"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/അപ്പുക്കുട്ടന്റെ പൂമ്പാറ്റ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുക്കുട്ടന്റെ പൂമ്പാറ്റ.....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= ഗവ.എൽ.പി.എസ്.തിരുവിഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.എൽ.പി.എസ്.തിരുവിഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 34217 | | സ്കൂൾ കോഡ്= 34217 | ||
| ഉപജില്ല= | | ഉപജില്ല=ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
12:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുക്കുട്ടന്റെ പൂമ്പാറ്റ...
ഒരു ദിവസം അപ്പുക്കുട്ടൻ അവന്റെ മുത്തശ്ശനും കൂടി വയൽ വരമ്പിലൂടെ നടക്കുകയായിരുന്നു.അപുകുട്ടൻ മുത്തശ്ശന്റെ കൈവിട്ട് ഓടാൻ തുടങ്ങി. പുഞ്ചവയലിനാകെ പൊന്നിൻ നിറം.വിളഞ്ഞ നെല്ലിൻെ മണം അപ്പുകുട്ടന്റെ മൂക്കിൽ തളച്ചുകയറി.മൂന്നുമാസം മുൻപ് മുത്തശ്ശനോടൊപ്പം അപ്പുക്കുട്ടൻ പുഞ്ചവയലിൽ വന്നിരുന്നു .അന്ന് വയൽ മുഴുവൻ പച്ചനിറം ആയിരുന്നു.ഇളം കാറ്റ് അടിക്കുമ്പോൾ നെൽച്ചെടികൾ തലയാട്ടി രസിക്കുന്നു.വയലിലെ തെളിഞ്ഞ വെള്ളത്തിൽ പരൽ മീനുകൾ നീന്തി കളിക്കുന്നു. മത്തശ്ശാ...നോക്കു...വയലെത്ര പെട്ടെന്നാണ് മാറിയത്.അതേ അപ്പുകുട്ടാ കൊയ്ത്ത്കാലമായി.ഇപ്പോൾ നെൽചെടികൾ മുഴുവൻ വിളഞ്ഞു കൊയ്ത്തും തുടങ്ങി.വിസ്ത്യതമായി പരന്ന്കിടക്കുന്ന നെൽച്ചെടികൾ.നെല്ല് കൊയ്യുന്ന തിരക്കിലാണ് സ്ത്രീകളും പുരുഷൻ മാരും.കർഷകർ മേൽനോട്ടം വഹിച്ച് അവവിടിവിടെ നിൽക്കുന്നു.എവിടെയാ മുത്തശ്ശന്റെ വയല്? അപ്പുക്കുട്ടൻ ചോദിച്ചു അതാ മുത്തശ്ശൻ പുഴക്കരയിലേക്ക് വിരൽ ചൂണ്ടി അപ്പുക്കുട്ടൻ പുഴക്കരയിലേക്കോടി.തെളിഞ്ഞ വെള്ളത്തിലിറങ്ങാൻ അവന് കൊതി തോന്നി. "അപ്പുക്കുട്ടാ...പുഴയിലിറങ്ങരുതേ..." മുത്തശ്ശൻ വിളിച്ചു പറഞ്ഞു.അവൻ കരയിൽ തന്നെ ഇരുന്നു. ഹായ്... അപ്പുക്കുട്ടൻ ആർ ത്ത് വിളിച്ചു.ഒരു മരത്തിൽ ഒരു പൂമ്പാറ്റ. മഞ്ഞനിറവും കറുപ്പ് നിറവും കലർന്ന ചാര നിറം.ചിറക് മാത്രം ഇടക്കിടെ അനങ്ങുന്നു.അപ്പുക്കുട്ടൻ പതുങ്ങിപതുങ്ങി അരികിലെത്തി.പൂമ്പാറ്റയെ പിടിക്കാനൊരുങ്ങി.ശ്ശോ... അത് പറന്നു പോയി. തൊട്ടടുത്ത വയലിൽ അപ്പുക്കുട്ടൻ പിന്തുടർന്നു.പൂമ്പാറ്റ വീണ്ടും പറന്നു.പറന്ന് പറന്ന് പൂമ്പാറ്റ ദൂരെയെത്തി.അപ്പുക്കുട്ടൻ പിറകെ ഓടിയോടി തളർന്നു.അവന് മടുത്തു.അവൻ ഒരു ചുള്ളിക്കമ്പ് വലിച്ചെടുത്ത് ഒരൊറ്റ അടി."അയ്യോ..." അവൻ ഒറക്കെ നിലവിളിച്ചു.പൂമ്പാറ്റ താഴെ വീണ് പിടയുകയാണ്."എന്താ... എന്തു പറ്റി?"മുത്തശ്ശനും രാമേട്ടനും ഓടിയെത്തി."നീയെന്താ ചെയ്തത്?"മുത്തശ്ശൻ സങ്കടത്തോടെ ചോദിച്ചു. അപ്പുക്കുട്ടൻ വിറച്ച് വിറച്ച് കാര്യം പറഞ്ഞു.രാമേട്ടൻ പൂമ്പറ്റയെ കൈയിലെടുത്ത് പരിശോദിച്ചു."സാരമില്ല... ചിറകിനെ പരിക്കുള്ളൂ..."രാമേട്ടൻ ഓടിപ്പോയി ഏതോ പച്ചിലയുടെ നിര് പിഴിഞ്ഞ് പൂമ്പാറ്റയുടെ ചിറകിൽ പതിയെ പെരുട്ടി.പൂമ്പാറ്റ കണ്ണുതുറന്ന് അപ്പുക്കുട്ടനെ നോക്കി.സാരമില്ലന്ന മട്ടിൽ അപ്പുക്കുട്ടൻെ കവിളിലൂടെ കണ്ണുനീരെഴുകി."ഒക്കെ ശരിയാവും.നാളെ മോൻ വരുമ്പോൾ പൂമ്പാറ്റ ആ പൂവിൽ ഉണ്ടാകും കൂടെ കളിക്കാൻ"."മാപ്പ്"അവൻ പൂമ്പാറ്റയോട് പതുക്കെ പറഞ്ഞു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ