"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നടക്കാതെ പോയ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/നടക്കാതെ പോയ സ്വപ്നം | നടക്കാതെ പോയ സ്വപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നടക്കാതെ പോയ സ്വപ്നം | നടക്കാതെ പോയ സ്വപ്നം ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നടക്കാതെ പോയ സ്വപ്നം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നടക്കാതെ പോയ സ്വപ്നം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 27: വരി 27:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  കഥ}}

00:11, 6 മേയ് 2020-നു നിലവിലുള്ള രൂപം

നടക്കാതെ പോയ സ്വപ്നം

അങ്ങ് പടിഞ്ഞാറേ അറ്റത്ത് മാവിലാം തോട് എന്ന ഒരു കൊച്ചു ഗ്രാമം.ആ മാവിലാം തോട് എൽ.പി.സ്കൂളിലെ നാലാം ക്ളാസ് വിദ്യാർഥിനിയായിരുന്നു മീനുക്കുട്ടി. പഠനത്തിലും മറ്റുഎല്ലാ കാര്യങ്ങളിലും മുൻപന്തിയിലായിരുന്നു.കുറച്ചു ദിവസമായി അവൾ നല്ല സന്തോഷത്തിലാണ്. കാരണം എൽ.എസ്.എസ് പരീക്ഷ, പഠനോത്സവം , വാർഷികാഘോഷം ,സെന്റോഫ്.......അങ്ങനെ കിടക്കുന്നു സന്തോഷത്തിന്റെ ദിവസങ്ങൾ.പക്ഷേ ചെറിയൊരു സങ്കടവും ഉണ്ട്.ഈ നാല് വർഷം കൂടെ പഠിച്ചവരേയും ടീച്ചർമാരേയും സ്കുളും എല്ലാം നഷ്ടമാകാൻ പോകുന്നു.ദിവസവും സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ അമ്മയോട് സങ്കടം പറയും അമ്മ അവളെ ആശ്വസിപ്പിക്കും. അങ്ങനെ പഠനോത്സവ ദിവസം വന്നെത്തി. അവളും കൂട്ടുകാരും മികവാർന്ന രീതിയിൽ പരിപാടി അവതരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തു.പിന്നീടങ്ങോട്ട് വാർഷികാഘോഷത്തിന്റെ പ്രാക്ടീസ് ദിനങ്ങളായിരുന്നു.ഡാൻസ് , നാടൻപാട്ട്, ലളിതഗാനം, .............. അന്ന് മീനുക്കുട്ടി ഒാടി വന്നു ടീച്ചറോട് പറഞ്ഞു. ടീച്ചറേ ഡാൻസിനു പുതിയ ഡ്രസ്സ് അച്ഛൻ വാങ്ങി തന്നു.പിന്നീട് ഒാരോ കുട്ടികളും ഡ്രസ്സിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.ക്ളാസ് ആകെ ഒച്ചപ്പാടും ബഹളവും.പെട്ടെന്നാണ് മീനുക്കുട്ടിയുടെ കാതിൽ ആ വാർത്ത മുഴങ്ങിയത്.ടീച്ചർ ക്ളാസിലേക്കു വന്നു.മക്കളേ സ്കൂൾ ഇന്ന് അടക്കുകയാണ്.ടീച്ചർ പറഞ്ഞു സ്കൂൾ അടക്കുകയോ ? മാളു ചോദിച്ചു എന്താണ് സ്കൂൾ അടക്കാൻ കാരണം. മീനുക്കുട്ടി ചോദിച്ചു അപ്പോൾ വാർഷികാഘോഷവും പരീക്ഷയും ഒന്നുമുണ്ടാവില്ലേ ടീച്ചർ? അപ്പു ചോദിച്ചു? ഇല്ല മക്കളേ ഒന്നും ഉണ്ടാവില്ല.ടീച്ചർ പറഞ്ഞു. നിങ്ങൾ പുറത്തെങ്ങും പോവാതെ വീട്ടിൽത്തന്നെ ഇരിക്കണം.കൊറോണ എന്ന രോഗം പടർന്നിരിക്കുന്നു . അതുകൊണ്ട് സോപ്പ് കൊണ്ട് കൈയും കാലും കഴുകേണം.ശുചിത്വം പാലിക്കേണം.എല്ലാവരിൽ നിന്നും അകലം പാലിക്കേണം.ടീച്ചർ പറഞ്ഞു. മീനുക്കുട്ടിയും കൂട്ടുകാരും കരയാൻ തുടങ്ങി ഒരുപാട് സ്വപ്നം കണ്ട ദിനങ്ങൾ ബാക്കി വച്ച് എല്ലാവരും വീട്ടിലേക്ക് മടങ്ങി.

അനുപ്രിയ
2 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ