"ഗവൺമെന്റ് എച്ച്. എസ് കഴിവൂർ/അക്ഷരവൃക്ഷം/ജീവിതശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജീവിതശൈലി | color= 4 }} ടോം എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെ൯റ് എച്ച്.എസ് കഴിവൂർ/അക്ഷരവൃക്ഷം/ജീവിതശൈലി എന്ന താൾ ഗവൺമെന്റ് എച്ച്. എസ് കഴിവൂർ/അക്ഷരവൃക്ഷം/ജീവിതശൈലി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Mohankumar.S.S| തരം= കഥ}} |
12:44, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജീവിതശൈലി
ടോം എന്ന കുട്ടിയും അച്ഛനും അമ്മയും നഗരത്തിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഓടിച്ചാടി കളിക്കാൻ ഇടമില്ലാത്തതിനാൽ എല്ലായ്പ്പോഴും അവൻ ടി വി യ്ക്ക് മുന്നിലാണ് സമയം ചെലവഴിച്ചിരുന്നത്. ജോലിത്തിരക്കുള്ള അച്ഛനും അമ്മയും പലപ്പോഴും അവന് ഹോട്ടൽ ഭക്ഷണം വാങ്ങിനല്കി. സ്കൂൾബസ്സിലാണ് അവൻ സ്കൂളിലേക്ക് പോയിരുന്നത്. അതുകൊണ്ടുതന്നെ നടക്കാനുള്ള അവസരം പോലും അവന് നഷ്ട്ടപ്പെട്ടു. പതിയെപ്പതിയെ അവനെ അമിതവണ്ണം പിടികൂടാൻ തുടങ്ങി. ഹോട്ടെൽഭക്ഷണം പതിവാക്കിയപ്പോൾ വയറുവേദനയും പിടിപെട്ടു. ഒരുദിവസം ടോമിന് അതികഠിനമായ വയറുവേദന അനുഭവപ്പെടുകയുണ്ടായി. വയറുവേദനയാൽ നിലവിളിക്കുന്ന അവനെ അച്ഛനമ്മമാർ ആശുപത്രിയിൽ കൊണ്ടുപോയി. ടോമിനെ പരിശോധിച്ച ഡോക്ടർ അച്ഛനമ്മമാരെ ഏറെ ശകാരിച്ചു. മകന് സ്ഥിരമായി ഹോട്ടൽ ഭക്ഷണങ്ങൾ വാങ്ങി നൽകുന്നതിന്റെ ദോഷങ്ങളെക്കുറിച്ചു ബോധിപ്പിക്കുകയും വ്യായാമത്തിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തമാക്കുകയും ചെയ്തു. ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ കാണിച്ചു. രോഗപ്രതിരോധശേഷിയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുത്തു. ഡോക്ടറുടെ ബോധവത്കരണത്തിലൂടെ ടോമിനും അച്ഛനമ്മമാർക്കും തങ്ങളുടെ തെറ്റ് മനസ്സിലായി. അതിനുശേഷം അവൻ വ്യായാമം പതിവാക്കി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ചു. ജീവിതശൈലിയിൽ മാറ്റം വന്നതോടുകൂടി അവൻ ആരോഗ്യവാനാകുകയും രോഗപ്രതിരോധശേഷി നേടുകയും ചെയ്തു!
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ