"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകുന്ന ആകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനതകരാറും വരെ കൊറോണ മനുഷ്യരിലുണ്ടാക്കുന്നു.

2002- 2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നുപിടിച്ച SARS 2012ൽ സംവി അറേബ്യയിൽ വന്ന MERS ഇവയും കൊറോണ വൈറസ് മൂലമുണ്ടായ രോഗബാധകളാണ്. ചൈനയിലെ വുഹാനിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽനിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവ കൊറോണ എന്ന വൈറസാണ്. സാധാരണ ജലദോഷപനിയെപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി, തലവേദന,തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണവൈറസ് അപകടകാരിയല്ല. ഇതിനെതിരെയുള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, രോഗബാധിതരിൽനിന്നും അകന്ന് നിൽക്കുക എന്നിവയിലൂടെ കൊറോണബാധ നമുക്ക് തടയാൻ കഴിയും.

നയന. വി. എസ്
5 D ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം