"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണവും മാലിന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും
ഇന്ന് നമുക്കുള്ള നിയമങ്ങളുംസംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മതിയാവാതെ വരുന്നുണ്ട്.നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടോ എന്നതാണ് പ്രശ്നം. പലപ്പോഴും വേലിതന്നെ വിളവുതിന്നുന്ന കാഴ്ചയാണ് നാം കാണുന്നത്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്ത് മാത്രമല്ല ലോകത്തെമ്പാടും അതിന്റെ അലയൊലികൾ ദൃശ്യമാകും. വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി.പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നിലനിൽക്കാനാകില്ല. സസ്യ,ജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടും. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമുള്ള ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടുപോയ ഭൂതകാലനന്മകൾ ഓർത്ത് വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് പ്രധാനം. പരിസ്ഥിതി സംരക്ഷണവും മാലിന്യനിർമ്മാർജ്ജനവും ഇന്നത്തെ പ്രധാനവെല്ലുവിളികളാണ്. നാളയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നാം മെനയുമ്പോൾ ഇന്നത്തെ അടിയന്തിര പ്രശ്നങ്ങൾ പരിഹരിച്ചു വേണം മുന്നോട്ട് പോകാൻ. മാലിന്യനിർമ്മാർജ്ജനത്തിന്റെ നവീന മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി , പരിസ്ഥിതി സംരക്ഷണം ത്വരിതപ്പെടുത്തി പ്രകൃതി സംരക്ഷണം നിലനില്പിന്റെ പ്രശ്നമായിക്കണ്ടു പ്രവർത്തിക്കാൻ നാം തയ്യാറാകണം. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമെല്ലാം അതീവ താല്പര്യത്തോടും ജാഗ്രതയോടും സമീപിക്കേണ്ട മേഖലകളാണ് പ്രകൃതി സംരക്ഷണവും മാലിന്യനിർമ്മാർജ്ജനവും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം