനായി ചെടികളും, മരങ്ങളും വച്ചു പിടിപ്പിക്കണം. അത് കാർബൺ ഡൈ ഓക്സൈസ് എന്ന വായുവിനെ വലിച്ചെടുത്ത് ഓക്സിജൻ പുറത്തു വിടുന്നു. അതുപോലെ പെർഫ്യൂം പോലുള്ള കെമിക്കലുകൾ അന്തരീക്ഷത്തിൽ പകരുന്നത് ദോഷകരമാണ്. അന്തരീക്ഷ മലിനീകരണം നമ്മുടെ ഭൂമിയുടെ പടച്ചട്ടയായ ഓസോൺ പാളിയിൽ വിള്ളൽ വരുത്തും. ആ ദ്വാരത്തിലൂടെ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് വരും. അങ്ങിനെ വന്നാൽ ചൂടു കൂടുകയും, പൊള്ളലേല്ക്കുകയും, ചരമ്മ രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇന്ന്, കെറോണ [കോവിഡ് - 19] എന്ന മഹാമാരി ഭൂമിയെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ്. അനേകായിരം ജീവനുകൾ നമുക്ക് നഷ്ടമായി. ഇതിൻ്റെ ഉറവിടം ഇന്നും കണ്ടെത്തിയിട്ടില്ല. പക്ഷെ, നമ്മുടെ കൂട്ടായ പരിശ്രമം കൊണ്ട് ആ മഹാവിപത്തിനെ നമ്മൾ കേരളത്തിൽ നിന്ന് തുടച്ചു നീക്കിക്കൊണ്ടിരി ക്കുകയാണ് ഇതിനു വേണ്ടി എത്രയോ ആളുകൾ കഠിന പ്രയത്നം ചെയ്തിട്ടുണ്ട്. നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു. ഇന്ന് കേരളം എല്ലാവർക്കും മാതൃകയാണ്. അതിൽ നമുക്ക് അഭിമാനിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 14/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം