"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/മിന്നാമിനുങ്ങിൻ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മിന്നാമിനുങ്ങിൻ നൊമ്പരം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:18, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിന്നാമിനുങ്ങിൻ നൊമ്പരം


 രാത്രിതൻ യാമങ്ങളിൽ
മിന്നാമിനുങ്ങിൻ ഉള്ളിൽ തികട്ടി
വരാറുള്ള ഒരു മൗനനൊമ്പരം
രാപകൽ പ്രകാശ ഗോപുരത്താൽ
നിറഞ്ഞൊരെൻ ലോകമേ
കൊടും തമസ്സിൻ പാതകളിൽ
നുറുങ്ങു വെളിച്ചമേകാൻ
മിന്നിമറയുന്ന ഞാൻ കണ്ടു
              
മരണ കവാടത്തിലേക്കഏകനായി അടുക്കുമൊരു
മാനവർ തൻ കൂരിരുൾ പാതയിൽ
സാന്ത്വനമേകാൻ നിശബ്ദ പോരാട്ടം നടത്തുന്നൊരു
ആരോഗ്യ പ്രവർത്തകരാം സൈന്യത്തെ
ആദരിക്കുവാനായി തെളിയട്ടെ ദീപമെന്നുമെൻ
ഹൃദയ താളുകളിൽ
അറിയട്ടെ പോയ കാലത്തിൻ നന്മകൾ
വെളിച്ചം ഇല്ലാത്ത ഒരു പാടവരമ്പിലും
കൂരിരുൾ മാമര ചോലയിലും വെളിച്ചമേകാൻ കൂട്ടമായി
മിന്നിമറഞ്ഞൊരെൻ പൂർവ്വകാലം
വയലേലകളും ക്രോം ക്രോം പാടും തവള കുട്ടൻമാരുടെ പാട്ടും
തുടച്ചെറിഞ്ഞ ഒരു പരിഷ്കൃത ജനതകൾ തൻ ഭൂമി നാശവും
വിളിച്ചുവരുത്തിയൊരു ദുരന്തമല്ലേ പകർച്ചവ്യാധികൾ തൻ തേരോട്ടം.

 

ദിവ്യ എസ് നായർ
6 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത