|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ഒരു ഹിമയാത്ര.......
| |
| | color=3
| |
| }}
| |
| <p>
| |
| ഒരു ശൈത്യകാലത്തിന്റെ പകുതിയിലാണ് സിമ്യോനും കുടുംബവും മോസ്കോയിലെ ഖോംകി വനാതിർത്തിയിലുള്ള ഗ്രാമത്തിലെത്തിയത്.തന്റെ അച്ഛന്റെ ജന്മസ്ഥലം കാണുക എന്നത് ആ എട്ടു വയസുകാരന്റെ ആഗ്രഹമായിരുന്നു. അവനോടൊപ്പം ചേച്ചി മറൂ സ്യയും അച്ഛൻ നിക്കൊലായ് നോക്കോവിച്ചും അമ്മ ഹെലനും ഉണ്ടായിരുന്നു.അവർ അവിടെ ഒരു വീട് വാടകയ്ക്ക് എടുത്തു. അവിടെ താമസം തുടങ്ങിയതിന്റെ അടുത്ത ദിവസം മുതലാണ് കൊറോണ രോഗത്തെ പ്രതിരോധിക്കാനായി രാജ്യം മുഴുവൻ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. അതിനാൽ നോക്കോവിച്ച് ഒഴികെയുള്ളവരെല്ലാം മിക്കപ്പോഴും വീടിനുള്ളിൽത്തന്നെ സമയം ചെലവഴിച്ചു. ഇടയ്ക്ക് നോക്കോവിച്ച് വിറക് ശേഖരിക്കാൻ വേണ്ടി കാട്ടിലേക്ക് പോകും. അടുത്തുള്ള തടാകത്തിലെ മീൻപിടുത്തവും, കാട്ടിൽ പോയി ഫർ മരത്തിന്റെ ഇല ഒടിയ്ക്കലും, മഞ്ഞ് നിറഞ്ഞ വഴിയിലൂടെ പട്ടം പറത്തലും സാധ്യമാകുമോ എന്ന് സിമ്യോൻ ആലോചിച്ചു. സദാ സമയവും അവൻ ജനലിൽക്കൂടി പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കും.പുറത്തെ മഞ്ഞ് കണങ്ങൾ ജനാലയിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ കാഴ്ച അവ്യക്തമാണ്. എന്നാലും അവൻ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ടേയിരിക്കും. മഞ്ഞുകാലത്തെ വഴുവഴുപ്പുള്ള തെരുവിലൂടെ വല്ലപ്പോഴും നടന്നുപോകുന്ന ആൾക്കാർ, കുതിരവണ്ടിയിലൂടെ നീങ്ങുന്ന കച്ചവടക്കാർ- ഇവരെല്ലാം അവന്റെ സ്ഥിരം കാഴ്ചകളായിരുന്നു. ഈ ലോകത്ത് ഏറ്റവും ശക്തിയുള്ളത് എന്തിനാണ്? കൊച്ചു സിമ്യോൻ ഇതുവരെ വിചാരിച്ചിരുന്നത് കുതിരയെന്നാണ്. തന്നെയും തന്റെ കുടുംബത്തെയും വലിച്ചുകൊണ്ടു പോകാനുള്ള പ്രാപ്തി കുതിരയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ തോന്നുന്നു കുതിരക്കാരനാണ് ശക്തി കൂടുതലെന്ന് .കുതിരക്കാരനിൽ നിന്നുള്ള നിയന്ത്രണമാണ് കുതിരയുടെശക്തിക്ക് കാരണം . അപ്പോഴേക്കും സിമ്യോനിന്റെ ചിന്തയെ മുറിച്ചു കൊണ്ട് സഹോദരി മറൂസ്യ ഓടിയെത്തി.'' എന്താ ചിന്തിക്കുന്നത്?" അവൾ ചോദിച്ചു. "ഏയ്, ഞാനീ കുതിരകളെപ്പറ്റി ഒന്ന് ചിന്തിക്കുകയായിരുന്നു".
| |
| "എന്താ കുതിരക്കാരനാകാൻ മോഹമുണ്ടോ?"
| |
| മറുപടിയായി സിമ്യോൻ ചിരിച്ചു.മറൂസ്യ അവനെയും വിളിച്ചു കൊണ്ട് തട്ടിൻപുറത്തേക്ക് പോയി. അവിടെ സിമ്യോ നിനെ കാത്ത് ഒരു സമ്മാനമുണ്ടായിരുന്നു.മറൂസ്യ ഒരു തുകൽ സഞ്ചി തുറന്നു. അതാ .... അവിടെ തന്റെ പട്ടം.കീറിപ്പോയ പട്ടം മ റൂസ്യ ഗോതമ്പ് മാവ് കുഴമ്പു രൂപത്തിലാക്കി അതിന്റെ തുളകൾ അടച്ചിരിക്കുന്നു. അവൻ അതുമെടുത്ത് മുറിക്കകത്ത് ഓടിനടന്ന് കളിച്ചു. പെൻഡുലം ക്ലോക്കിൽ രണ്ട് മണിയടിച്ചപ്പോൾ അമ്മ അവരെ ഭക്ഷണം കഴിക്കാനായി വിളിച്ചു. അവർ ഒരുമിച്ചിരുന്ന് തീൻമേശപ്പുറത്തെ ഭക്ഷണം കഴിച്ചു. പോഗച്ചയായിരുന്നു അവരുടെ അന്നത്തെ വിഭവം .കൂടെ ചീസ് പേസ്ട്രിയുമുണ്ടായിരുന്നു. പോഗച്ച എന്നത് യൂറോപ്പുകാരുടെ ഇഷ്ട ഭക്ഷണമാണ്. ഇതൊരു തരം ബ്രഡ് ആണ്. പോഗച്ച കഴിക്കുന്നതിന് ചില രീതിയൊക്കെയുണ്ട്.വീട്ടിലെ മുതിർന്ന വ്യക്തിയാണ് ആദ്യം ഇത് മുറിച്ച് കഴിക്കുക. പിന്നീട് പ്രായത്തിന്റെ മൂപ്പനുസരിച്ച് ഓരോരുത്തർക്കായി വിളമ്പുന്നു.അന്ന് മറൂസ്യയ്ക്കും സിമ്യോനിനും കമ്പിളിപ്പുതപ്പും ഒരു ജോഡി ഷൂസുകളും ലഭിച്ചു. മറൂസ്യ കമ്പിളിപ്പുതപ്പും ധരിച്ച് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.സിമ്യോനാകട്ടെ അമ്മയിൽ നിന്നും കഠിന പ്രയത്നത്താൽ മുറ്റത്ത് പട്ടം പറത്താനുള്ള അനുമതി നേടി.കൊറോണപ്പേടി കാരണം വേലിക്ക് പുറത്തിറങ്ങാൻ അവനെ അമ്മ അനുവദിച്ചില്ല. മഞ്ഞുവീഴ്ച രൂക്ഷമാകുമെന്ന് മനസ്സിലാക്കിയ നോക്കോവിച്ച് ആവശ്യമായ വിറകുകളും, ഭക്ഷ്യസാധനങ്ങളും ശേഖരിച്ചുവച്ചു.അന്ന് രാത്രി മഞ്ഞുവീഴ്ച ശക്തമായിരുന്നു.
| |
| പിറ്റേന്ന് നേരം വെളുത്തപ്പോൾ സിമ്യോ നിനെ കാണാനില്ലായിരുന്നു. കമ്പിളിപ്പുതപ്പും ഷൂവും അവിടെത്തന്നെയുണ്ട്. പരിഭ്രാന്തരായ വീട്ടുകാർ വീട് മുഴുവൻ അവനെ അന്വേഷിച്ചു. പക്ഷേ ഒരു തുമ്പും കിട്ടിയില്ല. നോക്കോവിച്ചാകട്ടെ ഭാര്യയെയും മകളെയും സമാധാനിപ്പിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. അയാൾ കൺവെട്ടത്തു നിന്ന് മറയുന്നതു വരെ അവർ അവിടെ നിന്നു.
| |
| ഒരു വലിയ കല്ലിൻമേൽ കുതിരവണ്ടിയുടെ ചക്രം കയറിയപ്പോഴാണ് സിമ്യോൻ ഉണർന്നത്. എന്താണിത്? നമ്മുടെ വീടിന് ജീവൻ വച്ചോ? സിമ്യോൻ പരിഭ്രമിച്ചു. അവൻ തല പൊക്കി പിറകോട്ടു നോക്കി. അവിടെയൊരാൾ തിരിഞ്ഞിരുന്ന് കുതിരയെ തെളിക്കുന്നു. കറുത്ത ജാക്കറ്റ് ധരിച്ച അയാളുടെ വായിൽ നിന്ന് സിഗററ്റിന്റെ പുക പുറത്തെ മഞ്ഞിലേക്ക് കലരുന്നുണ്ടായിരുന്നു. നല്ല ക്ഷീണം തോന്നിയതിനാൽ സിമ്യോൻ വീണ്ടും മലർന്ന് കിടന്നു. എന്താണ് സംഭവിച്ചത്? ഇന്നലെ രാത്രി മഞ്ഞു പെയ്യുന്ന തെരുവു വഴികളിലൂടെ ഒറ്റയ്ക്ക് നടന്നതും, മഞ്ഞിലൂടെ തെന്നിയിറങ്ങിയതും ,മഞ്ഞു മനുഷ്യന്റെ രൂപം ഉണ്ടാക്കിയതും, തടാകത്തിൽ നിന്ന് മീൻപിടിച്ചതും അവനോർത്തു.ഫർ മരത്തിന്റെ ഇല ഒടിയ്ക്കാനായി കാട്ടിനുള്ളിലേക്ക് കടന്നപ്പോൾ കുറെ ചെന്നായ്ക്കൾ തന്നെ ഓടിച്ചു.പിന്നെ ഒന്നും ഓർക്കാൻ അവനായില്ല. അല്പസമയം കഴിഞ്ഞപ്പോൾ കുതിരവണ്ടി നിന്നത് സിമ്യോൻ അറിഞ്ഞു. കുതിരക്കാരൻ വണ്ടിയുടെ പുറകിൽ വന്ന് ഉണർന്നു കിടക്കുകയായിരുന്നോ എന്ന് അവനോടു ചോദിച്ചു. എണീറ്റിരുന്ന സിമ്യോണിനെ കുതിരവണ്ടിയിൽ നിന്ന് അയാൾ പുറത്തിറക്കി.
| |
| "എന്താ മോന്റെ പേര്?"
| |
| "സിമ്യോൻ"
| |
| " എന്റെ പേര് ട്രോയ്റ്റ് സ്കി എന്നാണ്. കച്ചവട സാധനങ്ങൾ വിതരണം ചെയ്യുന്ന ആളാണ് ഞാൻ .ഇന്നലെ സാധനങ്ങൾ വിതരണം ചെയ്ത ശേഷംഅർധരാത്രി ഖോംകി വനാതിർത്തിയിലൂടെ മടങ്ങുമ്പോഴാണ് റോഡരുകിൽ തണുത്ത് വിറങ്ങലിച്ച് ബോധമില്ലാതെ കിടക്കുന്ന സിമ്യോനിനെ കാണുന്നത്. രാത്രിയായതിനാൽ ഞാനെടുത്ത് വണ്ടിയിൽ കയറ്റി .നീ എവിടെപ്പോയതാ?"സിമ്യോൻ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു.
| |
| "എനിക്ക് വീട്ടിൽ പോകണം"
| |
| സിമ്യോൻ പറഞ്ഞു.
| |
| " കൊണ്ടു പോകാം. നിനക്ക് വിശക്കുന്നില്ലേ? വീട്ടിനുള്ളിലേക്ക് വരൂ "
| |
| ദിവസങ്ങളായി അടഞ്ഞുകിടന്ന വീടാണതെന്ന് സിമ്യോനിന് തോന്നി. വാതിലിന്റെ താക്കോൽദ്വാരത്തിൽ പറ്റിയിരുന്ന മഞ്ഞുകണങ്ങൾ തുടച്ചു കൊണ്ട് അയാൾ വാതിൽ തുറന്നു.വീടിനകം മുഴുവൻ അലങ്കോലമായിക്കിടക്കുന്നു. കീറിപ്പറിഞ്ഞ സോഫ, ജീവൻ നിലച്ച ക്ലോക്ക്, ടോസ്റ്റഡ് കോൺഫ്ളക്സ് എന്ന ലേബൽ ഒട്ടിച്ച പെട്ടികൾ. സിമ്യോൻ മുഖവും വായും കഴുകിശേഷം അവിടെ കിടന്ന തടി കസേരയിൽ ഇരുന്നു. ജനലിൽക്കൂടി നോക്കിയപ്പോൾ ഉദയം പൂർത്തിയാക്കിയ സൂര്യനെ കണ്ടു. അപ്പോഴേക്കും ചപ്പാത്തിയും ഫ്രൂട്ട് ജാമും കൊണ്ട് കുതിരക്കാരൻ എത്തി.അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. രണ്ട് മണിക്കൂർ വിശ്രമിച്ച ശേഷം ട്രോയ്റ്റ് സ്‌കി മുറിയിൽ അടുക്കി വച്ചിരുന്ന കോൺ ഫ്ളക്സ് പെട്ടികൾ കുതിരവണ്ടിയിൽ കയറ്റി. അതിനു ശേഷം വീട് പൂട്ടി സിമ്യോനിനെയും കുതിരവണ്ടിയിൽ എടുത്ത് കയറ്റി കുതിരയെ ഓടിക്കാൻ തുടങ്ങി. വെയിലിന്റെ ചൂടിൽ വഴിയിലെ മഞ്ഞ് ഉരുകിത്തുടങ്ങിയിരുന്നു. തെരുവുകളെല്ലാം നിശ്ചലം; വഴിയിൽ വാഹനങ്ങൾ അപൂർവ്വം. വനാതിർത്തി എത്തിയപ്പോൾ ട്രോയ്റ്റ് സ്കി കുതിരവണ്ടി നിർത്തി പുറത്തേക്കിറങ്ങി. വനത്തിനുള്ളിലേക്ക് നടന്ന അയാൾ കുറച്ചു സമയത്തിനു ശേഷം ഫർ മരത്തിന്റെ ഇലകളുമായി വന്നു. ഇലകൾ സിമ്യോ നിന് നൽകിയ ശേഷം അവർ യാത്ര തുടർന്നു. ഇടയ്ക്ക് കുതിരയെ നിയന്ത്രിക്കുന്നതെങ്ങനെയെന്ന് സിമ്യോനിനെ അയാൾ പഠിപ്പിച്ചു. ലോകത്തെ ഏറ്റവും ശക്തിയുള്ള ആളോടൊപ്പമാണ് താൻ ഇരിക്കുന്നതെന്ന് സിമ്യോൻ അഭിമാനം കൊണ്ടു. സിമ്യോനിന്റെ വാടക വീടിനടുത്തെ തെരുവിലെ പോലീസ് വണ്ടിയും ആൾക്കൂട്ടവും കുതിരവണ്ടിയിലിരുന്ന് തന്നെ അവൻ കണ്ടു. അവരുടെയടുത്ത് കുതിരവണ്ടി നിർത്തിയപ്പോൾ നോക്കോവിച്ച് ഓടി വന്ന് മകനെയെടുത്ത് ഉമ്മകൾ നൽകി.സംഭവിച്ച കാര്യങ്ങൾ ട്രോയ്റ്റ്സ്കി പോലീസിനോട് വിശദീകരിച്ചു. സിമ്യോ നിന്റെ അച്ഛനും അമ്മയും അയാൾക്ക് നന്ദി പറഞ്ഞു. ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറിയ ട്രോയ്റ്റ്സ്കി തന്റെ ലക്ഷ്യത്തിലേക്ക് കുതിരകളെ നയിച്ചു.
| |
| </p>
| |
| {{BoxBottom1
| |
| | പേര്=അഭിരാം രാജേഷ്
| |
| | ക്ലാസ്സ്=7C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്. നാവായിക്കുളം
| |
| | സ്കൂൾ കോഡ്=42034
| |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ
| |
| | color= 4
| |
| }}
| |
| {{Verified1|name=sheebasunilraj| തരം= കഥ }}
| |