"ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം/അക്ഷരവൃക്ഷം/പുഴയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം/അക്ഷരവൃക്ഷം/പുഴയുടെ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| സ്കൂൾ= ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39013
| സ്കൂൾ കോഡ്= 39013
| ഉപജില്ല= കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുളക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കഥ}}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പുഴയുടെ കഥ

ഞാൻ ജനിച്ചതും വളർന്നതും പുഴവക്കിലാണ്. ഒരു അവധി ദിവസം ഞാൻ പുഴയുടെ അടുത്തെത്തി. അതു വരെ ദു:ഖിതയായി ഒഴുകിക്കൊണ്ടിരുന്ന പുഴ എന്നെ കണ്ടപ്പോൾ മനസില്ലാ മനസോടെ ചിരിച്ചു. ഞാൻ പുഴയോടു ചോദിച്ചു: എന്താ നീ ദു:ഖിതയായി ഇരിക്കുന്നത്?" അപ്പോൾ പുഴ പറഞ്ഞു: പണ്ടത്തെ കാര്യം ആലോചിച്ച് ദു:ഖം വന്നതാ". ഞാൻ ചോദിച്ചു " പണ്ടത്തെ എന്തു കാര്യം ? പുഴ പറയാൻ തുടങ്ങി .. "പണ്ട് എന്നെ കാണാൻ എന്തു രസമായിരുന്നെന്നോ? അന്ന് എന്നെ കാണാൻ ധാരാളം പേർ ഈ പുഴവക്കിൽ നിൽക്കുമായിരുന്നു. പറന്നു വരുന്ന കിളികൾ കിന്നാരം പറയാനായി എൻ്റെ അടുത്തേക്ക് വരുമായിരുന്നു. ഇവിടെ ഒരു മാവുണ്ടായിരുന്നു. അതിൽ നിന്നു വീഴുന്ന മാമ്പഴങ്ങൾ എന്റെ വെള്ളത്തിനെ രസമുള്ളതാക്കി. എന്നാൽ ഇന്നു ഞാൻ കാണുന്നത് മണൽ വാരാൻ വരുന്ന കുറച്ചു ബംഗാളികളെ മാത്രം. കിന്നാരം പറയാൻ വരുന്നത് നീ മാത്രവും. നിങ്ങൾ മനുഷ്യർ ഉപയോഗിക്കുന്ന മദ്യത്തിൻ്റെ രസമാണ് ഇന്നെനിക്ക്. നിങ്ങൾ മനുഷ്യർ ഇതിനെതിരെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഇന്നു കാണുന്ന പല നദികളെയും രക്ഷിക്കാം."
ഞാൻ പുഴയിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകാനൊരുങ്ങി. അപ്പോൾ അമ്മയുടെ വിളി വന്നു: "നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ അഴുക്കു വെള്ളമെടുത്ത് മുഖം കഴുകരുതെന്ന് ." ഞാൻ വീട്ടിലേക്കോടി. പുഴ വീണ്ടും ദു:ഖിതയായി ഒഴുകിക്കൊണ്ടേയിരുന്നു .....

  
 

അക്ഷയ്. എ
6 ബി ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ