"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/മറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(KOVID 19)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ          <!-- -->
| സ്കൂൾ=ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ          <!-- -->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=18032
| ഉപജില്ല=മലപ്പുറം      <!-- -->  
| ഉപജില്ല=മലപ്പുറം      <!-- -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
വരി 46: വരി 46:
| color=3    <!--  -->
| color=3    <!--  -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

12:45, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറവി


മറവി തൻ നിദ്രയിലാണ്ടുപോയ് ഞാൻ
തിരിച്ചുകിട്ടാത്തൊരെൻ ഓർമ്മകൾക്കായ്
എന്നിൽ നിന്നും കൊത്തി പറിച്ചൊരാ,
ഓർമ്മകൾ തിരികെ നൽകാൻ അർത്ഥിച്ചു ഞാൻ..
കൊണ്ടുപോകാൻ മാത്രമെനിക്കറിയാം
തിരികെ നൽകാൻ എനിക്കാവതില്ലെന്നവൾ;
എന്തിനെൻ ഓർമ്മകൾ നിനക്ക്?
അത്ര മാത്രമെൻ തെറ്റെന്തായിരുന്നു?
അവൾ ചൊല്ലി;വെറുതെ ഒരു ഭംഗിക്കായ്
നിൻ ഓർമ്മകൾ ഞാൻ സൂക്ഷിപ്പൂ....
കൊണ്ടു പോകല്ലെ എൻ ഓർമ്മകൾ ,
അവയെനിക്കാവശ്യമാണെന്നു ഞാൻ യാചിച്ചു..
എന്നാൽ കഴിയുന്നതെന്തും ഞാൻ നിനക്കു നൽകാം
വിട്ടു തരൂ എൻ ഓർമ്മകളേ..
സാധ്യമല്ല.., മറ്റൊന്നുമേ വേണ്ടെനിക്കും
കേവലം നിൻ ഓർമ്മകൾ മാത്രം...
ഇത്രമാത്രം പറഞ്ഞവൾ അകന്നൂ
എന്നിൽ നിന്ന്, വെറുതെയല്ലാ...,,
എൻ ഓർമ്മകളേയും കൊണ്ട്...
ആ നിമിഷത്തിൽ തിരിച്ചറി വൂ ഞാൻ,
അത്രമേൽ വിലയുണ്ടായിരുന്നെന്നോർമ്മകൾക്ക്...
ഇനിയെന്തു ചെയ്യും എന്നാലോചിക്കേ..
പ്രതിജ്ഞയെടുത്തൂ...
ഇനിമേൽ വിട്ടുകൊടുക്കില്ലെൻ ഓർമ്മകളേ...
ഹേ, ലോകമേ കേൾപ്പിൻ, വിട്ടു കൊടുക്കില്ല,
വിട്ടുകൊടുക്കില്ലെൻ ഓർമ്മകളേ ഞാൻ
ഇനി ഒരു മറവിക്കും...,
വിട്ടുകൊടുക്കില്ല, ഇനി ഒരു മറവിക്കും.........
 

അദ്രിജ.കെ
9 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത