"എസ് .വി യു .പി .സ്കൂൾ‍‍‍‍ പരിക്കളം/അക്ഷരവൃക്ഷം/ഇന്നും ഇന്നലെയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇന്നും ഇന്നലെയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

09:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നും ഇന്നലെയും

ഇന്ന് ലോകം മുഴുവൻ ആശങ്കയിലാണ്, കാരണംകോറോണ എന്നത്ഒരു പുതിയ തരം വൈറസ്ആണ്. ഇത് ചികിത്സിച്ചുഭേദമാക്കാനുള്ള മരുന്നുകൾ നിലവിലില്ല. മുൻപു നാംഇതുപോലെ പല പ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്. അതിനുദാഹരണമാണ് നിപ, പ്രളയം. നിപയേയും പ്രളയത്തേയും നാം നേരിട്ടു. അതുപോലെ, കൊറോണയേയും നേരിടണം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ മാർച്ച് 31 നാണ് സ്കൂളുകൾ അടച്ചിരുന്നത്. എന്നാൽ, ഇപ്രാവശ്യം സ്കൂളുകൾ നേരത്തെ അടച്ചു. സ്കൂൾ അടച്ചാൽ നമ്മൾ കൂട്ടുകാരുടെ കൂടെ കളിച്ചും ബന്ധുവീടുകളിൽ പോയും അവധിക്കാലം ചെലവഴിച്ചിരുന്നു. എന്നാൽ ഇന്ന് ഒന്ന് മുറ്റത്തേക്കു പോലും ഇറങ്ങാൻ കഴിയുന്നില്ല. ഇതിനു മുമ്പുള്ള എല്ലാ മധ്യവേനലവധിയിലും നമ്മൾ വിഷു, ഈസ്റ്റർ, റംസാൻ തുടങ്ങിയ ആഘോഷങ്ങളിൽ പങ്കാളികളായിരുന്നു. എന്നാൽ, ഈ വർഷം ഈ മഹാമാരി കാരണം ഇതൊന്നും ആഘോഷിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും ലോക്ഡൗൺ കാരണം വീടിനുള്ളിൽ കഴിയുകയാണ്. ഇന്നലെകളിൽ കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ കേരളത്തിന് ചില ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് ചില പ്രതീക്ഷകളും നല്ല നല്ല മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നാണ്,


പത്തനംതിട്ടയിൽ നിന്ന് കോവിഡ് രോഗം ഭേദമായിപ്പോവുന്ന വൃദ്ധദമ്പതിമാരുടെ കണ്ണീരിൽ കുതിർന്ന യാത്രപറച്ചിൽ. കൊറോണ രോഗവിമുക്തയായ ആരോഗ്യപ്രവർത്തക രേഷ്മ മോഹൻദാസ് കോവിഡ് വാർഡിൽ ഇനിയും ‍‍ജോലി ചെയ്യാനുള്ള സന്മനസ്സു കാണിച്ചിരുക്കുന്നു. നമ്മളോരുത്തർക്കും കൊറോണയെ ചെറുക്കാനുള്ള ഊർജം തരുന്ന മുഹൂർത്തങ്ങളാണ് ഇവയൊക്കെ. ഇന്നലെ വരെ ജാതിമതരാഷ്ട്രീയവിദ്വേഷങ്ങളാൽ തമ്മിലടിച്ചിരുന്ന ജനങ്ങൾ ഇന്ന് ഈ രോഗത്തെ നേരിടാൻ സർവതും മറന്ന് ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ്. ലോകരാജ്യങ്ങളിൽ കോവിഡ്-19 എന്ന രോഗം ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോൾ നമ്മുടെ കൊച്ചുകേരളത്തിൽ മരണസംഖ്യ വളരെ കുറവാണ്. അതിനുകാരണം, നമ്മുടെ സർക്കാരും ആരോഗ്യമേഖലയും പോലീസും മറ്റ് സംവിധാനങ്ങളും ഒക്കെയാണ്. കൂടാതെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാ‍ർ മുന്നിൽ നിന്ന് നയിക്കുന്നുമുണ്ട്. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും. നമ്മൾ കുട്ടികൾ നമ്മളാൽ കഴിയുന്ന എല്ലാ പ്രതിരോധപ്രവർത്തനങ്ങളിലും പങ്കാളികളാവണം. വ്യക്തിശുചിത്വം പാലിച്ചും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചും, വീടും പരിസരവും ശുചീകരിച്ചും നമുക്ക് കോവിഡ്-19 യെ നമ്മുടെ മണ്ണിൽ നിന്നും തുരത്തി ഓടിക്കാം.

ശ്രീനന്ദ ടി.എസ്
6 C എസ്.വി.എ.യു.പി.സ്കൂൾ ,പരിക്കളം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം