"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} |
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ഒരു ചെറിയ കുഗ്രാമം. അവിടെ രണ്ട് അയൽവാസികളായ സുഹൃത്തുക്കൾ താമസിച്ചിരുന്നു.അങ്ങനെയിരിക്കെ ഇരുവരുടെയും വിവാഹം കഴിഞ്ഞു .ഇരുവർക്കും ഓരോ കുഞ്ഞുങ്ങൾ ജനിച്ചു. അവർ നന്നായി വളരുകയും പഠനത്തിൽ മിടുക്കുകാണിക്കുകയും ചെയ്തിരുന്നു .ഒരുവന്റെ പേര് മനു എന്നും ഒരുവൻ രാഹുലെന്നുമായിരുന്നു. മനുവിന്റെ അച്ഛൻ ഒരു കൃഷിക്കാരനായിരുന്നു. മനു തന്റെ അച്ഛനെ കൃഷിയിൽ സഹായിച്ചിരുന്നു. ആ കൃഷിയിൽ നിന്നു കിട്ടുന്ന പഴവർഗ്ഗങ്ങളും പച്ചക്കറിയുമാണ് അവർ ഭക്ഷണമാക്കിയത്. എന്നാൽ രാഹുലിന്റെ അച്ഛൻ വലിയ വ്യവസായി ആയിരുന്നു. അവർ മാർക്കറ്റിൽ പോയാണ് ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുന്നത് അതിനാൽ രാഹുലിന് മിഠായികളും മറ്റു മധുരപലഹാരങ്ങളും നിരവധി വാങ്ങി കൊടുക്കുമായിരുന്നു. മനുവിനും രാഹുലിനും രോഗം പിടിപ്പെട്ടു അവർ ആശുപത്രികളിലായി .ആ രോഗത്തിൽ നിന്ന് മനുവിനെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ. കാരണം അവൻ വീട്ടുവളപ്പിൽ കൃഷി ചെയ്തു കിട്ടുന്ന ഗുണകരമായ ഭക്ഷണമാണ് ആഹാരമാക്കിയിരുന്നത്.' അതിനാൽ അവന് രോഗ പ്രതിരോധശേഷി കൂടുതലായിരുന്നു. ഇതിൽ നിന്നു കിട്ടുന്ന ഗുണപാഠം ഇന്ന് നമ്മുടെ കേരളം അന്യസംസ്ഥാനത്തെ പച്ചക്കറി ആശ്രയിക്കുകയും കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് ആരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുളള ഏക പ്രതിവിധി സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ച് ഗുണപ്രദമായ പച്ചക്കറികൾ കഴിച്ച് ആരോഗ്യവും പ്രതിരോധശേഷിയും കൂട്ടുക എന്നതാണ്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |