"ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/കുഞ്ഞുമനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കുഞ്ഞുമനസ്സ് | color= 3 }} അഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "ജി.എച്ച്.എസ്. തലച്ചിറ/അക്ഷരവൃക്ഷം/കുഞ്ഞുമനസ്സ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} | |||
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കുഞ്ഞുമനസ്സ്
അഞ്ചാംക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ , വിദ്യാർത്ഥികൾ മുടങ്ങാതെ അസംബ്ളിയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണ് എന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി . ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് "എന്താ മുരളി , നീ ഇന്ന് അസംബ്ളിയ്ക്ക് വരാഞ്ഞത്?" എന്ന് ചോദിച്ചു. മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വന്നതും ഒരേ സമയത്തായിരുന്നു. അപ്പോൾ അധ്യാപകൻ ക്ലാസ് ലീഡറിനോട് ചോദിച്ചു "ഇന്ന് ആരൊക്കെയാണ് അസംബ്ലിക്ക് വരാഞ്ഞത്?”. അപ്പോൾ അശോക് പറഞ്ഞു "ഇന്ന് എല്ലാവരും വന്നിരുന്നു മുരളി മാത്രം വന്നില്ല" അധ്യാപകൻ ചോദിച്ചു "എന്താ മുരളി,അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് അസംബ്ളിയിൽ പങ്കെടുത്തില്ലേ?” മുരളി പറഞ്ഞു "ഇല്ല സാർ ഇന്നു ഞാൻ അസംബ്ലിയിൽ പങ്കെടുത്തില്ല.” അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതിനുള്ള ജിജ്ഞാസയോടെ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു . അവനെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും ഇന്നെന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു .കാരണം കുറച്ചു കുട്ടികൾക്ക്മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല .മുരളി നന്നായിപഠിക്കുന്ന വിദ്യാർത്ഥിയാണ് . അധ്യാപകൻ കൊടുക്കുന്ന ഹോം വർക്ക് എല്ലാം അന്ന് തന്നെ എഴുതി പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു . അതിനാൽ ചില വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു. അപ്പോൾ അധ്യാപകൻ പറഞ്ഞു "നോക്കൂ മുരളി, ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂൂ. നീ എന്തുകൊണ്ടാണ് അസംബ്ളിയിൽ പങ്കെടുക്കാത്തത്, എന്ന് പറയൂ".അപ്പോൾ മുരളി പറഞ്ഞു "സാർ,ഞാൻ പതിവുപോലെ പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് ക്ലാസിൽ എത്തിയിരുന്നു. അപ്പോൾ ക്ലാസിലെ വിദ്യാർത്ഥികളെല്ലാം പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ്‍റൂം ശ്രദ്ധിച്ചത് . ഭയങ്കര പൊടി! കീറിയ കടലാസു കഷ്ണങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു! .ക്ലാസ് റൂം കാണാൻ തന്നെ മഹാ വൃത്തികേടായിരുന്നു. മാത്രമല്ല ഇന്ന് വൃത്തിയാക്കേണ്ട വിദ്യാർഥികളെല്ലാം പ്രാർത്ഥനയ്ക്ക് പോയി എന്ന് എനിക്ക് മനസ്സിലായി. എന്നാൽ , ഞാനെങ്കിലും ഇവിടെ വൃത്തിയാക്കാം എന്ന് കരുതി .അത് ചെയ്തു .അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല . അവർക്ക് പകരം നീ എന്തിനാ ഇത് ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും.. നല്ലത് ആർക്കുവേണമെങ്കിലും ചെയ്യാമെന്ന് എനിക്ക് തോന്നുന്നു സാർ . മാത്രമല്ല ശുചിത്വ ത്തിന്റെ പ്രാധാന്യത്തെപ്പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായസ്ഥലത്തു ഇരുന്നു പഠിച്ചാൽ എങ്ങനെയാണ് സാർ അറിവ് വരുക... അതുകൊണ്ടാണ് ഞാനിത് ചെയ്തത്. തെറ്റാണെങ്കിൽ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ തയ്യാറാണ് .” അധ്യാപകൻ പറഞ്ഞു "മുരളി , വളരെ നല്ലത്. നിന്നെപ്പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ സ്കൂൾ ശുചിത്വം ഉള്ളതായിരിക്കും. നീ എന്റെ വിദ്യാർഥി ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു .ഞാൻ നിന്നെ ശിക്ഷിക്കില്ല”. അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി മറ്റു കുട്ടികളോട് പറഞ്ഞു ."കണ്ടോ കുട്ടികളെ, മുരളിയുടെ സംസ്കാരം" എന്നു പറഞ്ഞുകൊണ്ട് മറ്റു് വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി. ഗുണപാഠം : "സദുദ്ദേശ്യത്തോടെ ഉള്ള പ്രവർത്തനം പ്രശംസാർഹമാണ്"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ