"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മരിച്ചവരുടെ കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= മരിച്ചവരുടെ കുന്ന്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഈജിപ്ത്, മെസൊപ്പൊട്ടേമിയ,  ക്രീറ്റ് എന്നിവിടങ്ങളോടൊപ്പം ലോകം കൊണ്ടാടുന്ന സിന്ധുനദീതട  മഹാസംസ്കാരത്തിന്റെ ഭാഗമായ ഈ നഗരത്തിന്റെ യഥാർത്ഥ പേര് ഇന്നും അജ്ഞാതമാണ്. അവിടെ നിന്നും ഖനനം ചെയ്തെടുത്ത സീലുകളിലെ ആലേഖനങ്ങളുടെ കുരുക്കഴിക്കാൻ ഇപ്പോഴും നമുക്ക് ആയിട്ടുമില്ല. ആയിരക്കണക്കിന് വർഷം വിസ്മൃതിയിലാണ്ട് മണ്ണിൽ പൂണ്ട് കിടന്ന ആ നഗരാവശിഷ്ടങ്ങളുടെ പൊട്ടും പൊടിയും  പിന്നീട്  അവിടം വസിച്ച  ഗ്രാമീണർ ശ്രദ്ധിച്ചിരുന്നു. ഭയത്തോടെ അവർ ആ ഉയർന്ന മൺ തിട്ട് പ്രദേശത്തെ വിളിച്ച പേരാണ് മോഹൻജൊ ദാരോ. സിന്ധ് ഭാഷയിൽ  "മോഅൻ" അല്ലെങ്കിൽ "മോയെൻ" എന്ന പദത്തിന്റെ അർത്ഥം "മരിച്ചവർ" എന്നും ‘ദാരോ‘ എന്നാൽ കുന്ന് എന്നുമാണ്. മരിച്ചവരുടെ കുന്നാണ് ‘മോഹൻജൊ ദാരോ‘ . 4600 വർഷം മുമ്പ് മനുഷ്യ സംസ്കാരം വളർന്ന് പൂവിട്ടയിടം പിന്നീട് ബി,സി.1900 ൽ നശിച്ച് മണ്ണ് മൂടി ലോക ശ്രദ്ധയിൽ നിന്നും അപ്രത്യക്ഷമായി.  1826 ൽ ചാൾസ് മാസൺ എന്ന ബ്രിട്ടീഷ് സഞ്ചാരിയാണ് കൂട്ടമായി കിടക്കുന്ന ഇഷ്ടികകൾ ശ്രദ്ധിച്ചത്. പഴയ കോട്ടകളുടെ ഭാഗമായിരിക്കും എന്ന കരുതി അദ്ദേഹം അത് അവഗണിച്ചു. 1856 ലാഹോർ- മുൾത്താൻ റെയിൽ പാത നിർമ്മിക്കുന്നതിനിടയിൽ ഹാരപ്പയിൽ ബ്രിട്ടീഷ് എഞ്ജിനിയർമാർ ഈ ഉറപ്പുള്ള ഇഷ്ടികകൾ കണ്ടു.  തൊഴിലാളികളെ കൊണ്ട് പതിനായിരക്കണക്കിന് ഇഷ്ടികകൾ ഇളക്കി എടുപ്പിച്ച് പാളത്തിനടിയിൽ ഇട്ടുകൂട്ടി. മാനവ സംസ്കാര വികാസത്തെക്കുറിച്ച് ലോകജനതയ്ക്ക് മുഴുവൻ നൂറായിരം പുതിയ അറിവുകൾ പകർന്നു തരുമായിരുന്ന ആ നഗരാവശിഷ്ടങ്ങൾക്ക് മുകളിലൂടെ തീവണ്ടികൾ ഓടി.  എത്രയോ വിലപ്പെട്ട തെളിവുകളാണ് അബദ്ധത്തിൽ അന്ന് നഷ്ടമായത്. മോഹൻജൊദാരോയും പാക്കിസ്ഥാന്റെ അധീന പ്രദേശത്തായി.
{{BoxBottom1
| പേര്= ബിനിറ്റ
| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37044
| ഉപജില്ല= തിരുവല്ല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=ലേഖനം}}

00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം