"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മോട്ട‍ുക‍ുരങ്ങൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മോട്ട‍ുക‍ുരങ്ങൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ}}

20:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മോട്ട‍ുക‍ുരങ്ങൻ

ഒരു കാട്ടിൽ ഒരു കുട്ടിക്കുരങ്ങൻ ഉമ്ടായിരുന്നു.അവന്റെ പേര് മോട്ടു എന്നായിരുന്നു. തനിച്ചിരുന്നു മടുത്തപ്പോൾ അവൻ മരക്കൊമ്പിൽ ഒരു ഊഞ്ഞാൽകെട്ടി.അവൻ അതിലിരുന്ന് കുറേ നേരം ആടിയിട്ട് തീറ്റതേടിപ്പോയി.അപ്പോൾ മോട്ടുവിന്റെ കൂട്ടുകാരായ കുറെ കുരങ്ങൻമാർ അവിടെ വന്നു..ഊഞ്ഞാൽ കണ്ടപ്പോൾ അവർക്ക് സന്തോഷമായി.ഒരു കുരങ്ങൻ പറഞ്ഞു എനിക്ക് ആദ്യം ആടണം.അതുപറ്റില്ല ഞാനാ ആദ്യം ആടുന്നത് മറ്റൊരു കുരങ്ങൻ പറഞ്ഞു.അങ്ങിനെ അവർ എല്ലാവരും കൂടി ഊഞ്ഞാലിൽച്ചാടിക്കയറിയപ്പോൾ ഊഞ്ഞാലിന്റെ വളളിപ്പൊട്ടി കുരങ്ങമ്മാരെല്ലാം താഴെ വീണു.അപ്പോൾ അങ്ങോട്ട് മോട്ടു കുരങ്ങൻ വന്നു.മോട്ടു കുരങ്ങൻ പറഞ്ഞു അല്പം ക്ഷമയുണ്ടായിരുന്നെങ്കിൽ എല്ലാവർക്കും ആടാമായിരുന്നു.നിങ്ങളുടെ വാശികൊണ്ട് എല്ലാവരും അപകടത്തിൽപ്പെട്ടു.എല്ലാ കുരങ്ങന്മാർക്കും തെറ്റ് മനസ്സിലായി.തെറ്റു മനസ്സിലാക്കിയ കുരങ്ങന്മാർ അന്നുമുതൽ ഏതു കാര്യത്തിലും ക്ഷമയുളളവരായി മാറി. കൂട്ടുകാരെ ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഏത് കാര്യത്തിലും നമുക്ക് ക്ഷമ ആവശ്യമാണ്.

അൽഹെന കെ എ
3 ബി ബി.വി.എച്ച്.എസ്.എസ് നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ