"രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/മേടക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മേടക്കനി | color=3 }} <center><poem> മേടപ്പുല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=4
| color=4
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

15:35, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

മേടക്കനി

മേടപ്പുലരിയെമോഹിച്ചു നിന്നൊരാമർത്യനു
നൽകി നീ കൈനീട്ടം സംഹാരമായ്
സ്വർണ്ണപ്പട്ടാർന്നോരാ നവചേല ചുറ്റിയവൾ
നിൽക്കുന്നു വധുവെപ്പോൽ
ആരാരും കാണാതെ ആരാരും നോക്കാതെ
പുതിയൊരാക്കോടികൾ ചലനമറ്റിരിക്കുന്നു
വർണ്ണമാം വൈവിദ്ധ്യം ചാർത്തേണ്ടനാൾ
കൊയ്തൊരാ വിയർപ്പുകൾ ആവിയായി മായുന്നു
വിജനമാം വീഥികൾ നിദ്രയിൽ നീളുന്നു
കാരാഗ്രഹം പോലെ നീങ്ങുന്നു
കാലങ്ങൾ കാതങ്ങൾ
താണ്ടാതെ കാതോർത്തിരിക്കാതെ
നീ നൂറ്റ നൂലിൽ കുരുങ്ങിയിട്ടുറ്റുറ്റു-
വീഴുന്ന ദളങ്ങളോ നാം അതോ
കലുഷമാം കർമത്തിൻ ഫലമായി-
ലഭിച്ചൊരു ദണ്ഡമോ
വിതച്ചു നീ വിനാശം തീജ്വാല കത്തുമ്പോൽ
വെന്തുരുകുന്നു അഗ്നിയിൽ
ചാരമായ് പൊഴിയുന്നു വ്രണിതമാം ജീവിതം
ജ്വലിക്കട്ടെയെന്നൊരാ പ്രത്യാശ മേഞ്ഞുകൊണ്ടുറങ്ങട്ടെ ഞാനിനി.........

അമിക രവീന്ദ്രൻ
9 ബി രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത