"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/വൈകി വന്ന വിവേകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൈകി വന്ന വിവേകം

ഒരിടത്തൊരിടത്ത് ഒരു കൊച്ചു ഗ്രാമം ഉണ്ടായിരു ന്നു. ആ ഗ്രാമത്തിൽ ഒരു കൊച്ചു മിടുക്കി പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ പേരാണ് ഡെയ്സി . അവൾ ബുദ്ധി മതിയും ശുചിത്വ ശീലമുള്ളവളുമായിരുന്നു. എന്നാൽ അതിനു നേർ വിപരീതമായിരുന്നു അവളുടെ അയൽ വാസിയായ ടോമിയുടെ സ്വഭാവം അവൻ ഒരു വികൃതി കുട്ടിയായിരുന്നു. ആരെയും അനുസരിക്കാത്തതും, ശുചിത്യ ശീലമില്ലാത്തതുമായ സ്വഭാവമായിരുന്നു ടോമിയുടേത്. ഡെയ്സി മേശപ്പുറത്ത് പുസ്തങ്ങൾ അടുക്കി വച്ചും , കിടക്കയിൽ പുതപ്പ് വിരിച്ചും , അടിച്ചു വാരിയും , കുളിച്ചും , മുടി ചീകി വച്ചും തന്റെ ശുചിത്വശീലം കാണിക്കുമ്പോൾ ടോമി മേശപ്പുറത്തെ പുസ്തകൾ വാരി വലിച്ചിട്ടും, മുറിയിൽ ചപ്പുചവറുകൾ വലി ച്ചെറിഞ്ഞും, കുളിക്കാതെയും താൻ ഒരു ചീത്ത കുട്ടിയാണെന്ന് തെളിയിച്ചു കൊണ്ടിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം ആ നാട്ടിൽ ഒരു മഹാ വ്യാധി പരക്കാൻ തുടങ്ങി. ആ വ്യാധി ലോകമാകെ പരക്കാൻ തുടങ്ങി .ലോകാരോഗ്യ സംഘടനാ അതിന് കോവിഡ് - 19 എന്ന് പേരിട്ടു. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് ഗവേഷകർ കണ്ടെത്തി. ഈ രോഗം പടരാതിരിക്കാൻ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. ഈ രോഗത്തിന് ഒരു പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തതിനാൽ ജാഗ്രതയോടെ ഇരിക്കുകയാണ് ഇതിനുള്ള പ്രതിരോധമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. . ഒരോ 20 മിനിറ്റിലും കൈകൾ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശം അനുസരിച്ച് ഡെയ്സി വീട്ടിലിരിക്കാൻ തുടങ്ങി. അവൾ വീട്ടിലിരിക്കുന്ന സമയം വെറുതെ പാഴാക്കാതെ തന്റെ കലാവാസനകളെ ഉയർത്തിയും പച്ചക്കറി കൃഷി ചെയ്തും മനോഹരമാക്കി. എന്നാൽ ടോമി ഇതൊന്നും വകവയ്ക്കാതെ പുറത്തിറങ്ങി നടക്കാനും , വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും തുടങ്ങി. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കാൻ തുടങ്ങി. ഒരു ദിവസം വീട്ടിലെ ടെറസിൽ തന്റെ പച്ചക്കറി തോട്ടത്തിലെ വിഭവങ്ങളെ നിരീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ ടോമി ഒരു വിദേശസുഹൃത്തിനെ ആലിംഗനം ചെയ്യുന്നത് ഡെയ്സിയുടെ ശ്രദ്ധയിൽപെട്ടു. ഡെയ്സി ടോമി യോട് വിളിച്ചു പറഞ്ഞു: ടോ മീ...ഈ രോഗത്തെ നമ്മൾ തുരത്തുന്നതു വരെ ഹസ്തദാനങ്ങളും ആലിംഗനങ്ങളും ചെയ്യാൻ പാടില്ല. അതുപോലെ തന്നെ വിദേശത്തു നിന്നെത്തിയവരോട് അടുത്തിടപഴകാനും പാടില്ല. ഡെയ്സിയുടെ വാക്കുകളെ വകവയ്കാതെ ടോമി തന്റെ സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ടോമിയ്ക്ക് കലശലായ പനിയും വരണ്ട ചുമയും അനുഭവപ്പെടാൻ തുടങ്ങി. ടോമിയെ ആശുപത്രിയിലെത്തിച്ച് അവന്റെ രക്തം പരിശോധിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത് അവനും കൊറോണയെന്ന മഹാവ്യാധിയുണ്ടെന്ന് . അവന് രോഗം എവിടെ നിന്നാണ്‌ പകർന്നത് എന്ന് അന്വേഷിച്ചപ്പോഴാണ് അറിയാൻ സാധിച്ചത് അന്നത്തെ ആ വിദേശ സുഹൃത്തിൽ നിന്നുമാണ് അവന് രോഗം പടർന്നതെന്ന് . ഡോക്ടർ ഈ വിവരം ടോമി യോട് പറഞ്ഞപ്പോഴാണ് ടോമിക്ക് മനസ്സിലായത് അന്ന് ഡെയ്സി പറഞ്ഞത് എത്ര ശരിയാണെന്ന് . ടോമി കുറ്റബോധം കൊണ്ടു കരഞ്ഞു. അവൻ തന്റെ ശരീരമുയർത്തി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേയ്ക്കും അവന്റെ രോഗം വളരെയധികം മൂർച്ഛിതാവ ന്ഥയിലെത്തി ചേർന്നിരുന്നു..

ഗുണപാഠം : വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഒരു പരിധി വരെ രോഗങ്ങളെ തടയാനാവും.

ശരണ്യ സുരേഷ്
9 B ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ


.