"അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" സംരക്ഷിച്ചിരിക്കുന്നു: schoo...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി | ||
| സ്കൂൾ കോഡ്= 41010 | | സ്കൂൾ കോഡ്= 41010 | ||
| ഉപജില്ല= ചാത്തന്നൂർ | | ഉപജില്ല= ചാത്തന്നൂർ |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി ' ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് അതിനു കാരണം മനുഷ്യർ തന്നെയാണ് ഭൂമിയിൽ കോടാനുകോടി സസ്യജന്തുക്കളുണ്ട്. അവരുടെ ആശ്രയമാണ് പ്രകൃതി.ആധുനിക മനുഷ്യജീവിതം റോക്കറ്റ് പോലെ പായുകയാണ്. അവർ സുഖസൗകര്യങ്ങൾ കണ്ടെത്തുന്നു. അതുമൂലം പ്രകൃതി സംരക്ഷണത്തെ കുറിച്ചു മറന്ന് തന്നെ പോകുന്നു. സുഖസൗകര്യങ്ങൾക്കുവേണ്ടി മനുഷ്യർ അംബരചുംബികളായ കോൺ ക്രീറ്റ് കെട്ടിടങ്ങൾ, സൗധങ്ങൾ എന്നിവ കെട്ടി ഉയർത്തുന്നത്. ഈ പ്രകൃതിയിൽ തന്നെയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചു സുഖങ്ങൾ കണ്ടെത്തുകയാണ്. മനുഷ്യർ വീടുകളിൽ എയർ കണ്ടീഷനറുകൾ (എ.സി), ഫ്രിഡ്ജ് മുതലായവയുടെ പ്രവർത്തനവും അതിൽ നിന്ന് ഉണ്ടാകുന്ന വിഷവാതകമായ ക്ലോറോ ഫ്ലൂറോ കാർബണും പ്രകൃതി നാശത്തിന് വഴി തെളിയുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് കടലിൽ തള്ളുന്നത്. ചെറിയ പുഴകളിലും നദിയിലും വരെ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു.'മരണമില്ലാത്ത മരണം വിതയ്ക്കുന്ന ഭീകരൻ' എന്ന് പ്ലാസ്റ്റിക്കിനെ വിശേഷിപ്പിക്കാം. ഇതിനെ കത്തിച്ചാൽ വായു മലിനീകരണം, ഉപേക്ഷിച്ചാൽ പ്രകൃതി മലിനീകരണം. അതിനാൽ അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് ഫ്ലാറ്റുകൾ നിർമിക്കുന്നു. മനുഷ്യന്റെ ഓരോ നൈമിഷികമായ ആഗ്രഹങ്ങൾ നടത്താൻ പ്രകൃതിയാണ് ബലിയാടാവുന്നത്. വീട്ടുപകരണങ്ങളായ എ.സി, ഫ്രിഡ്ജ് അവയിൽ നിന്നുള്ള വിഷവാതകമായ ക്ലോറോ ഫ്ലൂറോ കാർബൺ ഓസോൺ പാളികൾക്ക് തന്നെ വിള്ളലുണ്ടാക്കുന്നു. മാരകമായ വിഷവാതകത്തെ നേരിട്ട് ഭൂമിയിൽ എത്തുന്നതിനു കാരണമാവുന്ന ഇതിനെല്ലാം കാരണവും മനുഷ്യർ തന്നെയാണ്. മനുഷ്യർ പ്രകൃതിയോട് ക്രൂരത ചെയുന്നു. ഇതിനെല്ലാം തിരിച്ചു പ്രകൃതിയും ചെയുന്നുമുണ്ട്. കഴിഞ്ഞു പോയ ഓഗസ്റ്റ് മാസത്തിലാണ് മഹാ പ്രളയം ഉണ്ടായത്. മനുഷ്യർ തന്നെയാണ് അതിനും കാരണമായത്. എത്ര പേരുടെ ജീവിൻ നഷ്ടപ്പെട്ടു, വീടുകളും, കൃഷികളുമെല്ലാം പ്രളയം കൊണ്ടുപോയി.മലപ്പുറത്തെ കവളപ്പാറയിലും വയനാടിലെ പുത്തുമലയിലും മണ്ണിടിച്ചിലുണ്ടായി. പ്രകൃതിയെ നശിപ്പിച്ചുണ്ടാക്കിയ കെട്ടിടങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുന്നതും നാം കണ്ടു. ചെറിയ ജീവികൾ മുതൽ മനുഷ്യർ വരെയുള്ളവരുടെ ആശ്രയമാണ് പ്രകൃതി. ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. വീടിനടുത്ത് മരം നടുന്നത് ആ ദിനത്തിൽ ശീലമാക്കണം എല്ലാ മനുഷ്യരും. മരം, എല്ലാ ജീവജാലങ്ങളുടെയും ആശ്രയമാണ്.മരം നമ്മുക്ക് ശ്വസിക്കാനായി വായു തരുന്നു. അതിനെ ഇല്ലാതാക്കിയാൽ നമ്മളും ഇല്ലാതാവും. പച്ചപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. പ്രകൃതിയെ സംരക്ഷിക്കുവാൻ മലകളും കാപ്പി ചെടിയും നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. മണ്ണ് ഒലിപ്പ് തടയാൻ ഇത് സഹായിക്കും.കൃഷികളിൽ പോലും വിഷമേറിയ വളങ്ങളാണ് ഉപയോഗിക്കുന്നത്, അതിനാൽ വിഷരഹിതമായ ജൈവ വളങ്ങൾ ഉപയോഗിക്കണം. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു മരങ്ങൾ നടണം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം