"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊവിഡ്19 അഥവാ 2019 ലെ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
10:54, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊവിഡ്19 അഥവാ 2019 ലെ മഹാമാരി
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഒരു വൈറസാണ് കൊറോണ . ഈ വൈറസ് ലോകത്തൊട്ടാകെ പടർന്നു പിടിക്കുകയാണ്. കൊവിഡ് 19 കാരണം അനേകം ജീവനുകൾ നഷ്ടപ്പെട്ടു. ഇതിനെതിരെ ഞങ്ങൾ എല്ലാവരും പൊരുതുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും മറ്റു പൊതുപ്രവർത്തകരും കഠിനമായി പ്രയത്നിക്കുന്നു. ഇതിനായി നമ്മളെല്ലാവരും ഇവർക്കൊപ്പം സഹകരിക്കണം.
കൊവിഡിനെ തടയാൻ നമ്മളോരോരുത്തരും പാലിക്കേണ്ട മുൻകരുതലുകൾ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഹാൻഡ് വാഷ് / സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. കൈകൾ കൊണ്ട് കഴിവതും മുഖത്തും കണ്ണിലും തൊടാതിരിക്കുക . വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പു വരുത്തുക." ബ്രേക്ക് ചെയിൻ " എന്ന ആശയം എല്ലാവരും പാലിക്കേണ്ടത് അനിവാര്യമാണ്. ഒരു മീറ്റർ അകലം ഓരോ വ്യക്തിയുടെ ഇടയിലും ഉണ്ടായിരിക്കണം. സാമൂഹിക അകലം പാലിക്കണം. കഴിവതും വീട്ടിലിരിക്കാൻ ശ്രമിക്കണം. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പ്രധാനമായും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഒരു മനുഷ്യൻ കാരണം മറ്റു പലരുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാവരുത്. അതിനാലാണ് മേൽ പറഞ്ഞ മുൻകരുതലുകൾ എടുക്കേണ്ടത്.
ഈ കൊറോണാക്കാലം നമ്മളെല്ലാവരും ഒരുപോലെ ഈ മഹാമാരിയെയും നേരിടും എന്ന ആത്മവിശ്വാസം ഉറപ്പാക്കണം. നമ്മൾ ചെയ്യുന്ന ഈ ചെറിയ കാര്യങ്ങൾ വലിയ സുരക്ഷയാണ് നൽകുക എന്ന് എല്ലാവരും മനസിലാക്കി മുൻകരുതലുകൾ പാലിക്കണം.
കൊവിഡ് 19 നമ്മുടെ ലോകത്തെ കീഴ്പ്പെടുത്തിയിട്ട് ഇപ്പോൾ 100 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. മരണസംഖ്യ ലക്ഷങ്ങൾ കടന്നിരിക്കുകയാണ്.
ഈ കൊറോണക്കാലത്തിനിടയിൽ നമ്മൾ പഠിച്ച ചില പാഠങ്ങൾ ഉണ്ട്. നമ്മൾ മനസിലാക്കേണ്ടതും ചിന്തിക്കേണ്ടതുമായ കാര്യമാണ് നമ്മളെപ്പോലെ തന്നെ നമ്മുടെ സഹജീവികളുടെ ജീവിതവും. അവരെക്കുറിച്ചുള്ള കരുതലും ഓർമ്മിപ്പിക്കുകയാണ് ഈ കാലം.
സർക്കാർ മുൻകരുതലുകളുടെ ഭാഗമായി ലോക്ക് ഡൗൺപ്രഖ്യാപിച്ചിട്ടും ചില ആളുകൾ ഈ നിർദേശങ്ങളെല്ലാം പാലിക്കാതെ നടക്കുന്നു. ലോക്ക് ഡൗൺ കൊണ്ട് മാത്രം നമുക്ക് കൊറോണയെന്ന മഹാവിപത്തിനെ പൂർണമായും നശിപ്പിക്കാൻ സാധിക്കില്ല. വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയവയെ ആധാരമാക്കി ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകൾ ഓരോ വ്യക്തിയും കൃത്യമായി പാലിക്കുക തന്നെ വേണം. ഈ ഉദ്ദേശ്യത്തോടെയാണ് സർക്കാർ 'ബ്രേക്ക് ദ ചെയിൻ' എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ലോകത്തിനു തന്നെ മാതൃകയാകാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്.
ഓരോ വ്യക്തിയും ശുചിത്വ ശീലങ്ങൾ സ്വായത്തമാക്കുക വഴി ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് തടയാൻ കഴിയും. കൊറോണ വൈറസിൻ്റെ വ്യാപനം തടയാനും ഇതുമൂലം ഉണ്ടായ ദുരന്തത്തിൽ നിന്ന് അതിജീവിക്കാനും നമുക്ക് കഴിയും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം