"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
| color=    2  
| color=    2  
}}
}}
{{Verified|name=Sachingnair| തരം= കവിത}}

12:37, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകമാകെ ഭീതിയിലാഴ്ത്തിയ
മഹാവിപത്ത്
ലോകരെ തളർത്തുന്ന കണ്ണിയായി
മഹാവിപത്ത്
ലോക ജനത ഒന്നടക്കം
ഭയപ്പെടുന്നോരീ വിപത്ത്
അകറ്റിടാം നമുക്ക്
ഒത്തൊരുമയോടെ നിന്ന്
ഭയപ്പെടാതെ ജാഗ്രതയോടെ
നിന്നു നേരിടാം
ഈ മഹാമാരിയെ നമ്മിൽ
നിന്നും അകറ്റിടാം
മാസ്ക്ക്കൊണ്ട് മുഖം മറച്ച്
ശുചിത്വത്തോടെ നേരിടാൻ
വീട്ടിൽ തന്നെ ഒതുങ്ങിടാം
സുരക്ഷിതരായിരുന്നിടാം
നമ്മിൽ എത്തും നിർദ്ദേശങ്ങൾ
ഒക്കെയും പാലിച്ചിടാം
കരുതലോടെ നേരിടാം
മനസ്സുരുകി പ്രാർത്ഥിക്കാം
ഈ മഹാമാരിയെ
ഭയപ്പെടേണ്ടതില്ല നമ്മൾ
ധീരതയോടെ നിന്ന്
തകർത്തിടം ഈ മാരിയെ.....
നാടിനെ ഒന്നടക്കം തകർത്തുവാരിയ
വിപത്തിനെ
ഒരുമയോടെ ചെറുത്തിടാം നമുക്ക്
ഭീതി വേണ്ട, നമ്മൾ അതിജീവിക്കും
ഈ വിപത്തിനെ.
മുഖത്തുനിന്നും പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കണം.

Jennath S
10 B സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത