"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/കുഞ്ഞിക്കുപ്പായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുഞ്ഞിക്കുപ്പായം

അപ്പു അപ്പു അമ്മ വീണ്ടും വിളിച്ചു സ്ക്കൂളിൽ നിന്നും വന്ന മോനെ കാണാനില്ല' മുറിക്കുള്ളിൽ 'ചെറിയൊരു തേങ്ങൽ പോലെ ,അമ്മ ശബ്ദം കേട്ട് മുറിക്കുള്ളിലേയ്ക്ക് കയറി. തേങ്ങി കരയുകയായിരുന്ന അവനോട് അമ്മ ചോദിച്ചു എന്തിനാ മോനെ കരയുന്നത്? അവനിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. തേങ്ങിക്കൊണ്ടേയിരുന്നു.അമ്മ വല്ലാതെ നിർബന്ധിച്ചു പൊന്നുമോനല്ലെ അമ്മേടെ പൊന്നല്ലെ അവൻ നേരിയ ശബ്ദത്തിൽ പറഞ്ഞു നാളെയാസ്ക്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നത്. ഇന്ന് കാശ് കൊടുക്കേണ്ട അവസാന ദിവസമാണെന്നും, കാശ് തരണമെന്നും ഞാൻ എത്രയോ തവണ അമ്മയോടു പറഞ്ഞതാ എന്റെ കൂട്ടുകാരെല്ലാം നാളെ പോകുമ്പോൾ ... - എന്ന പറഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്ന് സാരമില്ല അച്ഛൻ വന്നോട്ടെ എന്റെ മോനും നാളെ വിനോദയാത്രയ്ക്കു പോകാമല്ലോ. അവൻ വളരെ സങ്കടത്തോടെയാണ് ഉറങ്ങാൻ കിടന്നത് വളരെ വൈകി വന്ന അച്ഛനോട് കാര്യങ്ങളെല്ലാം പറഞ്ഞ് സമ്മതിപ്പിക്കുകയും കാശ് വാങ്ങുകയും ചെയ്തു രാവിലെ വളരെ സന്തോഷത്തോടെ സക്കൂളിലേയ്ക്ക് പോകാനിറങ്ങിയതും അവനാ കാഴ്ച കണ്ടു.അത് അവനെ വല്ലാതെ തളർത്തി തന്റെ കുഞ്ഞിപ്പെങ്ങളുടെ കീറിപ്പറിഞ്ഞ കുഞ്ഞിക്കുപ്പായം അമ്മ തുന്നിക്കൊണ്ടിരിക്കുകയാണ് സ്ക്കൂളിൽ എത്തിയപ്പോൾ കാശ് കൊടുക്കാനോ, വിനോദയാത്രയ്ക്കു പോകാനോ തോന്നിയില്ല സ്ക്കൂൾ വിട്ട ശേഷം അവൻ നേരെ പോയത് ഒരു തുണിക്കടയിലേക്കായിരുന്നു. അവന്റെ കയ്യിലുണ്ടായിരുന്ന കാശ് കൊടുത്ത് തന്റെ കുഞ്ഞിപെങ്ങൾക്ക് ഒരു കുഞ്ഞിക്കുപ്പായം വാങ്ങി.അതുമായി അവൻ വളരെ വേഗം വീട്ടിലേയ്ക്ക് ഓടി.ആ കുപ്പായം അവൻ കുഞ്ഞിപ്പെങ്ങളെ അണിയിച്ച് അച്ഛന്റെയും 1 അമ്മയുടെയും മുന്നിൽ നിർത്തി.അവർ അത് ദുതപ്പെട്ട് രണ്ടു പേരെയും മാറി മാറി നോക്കി സ്നേഹത്തോടെ തന്റെ മകനെ അച്ഛൻ വാരിപ്പുണർന്ന് 'ഉമ്മവച്ചു ഇതു കണ്ട അമ്മയുടെ കണ്ണുകൾ സന്തോഷാശ്രുക്കൾ കൊണ്ടു നിറഞ്ഞു,

ദേവിക
7 A സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ