"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/ശുചിത്വം (1)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/ശുചിത്വം (1) എന്ന താൾ ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/ശുചിത്വം (1) എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

11:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത്. ലോകരാഷ്ട്രങ്ങൾ ഏറെ പകച്ചുനിൽക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ. തങ്ങളുടെ ജനതയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നും അവരുടെ ജീവൻ എങ്ങനെ സംരക്ഷിക്കപ്പെടണമെന്നതുമാണ് പ്രധാനമായും ചിന്തിക്കേണ്ടത്. കോവിഡ്-19 എന്ന വൈറസ് ഇന്ന് ലോകത്തിന് ഭീഷണിയായി മാറിക്കഴിഞ്ഞു. ദിവസവും മരണനിരക്കും രോഗബാധിതരുടെ എണ്ണവും കൂടിവരുന്നു. സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ശുചിത്വത്തിലൂടെയും മാത്രമേ നമുക്ക് ഇതിനെ തടയാൻ കഴിയൂ. എല്ലാ അസുഖങ്ങൾക്കും പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. സോപ്പുപയോഗിച്ച് കൈകൾ കഴുകിയും പരിസരം വൃത്തിയായി സൂക്ഷിച്ചും ഒരു പരിധി വരെ നമുക്ക് പകർച്ചവ്യാധികളെ തടയാം.

ശ്രീലക്ഷ്മി എസ്
7 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം